Back
Home » ഇന്റർവ്യൂ
തട്ടിക്കൂട്ട് സംവിധായകന്‍ ആവേണ്ട! നല്ല ചിത്രത്തിനായുളള കാത്തിരിപ്പില്‍: കോട്ടയം നസീര്‍
Oneindia | 31st Jul, 2019 07:12 PM

സംവിധാനം ചെയ്യുന്ന ആദ്യ സിനിമയെക്കുറിച്ച് തുറന്നുപറഞ്ഞ് കോട്ടയം നസീര്‍. തട്ടിക്കൂട്ട് സംവിധായകന്‍ ആവേണ്ടെന്നും നല്ല ചിത്രത്തിനായുളള കാത്തിരിപ്പിലാണെന്നും നടന്‍ പറയുന്നു. ഇപ്പോ ഇവരൊക്കെ സംവിധാനം ചെയ്തു എന്ന് പറഞ്ഞിട്ട് എല്ലാവരും വിചാരിക്കും ഇത് എളുപ്പമുളള പണിയാണെന്ന്. ഷാജോണ്‍ 2016ല്‍ പൃഥ്വിരാജിനോട് പറഞ്ഞ കഥയാണ് 2019ല്‍ നടന്നത്. മൂന്ന് വര്‍ഷം അതിന് വേണ്ടി കാത്തിരുന്നു. 2016ല്‍ ഞാന്‍ കേട്ട കഥയാണ് അത്. അങ്ങനെ നമ്മള്‍ ഓരോ സംവിധാനം ചെയ്തിട്ടുളള സിനിമകളുടെ പിന്നാമ്പുറ കഥകള്‍ എടുത്താലും ആറും ഏട്ടും ഒമ്പതും വര്‍ഷങ്ങള്‍ നടന്നിട്ടാണ് അത് യാഥാര്‍ത്ഥ്യമായത്.

തന്റെ മാലാഖ കുഞ്ഞിന്റെ പേര് വെളിപ്പെടുത്തി സമീറ റെഡ്ഡി! നൈറയുടെ അര്‍ത്ഥം തിരഞ്ഞ് സോഷ്യല്‍ മീഡിയ

ഏത്രയോ കഥകള്‍ ഏത്രയോ പേരുടെ അടുത്ത് പറഞ്ഞ്, ഫെയില്വറായി പലരും ഓടിച്ചുവിട്ട്. അതായത് കഥ കേള്‍ക്കാന്‍ പോലും സമ്മതിക്കാതെ പച്ചയ്ക്ക് പറഞ്ഞാല്‍ നമ്മളെ വലിപ്പിയ്ക്ക്വാന്ന് പറയൂലോ. അങ്ങനെ വലിപ്പിച്ച്. അവസാനം മനസ് മടുത്ത്, വീണ്ടും അവര് തളരാതെ പ്രയത്‌നിച്ച്, അങ്ങനെ ഒടുവില്‍ ദൈവം അവര്‍ക്ക് കൊടുക്കുന്ന ഗിഫ്റ്റായിട്ടാണ് പലപ്പോഴും പല സിനിമകളും സംഭവിക്കാറുളളത്. നമ്മള്‍ റിലീസിങ്ങിന്റെ ദിവസം മാത്രമാണ് സിനിമ കാണുന്നത്. അതിന്റെ പിന്നില്‍ ആ സിനിമയുടെ സംവിധായകനായാലും എഴുത്തുകാരനായാലും അയാളുടെ അധ്വാനം ഭയങ്കരമായിട്ടും ഉണ്ടാകും. ഇത് നന്നായിട്ട് അറിയാവുന്ന ഒരാളാണ് ഞാന്‍.

മമ്മൂക്കയുടെ മാമാങ്കം ചാവേറുകളുടെ മാത്രം കഥയല്ല! ആകാംക്ഷ വര്‍ധിപ്പിച്ച് ബ്രഹ്മാണ്ഡ ചിത്രം

അപ്പോ ഒരു സിനിമ എങ്ങനെയെങ്കിലും ചെയ്യണമെന്ന ചിന്ത എന്റെ മനസിലില്ല. ഒരു സിനിമയെ ചെയ്യുന്നുളളുവെങ്കിലും അതൊരു നല്ല സിനിമയായിരിക്കണം. പ്രേക്ഷകര് മോശം പറയാന്‍ പാടില്ല എന്നൊരു ആഗ്രഹം മനസിലുണ്ട്. കോട്ടയം നസീര്‍ ഒരു സിനിമ ചെയ്തില്ലാന്ന് വെച്ച് സിനിമയ്‌ക്കൊന്നും സംഭവിക്കാന്‍ പോകുന്നില്ല. പക്ഷേ സിനിമ മോശമായാല്‍ എനിക്ക് ഒരുപാട് നഷ്ടങ്ങളുണ്ടാകും. അപ്പോ അത് വരരുതെന്ന് എനിക്ക് ആഗ്രഹമുണ്ട്. അങ്ങനെ ഒരു നല്ല ചിത്രം ചെയ്യാനുളള വെയിറ്റിംഗിലാണ്. സംവിധാനത്തെക്കുറിച്ച് ഫില്‍മിബീറ്റ് മലയാളത്തിന് നല്‍കിയ അഭിമുഖത്തില്‍ കോട്ടയം നസീര്‍ പറഞ്ഞു.

