Back
Home » ലയം
ജനിച്ച ദിവസം വെളിപ്പെടുത്തും രഹസ്യങ്ങള്‍
Boldsky | 8th Aug, 2019 02:33 PM
 • ഞായറാഴ്ച

  ഞായറാഴ്ച ജനിച്ചവര്‍ സൂര്യനെപ്പോലെ ശോഭിയ്ക്കുന്നവരാണ്. ഇവരുടെ സ്വാധീനത്തില്‍ സൂര്യനുള്ളതു തന്നെയാണ് കാരണം. സ്വതന്ത്രമായി തീരുമാനങ്ങളെടുക്കുന്ന ജോലി ഇവര്‍ക്കു ഗുണം നല്‍കും. ലീഡര്‍ഷിപ്പ് കാര്യങ്ങളിലും ഇവര്‍ ശോഭിയ്ക്കും.

  സുഹൃത്തുകള്‍ ഇവര്‍ക്കു പൊതുവേ കുറവാകും. ഇവരെ വഞ്ചിയ്ക്കുമോ എന്ന ചിന്തയാണ് സൗഹൃദങ്ങളില്‍ നിന്നും നീങ്ങി നില്‍ക്കാന്‍ ഇവരെ പ്രേരിപ്പിയ്ക്കുന്നത്. ഇവരുടെ ഈഗോ സ്വഭാവം ചിലപ്പോള്‍ ദാമ്പത്യത്തില്‍ പ്രശ്‌നം സൃഷ്ടിയ്ക്കുമെങ്കിലും ചേരുന്ന ജീവിത പങ്കാളിയെ കണ്ടെത്തിയാല്‍ ഇവര്‍ ആത്മാര്‍ത്ഥമായിത്തന്നെ സ്‌നേഹിയ്ക്കുകയും ഇടപെടുകയും ചെയ്യും.


 • തിങ്കളാഴ്ച

  തിങ്കളാഴ്ച ജനിച്ചവര്‍ കരുണയുള്ള, എളിമയുള്ള പ്രകൃതക്കാരാണ്. എന്നാല്‍ അധികാരം കാണിയ്ക്കുന്ന പ്രകൃതവുമാണ്. അതേ സമയം സംരക്ഷണ സ്വാഭാവവും കാണിയ്ക്കുന്നു. മറ്റുളളവരെ സംരക്ഷിയ്ക്കാനുളള കഴിവ്.

  അമ്മയോട് ഏറെ അടുപ്പം കാണിയ്ക്കുന്ന ഇവരുടെ ജീവിതത്തെ സ്വാധീനിയ്ക്കാന്‍ സ്ത്രീകള്‍ക്കു സാധിയ്ക്കും. ആരെന്തു പറഞ്ഞാലും സ്വന്തം അനുഭവമനുസരിച്ചേ ഇവര്‍ കാര്യങ്ങള്‍ തീരുമാനിയ്ക്കൂ. ഇവരുടെ ഭാഗ്യ നമ്പര്‍ 2 ആണ്.


 • ചൊവ്വാഴ്ച

  ചൊവ്വാഴ്ച ജനിച്ചവര്‍ പൊതുവെ ലീഡര്‍ഷിപ്പ് ഗുണങ്ങളുള്ളവരാണ്. വെല്ലുവിളികള്‍ ഏറ്റെടുക്കുന്ന ഇവര്‍ ഉറച്ച തീരുമാനമെടുക്കുന്നവരും ഏറെ ധൈര്യശാലികളുമാണ്. അക്ഷമയാണ് ഇവരുടെ ഒരു മോശം സ്വഭാവം.

  ബാങ്കിംഗ്, ധന സംബന്ധമായ മേഖലകളില്‍ ഇവര്‍ വിജയിക്കാന്‍ സാധ്യതയുണ്ട്. തൊഴിലില്‍ കഠിനാധ്വാനികളായ ഇവര്‍ കൂടെയുള്ളവരെയും പ്രോത്സാഹിപ്പിയ്ക്കും. ഇവരുടെ അക്ഷമയും മുന്‍കോപവും ദാമ്പത്യത്തില്‍ ദോഷം വരുത്തിയേക്കാം. മേധാവിത്വം പുലര്‍ത്തുന്ന സ്വഭാവവും ഇവര്‍ക്കുണ്ട്. ഇവരുടെ ഭാഗ്യ നമ്പര്‍ 9 ആണ്.


