Back
Home » തമിഴ് മലയാളം
വിദ്യ ബാലന് നിരാശ! അജിത്തിന് അവസരം നല്‍കാന്‍ കഴിഞ്ഞില്ല! അടുത്ത ചിത്രത്തിനായി കാത്തിരിക്കുന്നു!
Oneindia | 7th Aug, 2019 04:19 PM

സിനിമയിലെത്തി വര്‍ഷങ്ങള്‍ പിന്നിട്ടുവെങ്കിലും ഇതാദ്യമായാണ് വിദ്യ ബാലന്‍ തമിഴ് സിനിമയുമായി എത്തുന്നത്. തലയുടെ പുതിയ സിനിമയായ നേര്‍കൊണ്ട പാര്‍വൈയില്‍ അദ്ദേഹത്തിന്റെ ഭാര്യയായി എത്തുന്നത് വിദ്യയാണ്. എച്ച് വിനോദ് സംവിധാനം ചെയ്ത സിനിമ നിര്‍മ്മിച്ചത് ബോണി കപൂറാണ്. ബോളിവുഡില്‍ നിന്നും തമിഴിലേക്കെത്തിയതില്‍ തനിക്ക് പ്രത്യേകിച്ച് വ്യത്യാസമൊന്നും തോന്നുന്നില്ലെന്നും താരം പറഞ്ഞിരുന്നു. ബിഹൈന്‍ഡ് വുഡ്‌സിന് നല്‍കിയ അഭിമുഖത്തിനിടയിലായിരുന്നു താരം വിശേഷങ്ങള്‍ പങ്കുവെച്ചത്. അജിത്തിനൊപ്പം പ്രവര്‍ത്തിക്കാനായതില്‍ സന്തോഷമുണ്ടെന്നും അത്തരമൊരു സന്ദര്‍ഭം കിട്ടിയതില്‍ താന്‍ സന്തുഷ്ടയാണെന്നും താരം പറയുന്നു.

ബോളിവുഡില്‍ നിന്നും ഗംഭീര വിജയം സ്വന്തമാക്കിയ പിങ്കിന്റെ റീമേക്കാണ് നേര്‍കൊണ്ട പാര്‍വൈ. ബോണി കപൂര്‍ നിര്‍മ്മിക്കുന്ന സിനിമയെന്ന കാര്യവും തനിക്ക് സന്തോഷമേകിയിരുന്നുവെന്ന് വിദ്യ ബാലന്‍ പറയുന്നു. ആഗസ്റ്റ് എട്ടിനാണ് സിനിമ റിലീസ് ചെയ്യുന്നത്. ഹിന്ദി ചിത്രം കണ്ടവര്‍ പോലും ഈ സിനിമയ്ക്കായി കാത്തിരിക്കുന്നുണ്ടെന്നും താനും അതിന്റെ എക്‌സ്റ്റ്‌മെന്റിലാണെന്നും താരം പറയുന്നു. പ്രത്യേകിച്ച് ആശയക്കുഴപ്പങ്ങള്‍ക്കൊന്നും ഇടയാക്കാത്ത തരത്തിലാണ് സംവിധായകനും സിനിമയെക്കുറിച്ച് പറഞ്ഞതെന്നും താരം വ്യക്തമാക്കിയിട്ടുണ്ട്.

നീയെനിക്ക് വലിയൊരനുഗ്രഹമാണ്! പ്രിയപ്പെട്ടയാള്‍ക്ക് ആശംസ നേര്‍ന്ന് ആര്യ! പോസ്റ്റ് വൈറലാവുന്നു!

തന്റെ കൈകൊണ്ട് പാചകം ചെയ്ത ഭക്ഷണം സെറ്റുകളില്‍ വിളമ്പുന്ന പതിവുണ്ട് അജിത്തിന്. അദ്ദേഹത്തിന്റെ പാചകത്തെക്കുറിച്ച് നേരത്തെ പലരും വാചാലരായിട്ടുമുണ്ട്. എന്നാല്‍ തനിക്ക് അതിനുള്ള അവസരമുണ്ടായിട്ടില്ലെന്നാണ് വിദ്യ ബാലന്‍ പറയുന്നത്. അദ്ദേഹത്തിന്‍രെ കുക്കിംഗിനെക്കുറിച്ച് താനും കേട്ടിരുന്നു. ഇനിയും അദ്ദേഹത്തോടൊപ്പം സിനിമ ചെയ്യാന്‍ താല്‍പര്യമുണ്ടെന്നും വിദ്യ ബാലന്‍ പറയുന്നു. ആ സമയത്ത് തനിക്ക് കുക്കിംഗ് മികവ് മനസ്സിലാക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്നും താരം പറഞ്ഞിരുന്നു.