Back
Home » യാത്ര
നേപ്പാൾ അതിർത്തിയിലെ 80 കോട്ടകളുള്ള ഇന്ത്യൻ നഗരം
Native Planet | 10th Jul, 2019 02:38 PM
 • അസ്കോട്ട് എന്നാൽ

  ഉത്തരാഖണ്ഡിലെ സാധാരണ സ്ഥലപ്പേരുകളിൽ നിന്നും വ്യത്യസ്തമായ ഒന്നാണ് അസ്കോട്ട് എന്നത്. അസി കോട്ട് എന്ന വാക്കിൽ നിന്നുമാണ് അസ്കോട്ട് എന്ന പേരു വരുന്നത്. അസി കോട്ട് എന്നാൽ 80 കോട്ടകൾ എന്നാണ് അർഥം. സ്വാതന്ത്ര്യത്തിനു മുൻപ് പ്രധാന നാട്ടുരാജ്യങ്ങളിലൊന്നായിരുന്നുവത്ര ഇത്. ഇന്ന് ആ കോട്ടകളിൽ ചിലതൊക്കെ നേപ്പാളിന്റെ ഭാഗമായി മാറിയിട്ടുണ്ട്. ബാക്കിയുള്ളവയിൽ ചിലത് പൊടിപോലുമില്ലാതെ തകർന്നു. വിരലിലെണ്ണാവുന്നവ മാത്രം ഇന്നും തലയെടുപ്പോടെ ഇവിടെ നിൽക്കുന്നു.

  PC:Vipin Vasudeva


 • ധർച്ചുലയ്ക്കും പിത്തോർഗഡിനും ഇടയിൽ

  കാടിനു നടുവിൽ വെള്ളച്ചാട്ടങ്ങൾക്കിടയിൽ സ്ഥിതി ചെയ്യുന്ന അസ്കോട്ട് ധർച്ചുലയ്ക്കും പിത്തോർഗഡിനും ഇടയിലായാണ് കിടക്കുന്നത്. ഒരു വശത്ത് നേപ്പാളുമായി അതിർത്തി പങ്കിടുമ്പോൾ മറ്റു മൂന്നു വശങ്ങൾക്കു കാവലായി ഉള്ളത് അൽമോറയും പിത്തോർഗഡും ടിബറ്റുമാണ്. ഉത്തരാഖണ്ഡിൽ തന്നെ അപൂർവ്വമായ ആവാസ വ്യവസ്ഥയാണ് ഇവിടെയുള്ളത്. അത്യപൂർവ്വങ്ങളായ ജീവജാലങ്ങളും ജൈവമണ്ഡലവും ഇവിടെയുണ്ട്.

  PC:Sachin Bhatt


 • അസ്കോട്ട് മസ്ക് ഡീർ സാങ്ച്വറി

  പിത്തോർഗഡിൽ നിന്നും 54 കിലോമീറ്റർ അകലെയാണ് അസ്കോട്ട് മസ്ക് ഡീർ സാങ്ച്വറി സ്ഥിതി ചെയ്യുന്നത്. മസ്ക് ഡീറിനെ സംരക്ഷിക്കുക എന്ന ലക്ഷ്യത്തിലാണ് ആദ്യം ഇത് രൂപീകരിച്ചത്. പിന്നീട് ഇവിടുത്തെ മുഴുവൻ ആവാസ വ്യവസ്ഥയെയും ഇത് സംരക്ഷിക്കുന്നു. ബംഗാൾ കടുവ, പുലി, കരടി, തുടങ്ങി വ്യത്യസ്ത ജീവികളും അവിടം ജീവിക്കുന്നു. 1986 ലാണ് അത് സ്ഥാപിതമായത്. സമുദ്ര നിരപ്പിൽ നിന്നും 5412 അടി വരെ ഉയരത്തിൽ ഇത് കിടക്കുന്നു.

  PC:wikipedia


 • കാണേണ്ട ഇടങ്ങൾ

  പ്രകൃതി ഭംഗി തേടിയും ഉത്തരാഖണ്ഡിലെ ബഹളത്തിൽ നിന്നും മാറി ശാന്തത തേടിയുമാണ് ഇവിടെ അധികവും ആളുകൾ എത്തുന്നത്. നാരായൺ നഗറിനു മുകളിലെ നാരായൺ സ്വാമി ആശ്രമം, ഗോരിയും കാളിഗംഗയും സംഗമിക്കുന്ന ജൗല്‌ജിബി, തുടങ്ങിയവയാണ് ഇവിടുത്തെ ആകര്‍ഷണങ്ങൾ.

  PC:anurag agnihotri


 • സന്ദർശിക്കുവാൻ പറ്റിയ സമയം

  ജൂലൈ മുതൽ സെപ്റ്റംബർ വരെയുള്ള സമയമാണ് ഇവിടം സന്ദര്‍ശിക്കുവാൻ യോജിച്ചത്. ഇവിടെ ഏറ്റവും ചൂടുള്ള സമയം മേയ് മാസവും തണുപ്പുള്ള സമയം ഡിസംബറുമാണ്. വരണ്ട സമയം നവംബർ മാസമാണ്.
  ഒൻപതിന്റെ ഗുണിതങ്ങളിൽ നിർമ്മിച്ച ഭാഗ്യ നഗരം

  മലപ്പുറത്തുകാരുടെ കോവളമായ പടിഞ്ഞാറേക്കര ബീച്ച്

  PC:Manas Pant
ഹിമാലയത്തിന്റെ താഴ്വരകളിൽ കാടിനും വെള്ളച്ചാട്ടങ്ങൾക്കുമിടയിൽ കിടക്കുന്ന അസ്കോട്ട്. ചരിത്രത്താളുകളിൽ ഏറെ വായിക്കപ്പെട്ടിട്ടുള്ള ഇടമാണെങ്കിലും ചരിത്ര പ്രേമികളേക്കാൾ അധികം സാഹസികരുടെ ഇഷ്ടയിടമാണ് ഇന്ന് അസ്കോട്ട്. ആകാശം മുട്ടി നിൽക്കുന്ന പര്‍വ്വത നിരകളും മുൻകൂട്ടി പ്രവചിക്കാനാവാത്ത കാലാവസ്ഥയും കയറിപ്പറ്റുവാൻ ബുദ്ധിമുട്ടുള്ള മലകളും ഈ പ്രദേശത്തിന്റെ പ്രത്യേകതയാണ്. കൈലാസ്- മാനസരോവർ തീർഥയാത്രയുടെ തുടക്ക സ്ഥാനം കൂടിയാണ് അസ്കോട്ട്. എൺപതിലധികം കോട്ടകളുടെ ആസ്ഥാനമായിരുന്ന അസ്കോട്ടിന്റെ വിശേഷങ്ങളിലേക്ക്...