Back
Home » Business
ഇന്ത്യയ്‌ക്കെതിരേ വാള്‍മാര്‍ട്ട് നല്‍കിയ പരാതി പുറത്തായി; ഇ കൊമേഴ്‌സ് നയങ്ങള്‍ പിന്തിരിപ്പന
Good Returns | 12th Jul, 2019 10:43 AM
 • കത്ത് പുറത്താക്കിയത് റോയിട്ടേഴ്‌സ്

  യുനൈറ്റഡ് സ്റ്റേറ്റ്‌സ് ട്രേഡ് റെപ്രസെന്റേറ്റീവ് (യുഎസ്ടിആര്‍) അധികൃതര്‍ക്ക് രഹസ്യമായി എഴുതിയ കത്ത് റോയിട്ടേഴ്‌സ് ആണ് പുറത്തുകൊണ്ടുവന്നത്. ഇ-കൊമേഴ്‌സ് രംഗത്ത് 2019 ഫെബ്രുവരി ഒന്നു മുതല്‍ നടപ്പിലാക്കിയ പുതിയ മാര്‍ഗ നിര്‍ദ്ദേശങ്ങളെ നിശിതമായി വിമര്‍ശിക്കുന്നതാണ് കത്ത്. ഇന്ത്യയെ ഇതില്‍ നിന്ന് പിന്തിരിപ്പിക്കാന്‍ ഏറെ ലോബിയിംഗ് നടത്തിയെങ്കിലും അതൊന്നും വിജയിച്ചില്ലെന്നും വാള്‍മാര്‍ട്ട് പറയുന്നു.


 • പിന്തിരിപ്പന്‍ നയം

  'ഇന്ത്യ കൊണ്ടുവന്ന പുതിയ നയങ്ങള്‍ തികച്ചും അല്‍ഭുതപ്പെടുത്തി... ഇതൊരു പ്രധാന ചുവടമാറ്റമാണ്. ഏറെ പിന്തിരിപ്പന്‍ നയംമാറ്റമാണ്'- ആഗോള സര്‍ക്കാര്‍ കാര്യങ്ങള്‍ക്കായുള്ള വാള്‍മാര്‍ട്ടിന്റെ സീനിയര്‍ ഡയരക്ടര്‍ സാറ തോണ്‍ ആണ് ജനുവരി ഏഴിന് യുഎസ് അധികൃതര്‍ക്ക് യച്ച ഇ-മെയില്‍ സന്ദേശത്തില്‍ കുറ്റപ്പെടുത്തുന്നു.


 • ഇന്ത്യ-യുഎസ് വ്യാപാര തര്‍ക്കം

  ഏതാനും മാസം മുമ്പാണ് ഇ-കൊമേഴ്‌സ് സ്ഥാപനമായ ഫ്‌ളിപ്കാര്‍ട്ടില്‍ വാള്‍മാര്‍ട്ട് 16 ബില്യന്‍ ഡോളര്‍ നിക്ഷേപിച്ചത്. പ്രധാനമായും ഇന്ത്യന്‍ ഇ-കൊമേഴ്‌സ് വിപണി മുന്നില്‍ക്കണ്ടായിരുന്നു ഇത്. എന്നാല്‍ ഇന്ത്യ കൊണ്ടുവന്ന പുതിയ നിര്‍ദ്ദേശങ്ങള്‍ വാള്‍മാര്‍ട്ടിനെ ചൊടിപ്പിച്ചുവെന്നാണ് ഈ കത്തില്‍ നിന്ന് വ്യക്തമാവുന്നത്. ഇന്ത്യ-യുഎസ് വ്യാപാര തര്‍ക്കത്തിന്റെ കേന്ദ്രബിന്ദുവായി ഇന്ത്യയുടെ ഇ-കൊമേഴ്‌സ് നയങ്ങള്‍ മാറിയ പശ്ചാത്തലത്തില്‍ ഏറെ പ്രാധാന്യമുള്ളതാണ് പുതിയ വെളിപ്പെടുത്തല്‍.