 • ബുധനാഴ്ച

  ബുധനാഴ്ച ജനിച്ചവര്‍ പൊതുവേ ഏറെ പരിശ്രമികളായിരിയ്ക്കും. ജീവിത പ്രശ്‌നങ്ങളെ ധൈര്യപൂര്‍വം നേരിടുന്ന ഇവര്‍ സംസാര പ്രിയരുമാകും. ഇവരുടെ സംസാര പ്രിയം പലപ്പോഴും തെറ്റിദ്ധാരണയ്ക്ക് ഇട വരുത്താനും സാധ്യതയുണ്ട്. ചിന്തിച്ചു പ്രവര്‍ത്തിയ്ക്കുന്ന ഇവര്‍ നയപരമായ തീരുമാനങ്ങളെടുക്കുന്നതില്‍ മിടുക്കുള്ളവരാണ്.

  ജോലിയുടെ കാര്യത്തില്‍ കണക്ക്, ശാസ്ത്രം തുടങ്ങിയ മേഖലകളില്‍ വിജയിക്കാന്‍ സാധ്യതയുള്ളവരാണ് ബുധനാഴ്ചക്കാര്‍. ബുദ്ധിശാലികളായ ഇവര്‍ ചേരുന്ന ജോലി കണ്ടെത്തുകയും ഇതില്‍ വിജയിക്കുകയും ചെയ്യുന്നവരാണ്. കുടുംബത്തിന്റെ കാര്യത്തില്‍ പങ്കാളിയുമായി ദൃഢമായ ബന്ധം നില നിര്‍ത്തുന്നവര്‍. എന്നാല്‍ സംസാരം കൂടുന്നതു ചിലപ്പോള്‍ തര്‍ക്കങ്ങള്‍ക്കു വഴിയൊരുക്കുകയും ചെയ്യും. തെറ്റു കുറ്റങ്ങള്‍ ക്ഷമിയ്ക്കാനുള്ള കഴിവ് കുടുംബ ജീവിതത്തിന് സഹായകമാകും. 5 ആണ് ഇവരുടെ ഭാഗ്യ നമ്പര്‍.


 • വ്യാഴാഴ്ച

  മറ്റുള്ളവരെ പെട്ടെന്ന് ആകര്‍ഷിയ്ക്കുന്ന പ്രകൃതമാണ് വ്യാഴാഴ്ച ജനിച്ചവര്‍ക്ക്. നേതൃഗുണമുള്ളവര്‍. ലക്ഷ്യം കാണുവാന്‍ വേണ്ടി കഠിനാധ്വാനം ചെയ്യുന്നവര്‍. സ്വന്തം കാലില്‍ നില്‍ക്കാന്‍ കഴിയുന്ന ഇവര്‍ ശുഭാപ്തി വിശ്വാസക്കാരുമായിരിയ്ക്കും. ബഹുമാനം അര്‍ഹിയ്ക്കുന്നവര്‍ക്ക് അതു നല്‍കുന്നവര്‍.ചുറുചുറുക്ക് ഇവരുടെ കൂടപ്പിറപ്പായിരിക്കും. എന്നാല്‍ സംസാരിച്ച് മറ്റുള്ളവരെ പാട്ടിലാക്കാന്‍ ഇത്തരക്കാര്‍ വളരെ മിടുക്കരുമായിരിക്കും.ഇവര്‍ എപ്പോഴും പ്രസന്ന വദനരായിരിയ്ക്കും.


