Back
Home » തമിഴ് മലയാളം
ലാലേട്ടന്റെയും സൂര്യയുടെയും മാസുമായി കാപ്പാന്‍! കേരളാ വിതരണാവകാശം ഗായത്രി ഫിലിംസിന്‌
Oneindia | 10th Jul, 2019 06:34 PM
 • സൂര്യ കെവി ആനന്ദ് ടീം

  അയന്‍,മാട്രാന്‍ എന്നീ സിനിമകള്‍ക്കു ശേഷമാണ് സൂര്യയെ നായകനാക്കിയുളള പുതിയ ചിത്രവുമായി കെവി ആനന്ദ് എത്തുന്നത്. ഇത്തവണ ഒരു മിസ്റ്ററി ത്രില്ലറുമായിട്ടാണ് ഈ കൂട്ടുകെട്ട് എത്തുന്നതെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ചിത്രത്തില്‍ വേറിട്ട ഗെറ്റപ്പുകളിലാണ് നടിപ്പിന്‍ നായകന്‍ എത്തുന്നത്. സൂര്യയുടെ കരിയറിലെ വലിയ ബഡ്ജറ്റ് ചിത്രങ്ങളിലൊന്നായിട്ടാണ് കാപ്പാന്‍ ഒരുങ്ങിയിരിക്കുന്നത്. സിനിമയുടെതായി നേരത്തെ പുറത്തിറങ്ങിയ പാട്ടുകള്‍ക്കും ടീസറിനുമെല്ലാം തന്നെ മികച്ച സ്വീകാര്യത യായിരുന്നു സമൂഹ മാധ്യമങ്ങളില്‍ ലഭിച്ചിരുന്നത്.


 • ചന്ദ്രകാന്ത് വര്‍മ്മയായി മോഹന്‍ലാല്‍

  ഇത്തവണയും ഒരു മാസ് എന്റര്‍ടെയ്‌നര്‍ ചിത്രവുമായിട്ടാണ് ഈ കൂട്ടുകെട്ട് എത്തുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ചിത്രത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി ചന്ദ്രകാന്ത് വര്‍മ്മയായി മോഹന്‍ലാല്‍ എത്തുമ്പോള്‍ എന്‍സ്ജി ഓഫീസറായിട്ടാണ് സൂര്യ എത്തുന്നത്. മോഹന്‍ലാലും സൂര്യയും ഒന്നിച്ചെത്തുന്നത് തന്നെയാണ് സിനിമയുടെ മുഖ്യ ആകര്‍ഷണം.എന്‍ജികെയുടെ പരാജയത്തിന് ശേഷമാണ് സൂര്യയുടെ പുതിയ ചിത്രം തിയ്യേറ്ററുകളിലേക്ക് എത്തുന്നത്.


 • സാറ്റലൈറ്റ് അവകാശം

  ആര്യ വില്ലന്‍ വേഷത്തിലെത്തുന്ന ചിത്രത്തില്‍ സയേഷയാണ് നായികാ വേഷത്തിലെത്തുന്നത്. ഓഗസ്റ്റ് 30 നാണ് കാപ്പാന്റെ റിലീസെന്ന് നേരത്തെ തന്നെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഇപ്പോഴിതാ സിനിമയുടെ സാറ്റലൈറ്റ് അവകാശം വിറ്റുപോയതായും റിപ്പോര്‍ട്ടുകള്‍ വന്നിരിക്കുകയാണ്. തെന്നിന്ത്യയിലെ പ്രമുഖ ടിവി നെറ്റ്വര്‍ക്കുകളിലൊന്നായ സണ്‍ടിവിയാണ് ചിത്രം സ്വന്തമാക്കിയിരിക്കുന്നത്. വലിയ തുകയ്ക്ക് കാപ്പാന്റെ സാറ്റലൈറ്റ് അവകാശം വിറ്റുപോയതായി അറിയുന്നു. അതേസമയം തന്നെ സിനിമയുടെ കേരളാ വിതരണാവകാശം സംബന്ധിച്ച റിപ്പോര്‍ട്ടുകളും സമൂഹ മാധ്യമങ്ങളില്‍ പുറത്തുവന്നിരുന്നു.


