Back
Home » ഏറ്റവും പുതിയ
വൈ-ഫൈയ്ക്ക് ശേഷം വന്‍ മാറ്റങ്ങള്‍ സൃഷ്ടിക്കുവാൻ 'ലൈ-ഫൈ' ഉടൻ
Gizbot | 10th Jul, 2019 02:09 PM
 • അതിവേഗ ഡാറ്റ കൈമാറ്റം

  കേന്ദ്രസര്‍ക്കാരിന് കീഴിലുള്ള ഇലക്‌ട്രോണിക്സ്, ഐ.ടി മന്ത്രാലയവും പുതിയ ലൈ-ഫൈ പരീക്ഷണവുമായി മുന്നിലുണ്ട്. രാജ്യത്ത് അതിവേഗ ഡാറ്റ കൈമാറ്റം സാധ്യമാക്കുക എന്ന ലക്ഷ്യമിട്ടാണ് ലൈ-ഫൈ പരീക്ഷണങ്ങള്‍ നടക്കുന്നത്. ഡിജിറ്റല്‍ ഇന്ത്യയ്ക്ക് കീഴില്‍ നിരവധി പദ്ധതികളാണ് കേന്ദ്ര സര്‍ക്കാര്‍ ഇപ്പോൾ ആസൂത്രണം ചെയ്യ്തുകൊണ്ടിരിക്കുന്നത്.


 • ലൈ-ഫൈ

  ഫിലിപ്സ് ലൈറ്റ്‌നിങ് കമ്പനി, ഐഐടി മദ്രാസ് എന്നിവരുമായി ഒത്തുചേര്‍ന്ന് ഇ.ആര്‍.എന്‍.ഇ.ടി ലൈ-ഫൈയുടെ ആദ്യ പരീക്ഷണം വിജയകരമായി പൂര്‍ത്തിയാക്കിയിരുന്നു. ഇന്ത്യയില്‍ നടന്ന പരീക്ഷണത്തില്‍ സെക്കന്‍ഡില്‍ 10 ജി.ബി ഡാറ്റയാണ് കൈമാറാന്‍ കഴിഞ്ഞത്. എന്നാല്‍ ലൈ-ഫൈ വഴി സെക്കന്‍ഡില്‍ 20 ജി.ബി വരെ കൈമാറ്റം ചെയ്യാം.


 • ഫിലിപ്സ് ലൈറ്റ്‌നിങ് കമ്പനി

  "സാധ്യമായ എല്ലാ പ്രകാശ ഉപകരണങ്ങൾക്കും ഒരു ചെറിയ മൈക്രോചിപ്പ് ഘടിപ്പിക്കുക മാത്രമാണ് ഞങ്ങൾ ചെയ്യേണ്ടത്, ഇത് രണ്ട് അടിസ്ഥാന പ്രവർത്തനങ്ങളെ സംയോജിപ്പിക്കും: പ്രകാശം, വയർലെസ് ഡാറ്റ ട്രാൻസ്മിഷൻ," ഹാസ് പറഞ്ഞു. "ഭാവിയിൽ ഞങ്ങൾക്ക് 14 ബില്ല്യൺ ലൈറ്റ് ബൾബുകൾ മാത്രമല്ല, വരുന്ന ഭാവിക്കായി ലോകമെമ്പാടുമായി 14 ബില്ല്യൺ ലി-ഫൈസ് വിന്യസിക്കപ്പെടാം."


 • രാജ്യങ്ങളില്‍ കൂടുതൽ വ്യാപകമാകുവാൻ ലൈ-ഫൈ

  നിലവിലെ വന്‍ ടെക് പദ്ധതികളായ ഓഗ്‌മെന്റഡ് റിയാലിറ്റി, വെര്‍ച്വല്‍ റിയാലിറ്റി, മെഷീന്‍ ലേണിങ്, നിര്‍മിത ബുദ്ധി എന്നിവയെ പിന്തുണക്കാനുള്ള കഴിവും ലൈ-ഫൈ ടെക്നോളജിക്കുണ്ട്. 300 ജിഗാഹേര്‍ട്ട്സ് റേഡിയോ സ്പെക്‌ട്രത്തിനു പകരമായി 300 ട്രെട്രാജിഗാഹേര്‍ട്ട്സ് ലൈറ്റ് സ്പെക്‌ട്രം ഉപയോഗിക്കാം. മറ്റൊരു നേട്ടം ലൈറ്റ് സ്പെക്‌ട്രം സൗജന്യമാണെന്നതാണ്.


