Back
Home » വാർത്ത
പൃഥ്വിയ്ക്ക് മുന്നിൽ അഭിനയിക്കാൻ പേടി!! കാരണം... മമ്മൂട്ടി ചിത്രത്തിലെ അനുഭവം വെളിപ്പെടുത്തി ധന്യ
Oneindia | 11th Jul, 2019 11:19 AM
 • നാല് ഓഫറുകൾ

  മാധ്യമ പ്രവർത്തകയുടെ റോളിലേയ്ക്ക് തന്നെ തേടി നാല് ഓഫറുകൾ എത്തിയിട്ടുണ്ടെന്ന് ധന്യ. അതിൽ മൂന്നാമത്തെ ചിത്രമാണ് പതിനെട്ടാംപടി. ഇതുവരെ ചെയ്ത എല്ലാ ഷോകളിലുമെല്ലാം സ്ക്രിപ്റ്റ് ചെയ്തിരുന്നത് താൻ തന്നെയായിരുന്നു. ഇംഗ്ലീഷും മലയാളവും തമ്മിൽ കലർത്തി സംസാരിക്കുന്ന രീതിയാണ് തന്റേത്. എന്നാൽ ഈ ചിത്രത്തിൽ സംവിധായകൻ തനിക്ക് കംഫർട്ട് ആകുന്ന തരത്തിൽ രണ്ട് ഭാഷകളും ഉൾപ്പെടുത്തി തന്നെയാണ് തിരക്കഥ തയ്യാറാക്കിയിരിക്കുന്നത്


 • പൃഥ്വിയുടെ മുന്നിൽ പറയാൻ പേടി

  പൃഥ്വിക്കൊപ്പം അഭിനയിക്കുന്നതിൽ ആകാംക്ഷയുണ്ടായിരുന്നു. നീളൻ ഡയലോഗ് വെള്ളം പോലെ പറയുന്ന പൃഥ്വിക്കു മുന്നിലാണ് പറയേണ്ടത് എന്ന് ഓർത്തപ്പോൾ പേടി തോന്നിയിരുന്നു. പിന്നെ ഒരു റഫറൻസും ഇല്ലല്ലോ? മമ്മൂക്കയൊക്കെ അഭിനയിക്കുന്ന ചിത്രത്തിൽ ഒരു ചെറിയ റോൾ അല്ലേ തന്റേത്.തെറ്റുകളില്ല, പറയുന്നതൊക്കെ ഓക്കെയായിരിക്കും എന്നാശ്വസിച്ച് ഡയലോഗുകള്‍ പറഞ്ഞു.


 • പതിനെട്ടാം പടിയിൽ എത്തിയത്.

  കപ്പ ടിവിയിൽ സംപ്രേക്ഷണം ചെയ്തു വന്ന ഹാപ്പിനസ് പ്രൊജക്ടിന്റെ പ്രൊഡ്യൂസർ വിനു ജനാർദനൻ ആണ് പതിനെട്ടാം പഠിയുടെ സഹസംവിധായകൻ. അദ്ദേഹത്തിലൂടെയാണ് തനിയ്ക്ക് ഈ ചിത്രം ലഭിക്കുന്നത്. വലിയ താരങ്ങളും സങ്കേതിക പ്രവർത്തകരും അണിനിരക്കുന്ന ഈ ചിത്രത്തിൽ അഭിനയിക്കാൻ അൽപം പേടി തോന്നി.. അഭിമുഖങ്ങളും ഷോകളും പോലെയല്ല. സിനിമയെക്കുറിച്ച് എബിസിഡി അറിയാത്ത ആളെന്ന നിലയില്‍ ടെന്‍ഷനുണ്ടായിരുന്നു- ധന്യ പറഞ്ഞു.


