Back
Home » യാത്ര
കൊങ്കൺ തീരത്ത് ഇതിലും മികച്ച ഒരിടം കാണില്ല!
Native Planet | 11th Jul, 2019 12:44 PM
 • ഗണപതിയുടെ വാസസ്ഥാനം

  പുരാണങ്ങളിൽ ഗണപതിയുടെ വാസസ്ഥലമായാണ് ഗണപതിപുലെ അറിയപ്പെടുന്നത്. കൊങ്കണ്‍ തീരത്തെ ഒരു കൊച്ചു ഗ്രാമമാണ് ഗണപതിപുലെ. എണ്ണമറ്റ ബീച്ചുകളും വ്യൂ പോയന്റുകളും ഒക്കെയാണ് ആ സ്ഥലത്തെ പ്രശസ്തമാക്കുന്ന കാര്യങ്ങൾ. ലക്ഷക്കണക്കിന് സഞ്ചാരികളും തീർഥാടകരും ഇവിടെ എത്തുന്നുണ്ടെങ്കിൽ അതിനു തക്ക പ്രത്യേകതകളും വിശേഷങ്ങളും ഈ നാടിനുണ്ട് എന്നു തീർച്ച

  PC: Akshaykumar Khatane


 • വീടുവിട്ടിറങ്ങിയ ഗണപതിയ്ക്ക് കിട്ടിയ ഇടം

  ഗണപതിപുലെയ്ക്ക് എങ്ങനെ ആ പേരുകിട്ടി എന്നതിൽ കുറേ കഥകൾ ഇവിടെ പ്രചാരത്തിലുണ്ട്. തന്‍റെ സ്ഥിരം വാസസ്ഥാനം ഒരിക്കൽ വിട്ട് പോരുകയുണ്ടായി. ഗുലെ എന്ന സ്ഥലത്തു നിന്നും പുലെ എന്ന സ്ഥലത്തേയ്ക്കാണ് ഗണപതി മാറി താമസിച്ചത്. അങ്ങനെയാണ് ഇവിടം ഗണപതിപുലെ അറിയപ്പെടുന്നത്. മറ്റൊന്ന് ഇവിടുത്തെ തീരത്ത് കാണുന്ന വെളുത്ത മണലിൽ നിന്നാണ് ഈ പേരു കിട്ടിയത് എന്നാണ്. പുലെ എന്നാല്‍ വെളുത്തമണൽ എന്നാണത്രം മറാത്തിയിൽ അർഥം.

  PC:Kprateek88


 • സ്വയംഭൂ ഗണപതി ക്ഷേത്രം

  ഗണപതിപുലെയിൽ ഏറ്റവും അധികം തീർഥാടകരെത്തുന്ന ഇടമാണ് സ്വയംഭൂ ഗണപതി ക്ഷേത്രം. തനിയെ ഉയർന്നുവന്നു എന്നു വിശ്വസിക്കുന്ന ഗണപതി വിഗ്രഹമാണ് ഇവിടുത്തേത്. പടിഞ്ഞാറ് ദർശനമുള്ള അത്യപൂർവ്വ ക്ഷേത്രം കൂടിയാണിത്. ഏകദേശം 400 വർഷത്തിലധികം പഴക്കം ഈ ക്ഷേത്രത്തിനുണ്ട് എന്നാണ് വിശ്വസിക്കപ്പെടുന്നത്. കടലിലേക്ക് ദർശനമുള്ള ക്ഷേത്രമാണിത്. അഷ്ടഗണപതി ക്ഷേത്രങ്ങളിൽ ഒന്നാണ് ഗണപതിപുലെ ക്ഷേത്രം.
  ഇനിടെ നിന്നും 15 കിലോമീറ്റർ അകലെയുള്ള കർഹതേശ്വർ ക്ഷേത്രം, ലക്ഷ്മി കേശവ് ക്ഷേത്രം തുടങ്ങിയവയം സന്ദർശിക്കാം.

  PC:AmitUdeshi


 • ഗണപതിപുലെ ബീച്ച്

  കൊങ്കണിലെ ബീച്ചുകളിൽ ഏറെ പേരുകേട്ടതാണ് ഗണപതിപുലെ ബീച്ച്. തീരത്തിന്റെ ഭംഗിയ്ക്കൊപ്പം ഗണപതി ക്ഷേത്രത്തിൻറെ പേരിൽ കൂടിയാണ് ബീച്ച് അറിയപ്പെടുന്നത്. കൊങ്കണ്‍ യാത്രാ ലിസ്റ്റിൽ ഉറപ്പായും ഉൾപ്പെടുത്തുവാൻ പറ്റിയ ഇവിടം പൂനെയിൽ നിന്നും പോകുവാൻ പറ്റിയ സ്ഥലം കൂടിയാണ്. തീർഥാടകരെയും സഞ്ചാരികളെയും ബീച്ച് ലവേഴ്സിനെയും ഒക്കെ ആകർഷിക്കുവാൻ പറ്റിയ കാര്യങ്ങൾ ഇവിടെയുണ്ട്. കല്ലുകൾ നിറഞ്ഞ ഇടമായതിനാൽ ഇവിടെ നീന്തുന്നത് അപകടകരമാണ്. സൂര്യാസ്തമയ കാഴ്ചകൾ കാണാനാണ് കൂടുതൽ ആളുകൾ ഇവിടെ എത്തുക.

