Back
Home » ലയം
ചതിയില്‍ പെടാതെ സൂക്ഷിയ്ക്കുക, ഈ രാശി
Boldsky | 8th Aug, 2019 10:49 AM
 • ഏരീസ് അഥവാ മേട രാശി

  ഏരീസ് അഥവാ മേട രാശിയ്ക്ക് ഇന്ന് പ്രണയത്തിന് ചേര്‍ന്ന, ഇതില്‍ സമയം പോകുന്ന ദിവസമാണ്. ധന സംബന്ധമായ നേട്ടം വരുന്ന സമയം, ഇതു സമാധാനവും നല്‍കും. ചിലവിനെ കുറിച്ചു ചിന്തിയ്ക്കുക, ആവശ്യമുള്ള സാധനങ്ങള്‍ മാത്രം വാങ്ങുക. ധനമുണ്ടാക്കാന്‍ നിക്ഷേപങ്ങള്‍ക്കായി ശ്രമിയ്ക്കുക.


 • ടോറസ് അഥവാ ഇടവ രാശി

  ടോറസ് അഥവാ ഇടവ രാശിയ്ക്ക് ഇന്ന് ചെയ്യുന്ന എല്ലാ കാര്യങ്ങളിലും വിജയിക്കാന്‍ സാധ്യതയുള്ള ദിവസമാണ്. സാമ്പത്തികമായ കാര്യങ്ങള്‍ സംതൃപ്തി നല്‍കുന്നതും ലാഭകരവുമാകും. പ്രത്യേകിച്ചും ഉച്ചയ്ക്കു ശേഷം. വിചാരിച്ചതു പോലെ എക്‌സൈറ്റ്‌മെന്റ് ഉണ്ടാകുന്ന ദിവസമല്ല. രാവിലെയുള്ള സമയം ജോലി ഭാരം ക്ഷീണമുണ്ടാക്കുമെങ്കിലും വൈകീട്ടോടെ കാര്യങ്ങളില്‍ മാറ്റം വരും.


 • ജെമിനി അഥവാ മിഥുന രാശി

  ജെമിനി അഥവാ മിഥുന രാശിയ്ക്ക് ഇന്ന് ആഡംബരവും സന്തോഷവും നിറയുന്ന ദിവസമാണ്. വീട്ടിലെ കാര്യങ്ങളില്‍ കൂടുതലായി ശ്രദ്ധിയ്ക്കും. ഇതു പോലെ കുട്ടികളുടെ കാര്യത്തിലും. ഡയറ്റിനേയും ആരോഗ്യത്തെയും കുറിച്ചു ചിന്തിയ്ക്കും. എന്നാല്‍ ഇതെക്കുറിച്ചു ചില പ്രയാസങ്ങള്‍ താല്‍ക്കാലികം മാത്രമാണ്.


 • ക്യാന്‍സര്‍ അഥവാ കര്‍ക്കിടക രാശി

  ക്യാന്‍സര്‍ അഥവാ കര്‍ക്കിടക രാശിയ്ക്ക് ഇന്ന് പങ്കാളിയ്ക്കു ചുറ്റും ദിവസം തിരിയും. അവരുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ സമയം പോകും. ഇതിനു കാരണം പങ്കാളിയുടെ സ്‌നേഹവുമാകാം. ചെറിയ വെക്കേഷനുകള്‍ക്കായി പ്ലാനുകളുണ്ടാക്കാം. ഉച്ചയ്ക്കു ശേഷം ദൂരത്തുള്ള ബന്ധുക്കളില്‍ നിന്നും നല്ല വാര്‍ത്തകള്‍ കേള്‍ക്കാന്‍ യോഗമുണ്ടാകും.


 • ലിയോ അഥവാ ചിങ്ങ രാശി

  ലിയോ അഥവാ ചിങ്ങ രാശിയ്ക്ക് ഇന്ന് സാമ്പത്തികമായി ഉന്നതിയുണ്ടാകുന്ന ദിവസമാണ്. പ്രൊഫഷണല്‍ ജീവിതത്തിലും ധന സംബന്ധമായ നേട്ടത്തിനു സാധ്യതയുണ്ട്. നിങ്ങള്‍ക്കു പ്രിയപ്പെട്ടവര്‍ക്കായി അല്‍പം പണം ചെലവാക്കിയാലും കുഴപ്പമില്ല. നിങ്ങള്‍ ചതിയില്‍ പെടാതെ സൂക്ഷിയ്‌ക്കേണ്ട ദിവസം കൂടിയാണിന്ന്.


 • വിര്‍ഗോ അഥവാ കന്നി രാശി

  വിര്‍ഗോ അഥവാ കന്നി രാശിയ്ക്ക് ഇന്ന് വിചാരിച്ച കാര്യങ്ങള്‍ എല്ലാ നേടുന്ന, ലക്ഷ്യത്തില്‍ എത്തുന്ന ദിവസമാണ്. വര്‍ക് പ്രഷറുണ്ടാകുന്ന ദിവസവുമാണ്. ക്ഷമ ഇക്കാര്യത്തില്‍ ഗുണം നല്‍കും.


 • ലിബ്ര അഥവാ തുലാം രാശി

  ലിബ്ര അഥവാ തുലാം രാശിയ്ക്ക് ഇന്ന് നിങ്ങളുടെ പുറം കാഴ്ചയില്‍ മാത്രമല്ല, ഉള്‍ക്കാഴ്ചയിലും ശ്രദ്ധിയ്‌ക്കേണ്ട സയമാണ്. ഓഫീസിലും സമൂഹത്തിലും നിങ്ങളുടെ ആവശ്യം വരുന്ന ദിവസവുമാണ്. സന്തോഷങ്ങള്‍ക്കായി പണം ചെലവാക്കുന്ന ദിവസവുമാണ്. വിദേശത്തുള്ള ബന്ധുക്കളില്‍ നിന്നോ സുഹൃത്തുക്കളില്‍ നിന്നോ നല്ല വാര്‍ത്തകള്‍ കേള്‍ക്കാന്‍ സാധ്യത.