 • ചർച്ച ചെയ്യപ്പെട്ട ചിത്രം

  ധന്യയുടെ രണ്ടാമത്തെ ചിത്രമാണ്. ഐഎഫ്എഫ്കെ ഉൾപ്പെടെ നിരവധി ഫിലിം ഫെസ്റ്റുവലുകളിൽ ശ്രദ്ധിക്കപ്പെട്ട ഹ്യൂമൺസ് ഓഫ് സംവൺ എന്ന ചിത്രമായിരുന്നു ധന്യ ആദ്യമായി അഭിനയിച്ചത്. 2018 ൽ പുറത്തു വന്ന ചിത്രത്തിൽ ഡോണ സെബാസ്റ്റിയന്‍, നിതിന്‍ നാഥ്, മേഘ്ന നായര്‍ തുടങ്ങിയവർ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നു. മികച്ച പ്രേക്ഷക നിരൂപക ശ്രദ്ധയായിരുന്നു ചിത്രത്തിന് ലഭിച്ചിരുന്നത്.
ഒരുപിടി നല്ല ചിത്രങ്ങൾ മാത്രമല്ല മികച്ച പുതുമുഖ താരങ്ങളേയും അണിയറ പ്രവർത്തകരേയും ലഭിച്ച വർഷമാണ് 2019. പുറത്തിറങ്ങിയ ഭൂരിഭാഗം ചിത്രങ്ങളും ചിത്രങ്ങളും താരങ്ങളും ശ്രദ്ധിക്കപ്പെട്ടിരുന്നു. 2019 ൽ പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരുന്ന ഒരു ചിത്രമായിരുന്നു പതിനെട്ടാം പടി. ചിത്രത്തിന്റെ ടൈറ്റിൽ പ്രഖ്യാപനം മുതൽ പ്രേക്ഷകർ ആകാംക്ഷയോടെയായിരുന്നു ചിത്രത്തിനായി കാത്തിരുന്നത്. ജൂലൈ 5 ന് തിയേറ്ററുകളിൽ എത്തിയ ചിത്രത്തിന് മികച്ച പ്രേക്ഷ സ്വീകാര്യതയാണ് ലഭിക്കുന്നത്.

ആദ്യം സ്വന്തം ഭർത്താവിനെ വിമർശിക്കൂ!! ട്വീറ്റ് വിവാദമാകുന്നു, ഗായികയ്ക്കെതിരെ രൂക്ഷ വിമർശനം

സിനിമയിൽ പുതിയ മുഖമാണെങ്കിലും മിനിസിക്രീൻ പ്രേക്ഷകർക്ക് സുപരിചിതയാണ് ധന്യ, മാതൃഭൂമി കപ്പ ടിവി അവതരിപ്പിച്ച് പരിപാടിയായ ഹാപ്പിനസ് പ്രൊജക്ടാണ് ധന്യയെ പ്രേക്ഷകർക്കിടയിൽ സുപരിചിതയാക്കിയത്. അതിഥികൾക്ക് പുഞ്ചിരിയിലൂടെ പോസിറ്റീവ് എനർജി നൽകിയ. ആദ്യം മുതൽ അവസാനം വരെ വളരെ കൂളായിരിക്കുന്ന ധന്യയുടെ മുഖമാണ് പ്രേക്ഷകർക്ക് ആദ്യം ഓർമ വരുന്നത്. ഇപ്പോഴിത ധന്യയുടെ ഈ നിറപുഞ്ചിരി വെള്ളിത്തിരയിലും ചർച്ചയായിരിക്കുകയാണ്. താരസംമ്പന്നമായ പതിനെട്ടാം പട്ടിയിൽ മാധ്യമപ്രവർത്തകയായി തന്നെയാണ് ധന്യയും എത്തിയിരിക്കുന്നത്. പൃഥ്വിയ്ക്ക് മുന്നിൽ ഡയലോഗ് പറഞ്ഞപ്പോഴുണ്ടായ അനുഭവത്തെ കുറിച്ച് വെളിപ്പെടുത്തുകയാണ് താരം. മാതൃുഭൂമി ഡോട് കോമിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

രണ്ട് കുഞ്ഞുങ്ങളുമായി ദുല്‍ഖര്‍!! മറിയത്തിനോടൊപ്പമുള്ള കുഞ്ഞിനെ തേടി ആരാധകർ, ഒടുവിൽ ഉത്തരം?