Back
Home » വിനോദം
‘’ പ്രണയം, വിപ്ലവം, വിരഹം ‘’ ഡിയർ കോമ്രേഡ് ജൂലൈ 26ന് ; ട്രെയിലർ എത്തി
Anweshanam | 11th Jul, 2019 12:35 PM
വിജയ് ദേവെരകൊണ്ടയും രശ്‌മിക മന്ദാനയും പ്രധാനവേഷങ്ങളിലെത്തുന്ന ഡിയർ കോമ്രേഡ് സിനിമയുടെ ട്രെയിലർ റിലീസ് ചെയ്തു. മലയാളിയായ ശ്രുതി രാമചന്ദ്രനും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. ജസ്റ്റിൻ പ്രഭാകരനാണ് സംഗീത സംവിധാനം ചെയ്തിരിക്കുന്നത്. ഇഫോർ എന്റെർടെയ്ൻമെന്റ്സ് ആണ് കേരളത്തിലെ വിതരണാവകാശം എടുത്തിരിക്കുന്നത്.മൈത്രി മേക്കേഴ്സിന്റെ ബാനറിൽ നവീൻ യെർനേനി, വൈ. രവിശങ്കർ, മോഹൻ, യഷ് രങ്കിനേനി എന്നിവർ നിർമിക്കുന്ന ചിത്രം ഭരത് കമ്മ സംവിധാനം ചെയ്യുന്നു. തെലുങ്ക്, കന്നട, മലയാളം, തമിഴ് എന്നീ ഭാഷകളിൽ ചിത്രം പുറത്തിറങ്ങും. ജൂലൈ 26നാണ് റിലീസ്.ചിത്രത്തിലെ ഗാനങ്ങൾ ഇതിനോടകം ഹിറ്റായി കഴിഞ്ഞു. ഗീതാഗോവിന്ദത്തിന് ശേഷം വിജയ് - രശ്‌മിക പ്രണയജോഡി ഒന്നിക്കുന്ന ചിത്രത്തിനായി കാത്തിരിക്കുകയാണ് ആരാധകർ .