തന്റെ എറ്റവും പുതിയ ചിത്രമായ പൂവളളിയും കുഞ്ഞാടും എന്ന സിനിമയെക്കുറിച്ചും അഭിമുഖത്തില്‍ നടന്‍ സംസാരിച്ചിരുന്നു. പൂവളളിയും കുഞ്ഞാടും എന്ന ചിത്രത്തില്‍ മണികണ്ഠന്‍ എന്നൊരു കാളവണ്ടിക്കാരന്റെ വേഷത്തിലാണ് ഞാന്‍ എത്തുന്നത്. സാധാരണ ചെയ്യുന്ന പോലെ തമാശ നിറഞ്ഞ ഒരു വേഷമല്ല, അത്യാവശ്യം തമാശകള്‍ ഉണ്ടെങ്കിലും സീരിയസായിട്ടുളള ഒരു കഥാപാത്രമാണ്. മേക്കപ്പിലും അപ്പിയറന്‍സിലും കുറച്ച് വേറിട്ട രീതിയില്‍ ചെയ്തിരിക്കുന്നു. ഞാന്‍ വളരെ ആസ്വദിച്ച് ചെയ്‌തൊരു വേഷം കൂടിയാണ്. തന്നെ പോലുളള കലാകാരന്‍മാര്‍ക്ക് സീരീയസ് വേഷങ്ങള്‍ കുറച്ചെ കിട്ടാറൂളളു.

സൗഹൃദത്തിന്റെ കഥ പറയുന്ന ചിത്രത്തില്‍ എനിക്ക് ഓപ്പോസിറ്റായിട്ടുളള ക്യാരക്ടര്‍ ഷമ്മി തിലകന്‍ ചെയ്യുന്നു. പഴയ ഗ്രാമാന്തരീക്ഷത്തില്‍ രണ്ട് സുഹൃത്തുക്കള്‍ തമ്മിലുളള ആത്മബന്ധത്തിന്റെ കഥ പറയുന്ന ചിത്രം. പുതുമുഖങ്ങളാണ് ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നത്. നായകനും നായികയും. ബേസില്‍ ജോര്‍ജ്ജ്, ആര്യ തുടങ്ങി രണ്ട് പുതുമുഖങ്ങള്‍. വേറെയും നിരവധി പുതുമുഖങ്ങള്‍ ചിത്രത്തിലുണ്ട്. അവര്‍ക്കൊപ്പമെല്ലാം പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞതില്‍ സന്തോഷം.

എല്ലാവരും ഏതെങ്കിലും ഒരു കാലത്ത് പുതുമുഖങ്ങളായിരിക്കും 1995ല്‍ ഞാന്‍ വരുന്ന സമയത്ത് പുതുമുഖമായിരുന്നു. അപ്പോ അന്ന് എന്നോടൊപ്പം ഉണ്ടായിരുന്നത് രാജന്‍ പി ദേവ് സര്‍, നരേന്ദ്രപ്രസാദ് തുടങ്ങിയ സീനിയറായ താരങ്ങള്‍. അങ്ങനെ ഒരുപാട് പേര്‍. അന്ന് അവര്‍ തന്നൊരു സപ്പോര്‍ട്ടും ധൈര്യവും ഇന്നും എന്റെ മനസിലുണ്ട്. അതേപോലെ ഇപ്പോള്‍ തന്റെയൊപ്പം പ്രവര്‍ത്തിക്കുന്ന പുതിയ ആളുകള്‍ക്ക് ഞാനും സപ്പോര്‍ട്ട് ചെയ്യാറുണ്ട്. അവരുടെ പേടി മാറ്റി നല്ല രീതിയില്‍ പെര്‍ഫോം ചെയ്യിപ്പിക്കാന്‍ സഹായിക്കാറുണ്ട്. എറ്റവും റിലാക്‌സ്ഡായി ചെയ്യേണ്ട കാര്യമാണ് അഭിനയം. അപ്പോള്‍ നമ്മളായിട്ട് തന്നെ ഒരുക്കി കൊടുക്കണം. അത് ഞാനാണെങ്കിലും ആരാണെങ്കിലും. അഭിമുഖത്തില്‍ കോട്ടയം നസീര്‍ പറഞ്ഞു