Back
Home » വിനോദം
തപ്‌സിയുടെ പുതിയ ചിത്രമായ സാൻഡ് കി ആങ്കി​ന്റെ ടീസർ പുറത്തു വിട്ടു
Anweshanam | 11th Jul, 2019 03:53 PM
 തപ്‍സി നായികയാകുന്ന പുതിയ ചിത്രമായ സാൻഡ് കി ആങ്ക് എന്ന ചിത്രത്തിന്റെ  ഫസ്റ്റ് ലുക്ക് പോസ്റ്ററുകള്‍ക്ക് വലിയ സ്വീകരണമാണ്   ലഭിച്ചിരിക്കുന്നത് .  ചിത്രത്തില്‍ ഷാര്‍പ് ഷൂട്ടറായ ചന്ദ്രോ ആയിട്ടാണ് തപ്‍സി  അഭിനയിക്കുന്നത് . 60 വയസ്സുള്ള കഥാപാത്രമാണ് ചന്ദ്രോ .  ചിത്രത്തിന്റെ ടീസറും മികച്ച പ്രതികരണം നേടുന്നുവെന്നതാണ് പുതിയ വാര്‍ത്ത.

സമൂഹത്തിൽ നിലനിൽക്കുന്ന  പരമ്പരാഗത രീതികള്‍ക്ക് എതിരെ പോരാടി ലക്ഷ്യം കൈവരിക്കുന്ന സ്‍ത്രീകളെയാണ് ട്രെയിലറില്‍ കാണിക്കുന്നത്. ഭൂമികയാണ്   മറ്റൊരു പ്രായക്കൂടുതലുള്ള ഷാര്‍പ് ഷൂട്ടറായി എത്തുന്നത് . യഥാര്‍ഥ സംഭ
വങ്ങളെ അടിസ്ഥാനമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത് . ഒക്ടോബര്‍ 25നാണ്  ചിത്രം  പ്രദര്‍ശനത്തിന് എത്തുക.രണ്ട് നടിമാര്‍ അവരുടെ കരിയറിന്റെ പ്രധാന ഘട്ടത്തില്‍ ഇരട്ടിപ്രായമുള്ള കഥാപാത്രമായി എത്തുന്നത് അപരിചിതമാണ്.

 30 വയസ്സുള്ള ഒരു കോളേജ് വിദ്യാര്‍ഥിനിയായി എത്തിയാല്‍ ആരും ചോദിക്കില്ല. വലിയ താരങ്ങള്‍ പോലും കോളേജ് പ്രായത്തിലെ കഥാപാത്രങ്ങളായാല്‍ ആരും ഒന്നും ചോദിക്കില്ല. ഒന്നും പ്രത്യേകിച്ച് തോന്നില്ല, ആര്‍ക്കും- പ്രായക്കൂടുതലുള്ള കഥാപാത്രമായി എത്തുന്നതിനെ കുറിച്ച് തപ്‍സി പറയുന്നു.

 ഇന്ന് എല്ലാ നടിമാരും  സാധാരണയായി പ്രായം കുറവുള്ള കഥാപാത്രമാണ് ചെയ്യാൻ ശ്രമിക്കാറുള്ളത് . ഇരട്ടിപ്രായമുള്ള കഥാപാത്രത്തെയാണ് ഞങ്ങള്‍ തെരഞ്ഞെടുത്തത്. അത് അഭിനന്ദിക്കുന്നതിനു പകരം ആള്‍ക്കാര്‍ അതിലെ പ്രശ്‍നങ്ങള്‍ കണ്ടെത്താൻ ശ്രമിക്കുകയാണ്- തപ്‍സി പറയുന്നു.