  PC:Attarde


 • അടുത്തുള്ള ഇടങ്ങൾ

  ബീച്ചും തീർഥാടനവും കഴിഞ്ഞാൽ പിന്നെ ഇവിടെ പോകുവാൻ പറ്റിയ ഇടം മാൽഗുണ്ടാണ്. ഗണപതിപുലെയിൽ നിന്നും 2 കിലോമീറ്റർ അകലെയുള്ള ഇവിടം പ്രശസ്ത മറാത്ത കവി കേശവസുട്ടിന്റെ ജനനസ്ഥലം കൂടിയാണ്.വാട്ടർസ്പോർട്സ് ആക്റ്റിവിറ്റികൾക്കു യോജിച്ച ഗായ്വാഡി ബീച്ചി ഇതിനടുത്താണ്.
  ജയ്ഗഡ് കോടട്, പ്രാചീൻ കൊങ്കൺ മ്യൂസിയം. അരേയ് വേർ ബീച്ച്, ഗുഹാഗർ ബീച്ച് തുടങ്ങിയവയാണ് ഗണപതിപുലെയ്ക്കടുത്തുള്ള മറ്റ് ആകർഷണങ്ങൾ.

  PC:Pradeep717


 • സന്ദർശിക്കുവാൻ

  സെപ്റ്റംബർ മുതൽ ഫെബ്രുവരി വരെയുള്ള സമയവുമാണ് ഇവിടെ സന്ദർശിക്കുവാൻ യോജിച്ചത്. എന്നാൽ കൂടുതൽ തിരക്ക് അനുഭവപ്പെടുന്നത് നവംബർ മുതൽ ജനുവരി വരെയാണ്.

  PC:Pradeep717


 • എത്തിച്ചേരുവാൻ

  ഏറ്റവും അടുത്തുള്ള വിമാനത്താവളം 343 കിലോമീറ്റർ അകലെയുള്ള മുംബൈ എയർപോർട്ടാണ്. അടുത്തുള്ള റെയിൽവേ സ്റ്റേഷനായ രത്നഗിരി 30 കിലോമീറ്ററ്‍ ദൂരെയാണ്.
  മുംബൈ-ഗോവ റൂട്ടിൽ നിവാലിയൽ നിന്നും 32 കിലോമീറ്റർ ദൂരമുണ്ട് ഇവിടേയ്ക്ക്.
  രത്നഗിരിയിൽ നിന്നും 24 കിമീ, കോലാപ്പൂരിൽ നിന്നും 152 കിമീ, മഹാബലേശ്വരിൽ നിന്നും 193 കിമീ, സതാരയിൽ നിന്നും 207 കിമീ, ലോണാവാലയിൽ നിന്നും 291 കിമീ, പൂനെയിൽ നിന്നും 307 കിമീ എന്നിങ്ങനെയാണ് ഇവിടേക്കുള്ള ദൂരം.

  വർഷത്തിൽ 10 മാസം വെള്ളത്തിൽ മുങ്ങി കിടക്കുന്ന ഗോവൻ ഗ്രാമം

  മലപ്പുറത്തുകാരുടെ കോവളമായ പടിഞ്ഞാറേക്കര ബീച്ച്
കൊങ്കൺ കാഴ്ചകളിൽ കൊതിതീരെ കണ്ടിറങ്ങുവാൻ പറ്റിയ ഒരിടമുണ്ട്...ഒരു ബീച്ചും അതിനോട് ചേർന്നു നിൽക്കുന്ന ഒരു പുരാതന തീർഥാടന കേന്ദ്രവും ചേർന്ന ഗണപതിപുലെ. മഹാരാഷ്ട്രയിലെ ഏറ്റവും തിരക്കേറിയ തീർഥാടന കേന്ദ്രങ്ങളിലൊന്നായ ഇവിടം നൂറുകണക്കിന് വർഷം പഴക്കമുള്ള ക്ഷേത്രങ്ങളുടെ സ്ഥാനം കൂടിയാണ്. ഗണപതിയുടെ വാസസ്ഥാനം എന്നു വിശേഷിപ്പിക്കപ്പെടുന്ന ഈ നാട് വ്യത്യസ്തമായ യാത്ര തേടുന്നവർക്ക് പറ്റിയ ഇടം കൂടിയാണ്. കടലിന്റെ സൗന്ദര്യത്തിൽ ഒരു നാടിനെ മുഴുവൻ മാറ്റുന്ന ഗണപതിപുലെയുടെ വിശേഷങ്ങളിലേക്ക്...