 • കേരള വിതരണാവകാശം

  കാപ്പാന്റെ കേരള വിതരണാവകാശം ഗായത്രി ഫിലിംസ് ഇന്റര്‍നാഷണല്‍ സ്വന്തമാക്കിയതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. മുളകുപാടം ഫിലിംസ് വിതരണത്തില്‍ നിന്ന് പിന്മാറിയതോടെയാണ് ഇവര്‍ അവകാശം സ്വന്തമാക്കിയതെന്ന് അറിയുന്നു. 100 കോടി ബഡ്ജറ്റില്‍ തമിഴിലെ പ്രമുഖ ബാനറുകളിലൊന്നായ ലൈക്ക പ്രൊഡക്ഷന്‍സാണ് സിനിമയുടെ നിര്‍മ്മാണം. ചെന്നൈ,ഡെല്‍ഹി, കുളു മണാലി, ലണ്ടന്‍, ന്യൂയോര്‍ക്ക്, ബ്രസീല്‍ എന്നിവിടങ്ങളിലായാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് പൂര്‍ത്തിയാക്കിയത്.
മലയാളത്തിലെന്ന പോലെ മറ്റു തെന്നിന്ത്യന്‍ ഭാഷകളിലും തിളങ്ങിയിട്ടുളള താരമാണ് മോഹന്‍ലാല്‍. അന്യഭാഷകളില്‍ നിന്നായും നിരവധി ആരാധകരെ നേടാന്‍ സൂപ്പര്‍താരത്തിന് സാധിച്ചിരുന്നു. ദളപതി വിജയ്‌ക്കൊപ്പമുളള ജില്ലയായിരുന്നു മോഹന്‍ലാലിന്റെതായി ഒടുവില്‍ പുറത്തിറങ്ങിയിരുന്ന തമിഴ് ചിത്രം. വിജയ്‌ക്കൊപ്പമുളള ലാലേട്ടന്റെ വരവ് ആരാധകരും തമിഴ് പ്രേക്ഷകരും ഒന്നടങ്കം സ്വീകരിച്ചിരുന്നു.

വിജയ്ക്ക് പിന്നാലെ സൂര്യയ്‌ക്കൊപ്പമുളള ലാലേട്ടന്റെ കാപ്പാന്‍ റിലീസിങ്ങിനൊരുങ്ങുകയാണ്. കംപ്ലീറ്റ് ആക്ടറും നടിപ്പിന്‍ നായകനും ആദ്യമായി ഒന്നിക്കുന്ന ചിത്രത്തിനായി ആകാംക്ഷകളോടെയാണ് എല്ലാവരും കാത്തിരിക്കുന്നത്. ബിഗ് ബഡ്ജറ്റില്‍ ഒരുക്കിയ സിനിമ ഇരുവരുടെയും ആരാധകര്‍ വലിയ പ്രതീക്ഷകളോടെ കാത്തിരിക്കുന്നൊരു ചിത്രം കൂടിയാണ്. ഇതിനിടെ ചിത്രത്തെ സംബന്ധിച്ചുളള പുതിയൊരു റിപ്പോര്‍ട്ട് കൂടി സമൂഹമാധ്യമങ്ങളില്‍ പുറത്തുവന്നിരുന്നു.

ശുഭരാത്രിയ്ക്ക് ശേഷം റിയലിസ്റ്റിക് ആക്ഷന്‍ ചിത്രവുമായി സംവിധായകന്‍! ഉദയകൃഷ്ണയുടെ തിരക്കഥയില്‍ സിനിമ

സിത്താര കൃഷ്ണകുമാറിന്റെ മകളും അഭിനയരംഗത്തേക്ക്! കുഞ്ഞ് സായുവിന്റെ അരങ്ങേറ്റത്തെക്കുറിച്ച് ഗായിക