Back
Home » വാർത്ത
വിനീത് ശ്രീനിവാസനും മാത്യു തോമസും! തണ്ണീര്‍ മത്തന്‍ ദിനങ്ങളുടെ ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ പുറത്ത്
Oneindia | 11th Jul, 2019 06:54 PM

വിനീത് ശ്രീനിവാസനും കുമ്പളങ്ങി നൈറ്റ്‌സിലൂടെ ശ്രദ്ധേയനായ മാത്യു തോമസും മുഖ്യ വേഷങ്ങളില്‍ എത്തുന്ന എറ്റവും പുതിയ ചിത്രമാണ് തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍. സിനിമയുടെതായി നേരത്തെ പുറത്തിറങ്ങിയ ട്രെയിലറിന് മികച്ച സ്വീകാര്യത സമൂഹ മാധ്യമങ്ങളില്‍ ലഭിച്ചിരുന്നു. ഇപ്പോഴിതാ ട്രെയിലറിന് പിന്നാലെ ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്ററും പുറത്തിറങ്ങിയിരിക്കുകയാണ്.

സിനിമയില്‍ വ്യത്യസ്തമാര്‍ന്നൊരു കഥാപാത്രത്തെയാണ് വിനീത് ശ്രീനിവാസന്‍ അവതരിപ്പിക്കുന്നതെന്ന് അറിയുന്നു. സ്‌കൂള്‍ പശ്ചാത്തലത്തിലാണ് സിനിമയുടെ കഥ പറയുന്നത്. ഉദാഹരണം സുജാതയിലൂടെ ശ്രദ്ധേയയായ അനശ്വര രാജനും ചിത്രത്തില്‍ പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്.

അളള് രാമേന്ദ്രന്‍ എന്ന ചിത്രത്തിന്റെ തിരക്കഥാകൃത്തുകളില്‍ ഒരാളായ ഗിരീഷ് എഡി ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമയാണിത്. ജോമാന്‍ ടി ജോണ്‍, ഷെബിന്‍ ബക്കര്‍, ഷമീര്‍ മുഹമ്മദ് തുടങ്ങിയവര്‍ ചേര്‍ന്നാണ് തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍ നിര്‍മ്മിക്കുന്നത്. തൃശ്ശുരിലെ മാളയില്‍ ചിത്രീകരിച്ച സിനിമയ്ക്ക് ഛായാഗ്രഹണം നിര്‍വഹിച്ചതും ജോമാന്‍ ടി ജോണ്‍ തന്നെയാണ്. ജസ്റ്റിന്‍ വര്‍ഗീസാണ് തണ്ണീര്‍ മത്തന്‍ ദിനങ്ങളുടെ സംഗീതമൊരുക്കുന്നത്.

ബിഗിലില്‍ വിജയ്‌ക്കൊപ്പം പ്രധാന വേഷത്തില്‍ ഐഎം വിജയനും! സൂപ്പര്‍താര ചിത്രം അവസാന ഘട്ടത്തില്‍

ബ്രെയിന്‍ ട്യൂമറാണ് എനിക്ക്! ജീവിച്ചിരിക്കുന്ന കാലത്ത് ആ ചിത്രം റിലീസ് ചെയ്യണമെന്ന് ആഗ്രഹിച്ചു!