 • ഡാറ്റ എക്‌സ്ചേഞ്ച്

  "ഉയർന്ന വളർച്ചയുള്ള പുതിയ വിപണികളെ അഭിസംബോധന ചെയ്യുന്നതിനുള്ള പ്രകാശത്തിൻറെ ഈ സാധ്യതകൾ തുറക്കുന്നതിനുള്ള ഞങ്ങളുടെ തന്ത്രത്തിന് ട്രൂലിഫി അടിവരയിടുന്നു," സിഗ്നിഫൈയിലെ ചീഫ് ഇന്നൊവേഷൻ ഓഫീസർ ഒലിവിയ ക്യു പറഞ്ഞു. ഇന്റര്‍നെറ്റ്‌ ഉപയോഗത്തില്‍ ഏറ്റവും വലിയ പുരോഗമനമായിരിക്കും ലൈ-ഫൈ കൊണ്ടുവരുന്നത്.


 • ഡിജിറ്റല്‍ ഇന്ത്യ

  400 മുതല്‍ 800 ടെറാഹെര്‍ട്സിലുള്ള വെളിച്ചം ഉപയോഗിച്ചാണ് ബൈനറി കോഡിലുള്ള ഡേറ്റാ വിനിമയം നടത്തുന്നത്. ദൃശ്യമായ വെളിച്ചം ഉപയോഗിക്കുന്നതുകൊണ്ട് കൂടുതല്‍ സുരക്ഷിതമാണെന്ന് അവകാശപ്പെടുന്നു. വെളിച്ചത്തിന് ഭിത്തികള്‍ കടക്കാന്‍ കഴിവില്ലാത്തതുകൊണ്ടു നെറ്റ്‌വര്‍ക്ക് കൂടുതല്‍ സുരക്ഷിതമാകുകയും മറ്റു സാങ്കേതിക തടസങ്ങള്‍ ഉണ്ടാകാതിരിക്കുകയും ചെയ്യും.
വൈ-ഫൈയ്ക്ക് ശേഷം ഇനി രാജ്യങ്ങളില്‍ കൂടുതൽ വ്യാപകമാകുവാൻ പോകുന്നത് 'ലൈ-ഫൈ' എന്ന സാങ്കേതികതയാണ്. ഇതുമായി ബന്ധപ്പെട്ട പരീക്ഷണങ്ങളും മറ്റും ഇതിനോടകം തന്നെ ആരംഭിച്ചു കഴിഞ്ഞു. റേഡിയോ സിഗ്നലുകള്‍ക്ക് പകരം പ്രകാശം പ്രയോജനപ്പെടുത്തുന്ന ഒരു സംവിധാനമാണ് 'ലൈറ്റ് ഫിഡെലിറ്റി ടെക്നോളജി' (ലൈ-ഫൈ). നിലവിൽ പ്രയോജനപ്പെടുത്തി കൊണ്ടിരിക്കുന്ന ഇന്റര്‍നെറ്റ് ടെക്നോളജി രംഗത്ത് വന്‍ മാറ്റങ്ങള്‍ സൃഷ്ടിക്കുവാൻ കഴിയുന്നതാണ് ലൈ-ഫൈ എന്ന പുതിയ സാങ്കേതികത.

വിപ്രോയുടെ ഉപഭോക്തൃ പരിപാലന ബിസിനസിൻറെ ഒരു യൂണിറ്റായ വിപ്രോ ലൈറ്റിംഗ്, പ്യുർലിഫി സ്കോട്ട്ലൻഡുമായി സഹകരിച്ച് ഇന്ത്യൻ ഉപയോക്താക്കൾക്ക് ഈ സാങ്കേതികവിദ്യ വാഗ്ദാനം ചെയ്യാൻ തുടങ്ങി. അടുത്തിടെ നടന്ന പാരീസ് എയര്‍ ഷോയിലും ലൈ-ഫൈ ടെക്നോളജിയുടെ സാധ്യതകള്‍ അവതരിപ്പിച്ചിരുന്നു. ടെക് ലോകത്ത് ഏറ്റവും കൂടുതല്‍ പരീക്ഷണങ്ങള്‍ അരങ്ങേറുന്ന ഒരു മേഖലയാണ് ഡാറ്റ എക്‌സ്ചേഞ്ച്. വേഗത കൂടിയ ഡാറ്റ കൈമാറ്റം യഥാർഥ്യമാക്കുവാൻ ദിവസവും പുതിയ പരീക്ഷണങ്ങള്‍ നിലവിൽ നടക്കുന്നുണ്ട്. ഇത്തരമൊരു പരീക്ഷണം ഇന്ത്യയിലും തുടങ്ങി കഴിഞ്ഞു.