 • സ്‌കോര്‍പിയോ അഥവാ വൃശ്ചിക രാശി

  സ്‌കോര്‍പിയോ അഥവാ വൃശ്ചിക രാശിയ്ക്ക് ഇന്ന് കഴിവതും പാര്‍ട്‌നര്‍ ഷിപ്പ് കാര്യങ്ങളില്‍ നിന്നും വിട്ടു നില്‍ക്കേണ്ട ദിവസമാണ.് ജോലിയില്‍ വലിയ പ്രൊജക്ടുകള്‍ കൈകാര്യം ചെയ്യേണ്ടി വന്നേക്കും. വലിയൊരു ഗ്രൂപ്പിന് നല്ലൊരു മാനേജറായി മാറാന്‍ സാധ്യത. ഇവര്‍ക്ക് വേണ്ട രീതിയില്‍ നിര്‍ദേശങ്ങള്‍ നല്‍കാനും.


 • സാജിറ്റേറിയസ് അഥവാ ധനു രാശി

  സാജിറ്റേറിയസ് അഥവാ ധനു രാശിയ്ക്ക് ഇന്ന് ഏറെ ക്രിയേറ്റീവായ ദിവസമാണ്. പെയിന്റിംഗ്, സ്‌കെച്ചിംഗ് കാര്യങ്ങളില്‍ ശ്രദ്ധ നല്‍കുന്ന ദിവസം. വീടിന് പുതിയ മുഖം നല്‍കാനും ശ്രമിയ്ക്കും. പൊതുവേ ഏറെ സന്തോഷകരമായ ദിവസമാണ്.


 • കാപ്രിക്കോണ്‍ അഥവാ മകര രാശി

  കാപ്രിക്കോണ്‍ അഥവാ മകര രാശിയ്ക്ക് ഇന്ന് നിങ്ങള്‍ ജോലിയില്‍ പെര്‍ഫെര്‍ക്ട് എന്ന നിലയിലെത്തും, ഇതു വഴി സഹപ്രവര്‍ത്തകരില്‍ മതിപ്പുണ്ടാക്കും. സമയത്തിനുള്ളില്‍ തീര്‍ക്കേണ്ട ജോലിയുടെ കാര്യത്തില്‍ മറ്റുള്ളവര്‍ നിങ്ങളുടെ നിര്‍ദേശങ്ങള്‍ തേടും. നിങ്ങളുടെ ഈ കഴിവ് മേലധികാരികളും ശ്രദ്ധിയ്ക്കും, ഇതിനു ഗുണം ലഭിയ്ക്കും.


 • അക്വേറിയസ് അഥവാ കുംഭ രാശി

  അക്വേറിയസ് അഥവാ കുംഭ രാശിയ്ക്ക് ഇന്ന് യാത്രകള്‍ക്കായുള്ള താല്‍പര്യം വരാന്‍ സാധ്യത. കൂട്ടുകാരെയോ സമാന മനസ്‌കരേയോ ഇത്തരം യാത്രകളില്‍ കൂടെ കൂട്ടുന്നതു ഗുണം നല്‍കും.


 • പീസസ് അഥവാ മീന രാശി

  പീസസ് അഥവാ മീന രാശിയ്ക്ക് ഇന്ന് പുതിയ പ്ലാന്‍ സ്വീകരിയ്ക്കും. പൊതുവേ നല്ല കാര്യങ്ങള്‍ക്കായി ശുഭകരമായ ദിവസമാണ്. ജോലിയില്‍ പ്രൊമോഷന്‍ സാധ്യതകളുണ്ട്. നിങ്ങളുടെ ആത്മവിശ്വാസം നിങ്ങളെ പുതിയ ലക്ഷ്യങ്ങള്‍ കീഴടക്കാന്‍ സഹായിക്കും. പൊതുവേ അഭിവൃദ്ധിയുള്ള ദിവസമാണ്.
ദിവസങ്ങളുടെ ഏറ്റക്കുറച്ചിലുകള്‍ ചിലപ്പോള്‍ നമുക്കു സങ്കല്‍പ്പിയ്ക്കാന്‍ കൂടി സാധിയ്ക്കാത്തതാകും. പലപ്പോഴും വളരെ അപ്രതീക്ഷിതമായതാകും, സംഭവിയ്ക്കുക. ചിലപ്പോള്‍ നല്ലതും ചിലപ്പോള്‍ മോശവും.

പല കാര്യങ്ങളും നമ്മുടെ ഒരു ദിവസത്തെ സ്വാധീനിയ്ക്കുന്നുണ്ട്. ചിലപ്പോള്‍ നമുക്കു സ്വാധീനിയ്ക്കാനാത്ത വിധം പ്രപഞ്ച ശക്തികള്‍ നമ്മെ നിയന്ത്രിയ്ക്കുന്നു. സോഡിയാക് സൈന്‍ അഥവാ സൂര്യരാശി ഇത്തരം ശക്തികളില്‍ ഒന്നാണ്.

ഹൃദയരേഖയ്ക്കറ്റത്ത് 'V' ആകൃതിയെങ്കില്‍ ആ രഹസ്യം...

ഇന്നത്തെ ദിവസം, അതായത് 2019 ആഗസ്ത് 8 വ്യാഴാഴ്ചയിലെ രാശി ഫലം അറിയൂ, ഇതു ഗുണമോ അതോ ദോഷമോ എന്നറിയൂ