 • ശ്രമങ്ങളൊന്നും വിജയം കണ്ടില്ല

  പുതിയ നയം നടപ്പിലാക്കുന്നത് ആറ് മാസം വൈകിപ്പിക്കാന്‍ ഇന്ത്യയ്ക്കു മേല്‍ സമ്മര്‍ദ്ദം ചെലുത്തിയെങ്കിലും അതും വിജയിച്ചില്ലെന്ന് കത്തില്‍ പറയുന്നുണ്ട്. ഇത്രവലിയ നിക്ഷേപം നടത്തിയ ശേഷം അന്താരാഷ്ട്ര വ്യാപാരവുമായി ബന്ധപ്പെട്ട നിയമങ്ങള്‍ മാറുന്നത് പ്രയാസകരമാണ്. ഇത് ഇന്ത്യയിലെ തങ്ങളുടെ വ്യാപാരത്തില്‍ കാര്യമായ പ്രതിഫലനങ്ങള്‍ സൃഷ്ടിക്കും. ഇന്ത്യയുമായുള്ള വ്യാപാര ചര്‍ച്ചകളില്‍ അനാവശ്യമായ സമ്മര്‍ദ്ദം അത് ഉണ്ടാക്കുമെന്നും കത്തില്‍ പറയുന്നു.


 • വ്യാപാര നിയമത്തില്‍ വിവേചനം പാടില്ല

  മെയില്‍ നടന്ന പൊതു തെരഞ്ഞെടുപ്പിന് മുമ്പ് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ കൊണ്ടുവന്ന ഇന്ത്യയുടെ പുതിയ ഇ-കൊമേഴ്‌സ് നയങ്ങള്‍ ഇന്ത്യന്‍ കമ്പനികളെയും ചെറുകിട വ്യാപാരികളെയും പ്രീതിപ്പെടുത്താന്‍ ലക്ഷ്യമിട്ടുള്ളതാണെന്നും വാള്‍മാര്‍ട്ടിന്റെ രണ്ട് പേജ് വരുന്ന കത്തില്‍ കുറ്റപ്പെടുത്തുണ്ട്. ഓണ്‍ലൈന്‍ വ്യാപാര സ്ഥാപനങ്ങളുടെ വരവോടെ ചെറുകിട വ്യാപാരികള്‍ക്കുണ്ടാവുന്ന പ്രതിസന്ധി മനസ്സിലാവുമെങ്കിലും ഇകൊമേഴ്‌സ് രംഗത്തെ ഇന്ത്യയിലെയും വിദേശത്തെയും വലിയ കമ്പനികള്‍ക്കിടയില്‍ എന്തിനാണ് വിവേചനമെന്നും കത്തില്‍ ചോദിക്കുന്നു.


 • പുതിയ മാര്‍ഗ നിര്‍ദ്ദേശങ്ങള്‍

  വിദേശ ഇ കൊമേഴ്‌സ് കമ്പനികള്‍ക്ക് നിക്ഷേപമുള്ള ഇന്ത്യയിലെ കമ്പനികളുടെ ഉല്‍പ്പന്നങ്ങള്‍ രാജ്യത്ത് ഓണ്‍ലൈന്‍ മാര്‍ക്കറ്റിലൂടെ വില്‍പ്പന നടത്തുന്നത് കഴിഞ്ഞ ഫെബ്രുവരി മുതല്‍ വിലക്കിക്കൊണ്ട് കേന്ദ്ര വാണിജ്യ മന്ത്രാലയം ഉത്തരവിറക്കിയിരുന്നു. കമ്പോള വിലയെ സ്വാധീനിക്കുന്ന രീതിയില്‍ ഇ കൊമേഴ്‌സ് സ്ഥാപനങ്ങള്‍ തങ്ങളുടെ സ്വന്തം ഷോറൂമുകള്‍ രാജ്യത്ത് പ്രവര്‍ത്തിപ്പിക്കരുതെന്നും ഇതുമായി ബന്ധപ്പെട്ട് കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കിയ പുതിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളില്‍ വ്യക്തമാക്കിയിരുന്നു. ഇതിനെതിരേ ശക്തമായ പ്രതിഷേധവുമായി ഇ-കൊമേഴ്‌സ് സ്ഥാപനങ്ങളായ ഫ്‌ളിപ്കാര്‍ട്ട്, ആമസോണ്‍ തുടങ്ങിയ സ്ഥാപനങ്ങള്‍ രംഗത്തെത്തിയിരുന്നു.
വാഷിംഗ്ടണ്‍: ഇന്ത്യന്‍ ഇ കൊമേഴ്‌സ് നയങ്ങളെ വിമര്‍ശിച്ച് ആഗോള റീട്ടെയില്‍ ഭീമനായ വാള്‍മാര്‍ട്ട് അമേരിക്കന്‍ അധികൃതര്‍ക്ക് എഴുതിയ കത്ത് പുറത്തായി.

പാസ്‌പോര്‍ട്ടിനായി ഇനി അധികം കാത്തിരിക്കേണ്ട; 24 മണിക്കൂറില്‍ തത്കാല്‍ പാസ്‌പോര്‍ട്ട്