 • വെള്ളിയാഴ്ച

  വെള്ളിയാഴ്ച ജനിച്ചവര്‍ ശുക്രന്റെ സ്വാധീനമുള്ളവരാണെന്നു പറയുന്നു. ഇതു കൊണ്ടു തന്നെ ഏറെ ഭാഗ്യവും സന്തോഷവും സുഖവുമുള്ള ജീവിതവും ഇവര്‍ക്കുണ്ടാകും. കലാ, സാമൂഹ്യപരമായി ഉയര്‍ച്ചയിലെത്തുന്നവരാണ്. സന്തോഷമുള്ള ഇവര്‍ മറ്റുള്ളവരുടെ വാക്കുകള്‍ കേട്ടു തീരുമാനമെടുക്കുന്നത് ചിലപ്പോള്‍ ബുദ്ധിമുട്ടുകളുണ്ടാക്കും. മറ്റുള്ളവരോട് സഹാനുഭൂതി പ്രകടിപ്പിയ്ക്കുന്ന തരക്കാരുമാണ്.

  കൂട്ടു സംരംഭങ്ങളിലൂടെ ഇവര്‍ക്ക് ധനമുണ്ടാക്കാന്‍ സാധിയ്ക്കും. ചേരുന്ന തൊഴില്‍ കണ്ടെത്തിയാല്‍ ഇതില്‍ ഏറെ വിജയിക്കുകയും ചെയ്യും. പങ്കാളിയോട് ഏറെ സ്‌നേഹത്തോടെ പെരുമാറുന്ന ഇവര്‍ വളരെ ഇമോഷണലുമാണ്. പ്രണയിക്കാന്‍ സാധ്യതയുള്ള ഇവരെ പ്രണയ പരാജയം വല്ലാതെ ബാധിയ്ക്കുകയും ചെയ്യും. 6 ആണ് ഇവരുടെ ഭാഗ്യ നമ്പര്‍.


 • ശനിയാഴ്ച

  ശനിയാഴ്ച ദിവസം ജനിച്ചവര്‍ക്ക് ജീവിതം കഷ്പ്പാടും ബുദ്ധിമുട്ടുമുള്ളതാകും. കഠിനമായി അധ്വാനിയ്ക്കുന്ന ഇവര്‍ ജീവിതത്തില്‍ അച്ചടക്കം പാലിയ്ക്കുന്നവരും നേര്‍ വഴിയില്‍ ചിന്തിയ്ക്കുന്ന പ്രകൃതക്കാരുമാകും. നിര്‍ബന്ധ ബുദ്ധിയും അല്‍പം കാര്‍ക്കശ്യവുമുള്ള പ്രകൃതവും. ഉത്തരവാദിത്വം ഏറെയുള്ള ഇവര്‍ ഏല്‍പ്പിയ്ക്കുന്ന കാര്യങ്ങള്‍ കൃത്യമായി ചെയ്തു തീര്‍ക്കുന്ന പ്രകൃതം കൂടിയാണ്. മറ്റുള്ളവരുടെ വാക്കുകളല്ല, സ്വന്തമായി ഉള്ള തീരുമാനങ്ങളാകും,നടപ്പിലാക്കുക. ബിസിനസ് രംഗത്തു വിജയിക്കും.
നമ്മുടെ ജനന സമയവും ജനന ദിവസവുമെല്ലാം പല കാര്യങ്ങളും വെളിപ്പെടുത്തുന്നുണ്ട്. ഓരോ ദിവസവും ഓരോ നക്ഷത്രത്തിലും ഓരോ വര്‍ഷത്തിലും ഓരോ മാസത്തിലും ജനിച്ചവര്‍ക്ക് അതിന്റേതായ ഏറെ പ്രത്യേകതകളുമുണ്ട്.

അമ്മായിയപ്പന്‍ വക സ്ത്രീധനം മൂര്‍ഖന്‍ പാമ്പ്...

ആഴ്ചയിലെ ഏഴു ദിവസങ്ങളില്‍, അതായത് ഞായര്‍ മുതല്‍ ശനി വരെയുള്ള ഓരോ ദിവസങ്ങളിലും ജനിച്ചവവരെ കുറിച്ചു പല പ്രധാനപ്പെട്ട കാര്യങ്ങളുമുണ്ട്. ഇവരുടെ സ്വാഭാവവും ജോലിയും വിവാഹവുമെല്ലാം സംബന്ധിയ്ക്കുന്ന ചില പ്രധാനപ്പെട്ട കാര്യങ്ങള്‍. ഇതെക്കുറിച്ചറിയൂ.