Back
Home » ലയം
അധ്വാനഫലം അടുത്തു തന്നെ നേടും രാശി
Boldsky | 10th Aug, 2019 11:03 AM
 • ഏരീസ് അഥവാ മേട രാശി

  ഏരീസ് അഥവാ മേട രാശിയ്ക്ക് ഇന്ന് ഏറെ ശ്രദ്ധയോടെ ഇരിയ്ക്കുന്ന ദിവസമാണ്. ഇതു കൊണ്ടു തന്നെ ചതികളില്‍ പെടുകയുമില്ല. മറ്റുള്ളവരേക്കാള്‍ എളുപ്പം മുന്നോട്ടു പോകുവാന്‍ സാധിയ്ക്കുമെങ്കിലും വഴിയില്‍ നിങ്ങള്‍ ശത്രുക്കളെ ഉണ്ടാക്കുകയും ചെയ്യും. പുതിയ വീടും വാഹനവുമെല്ലാം വാങ്ങാന്‍ നല്ല ദിവസമല്ല.


 • ടോറസ് അഥവാ ഇടവ രാശി

  ടോറസ് അഥവാ ഇടവ രാശിയ്ക്ക് ഇന്ന് നിങ്ങള്‍ കൂടുതല്‍ വികാരക്ഷോഭങ്ങള്‍ക്ക് അടിമപ്പെടുന്ന ദിവസമാണ്. എന്നാല്‍ ഇതിനു മേല്‍ യുക്തിയോടെ ചിന്തിയ്ക്കുവാന്‍ സാധിച്ചാല്‍ നല്ല രീതിയില്‍ കാര്യങ്ങള്‍ വരും.


 • ജെമിനി അഥവാ മിഥുന രാശി

  ജെമിനി അഥവാ മിഥുന രാശിയ്ക്ക് ഇന്ന് ആരോഗ്യത്തെ കുറിച്ചു കൂടുതല്‍ ചിന്തിയ്ക്കുന്ന ദിവസമാണ്. ഇതിനായി സമയം ചെലവാക്കും. പുതിയ ജോലിയ്ക്കു സാധ്യത. ഇത് ജീവിതത്തില്‍ പുതിയ അധ്യായം തുറക്കും.


 • ക്യാന്‍സര്‍ അഥവാ കര്‍ക്കിടക രാശി

  ക്യാന്‍സര്‍ അഥവാ കര്‍ക്കിടക രാശിയ്ക്ക് ഇന്ന് എന്തു കാര്യം ചെയ്താലും മനസര്‍പ്പിച്ചു ചെയ്യുന്ന ദിവസമാണ്. എത്ര അധ്വാനിച്ചിട്ടും വിചാരിച്ച ഫലം ലഭിയ്ക്കാതെ പോകുന്നതിനാല്‍ നിരാശപ്പെടേണ്ടതുമില്ല. ഇത് നിങ്ങളുടെ വളര്‍ച്ചയെ തടസപ്പെടുത്തുകയേയുള്ളൂ. ഇതിനുള്ള ഫലം സമീപ ഭാവിയില്‍ തന്നെ ലഭിയ്ക്കും. പ്രിയപ്പെട്ടവര്‍ക്കൊപ്പം സമയം ചെലവഴിയ്ക്കും.


 • ലിയോ അഥവാ ചിങ്ങ രാശി

  ലിയോ അഥവാ ചിങ്ങ രാശിയ്ക്ക് ഇന്ന് സെന്‍സോടെ പ്രവര്‍ത്തിയ്ക്കുന്ന ദിവസമാണ്. ഇതു കൊണ്ടു തന്നെ കരിയര്‍ പ്ലാനുകളില്‍ വിജയിക്കും. ആശയക്കുഴപ്പമുണ്ടാകുന്ന ദിവസം കൂടിയാണ്.


 • വിര്‍ഗോ അഥവാ കന്നി രാശി

  വിര്‍ഗോ അഥവാ കന്നി രാശിയ്ക്ക് ഇന്ന് കൂട്ടുകച്ചവടങ്ങളില്‍ നിന്നും മാറി സ്വയം കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്ന, അതിനു കഴിയുന്ന ദിവസമാണ്. വലിയ ടീമുകളെ ഒരുമിച്ചു ചേര്‍ത്തു മുന്നോട്ടു പോകുവാന്‍ സാധിയ്ക്കും.


 • ലിബ്ര അഥവാ തുലാം രാശി

  ലിബ്ര അഥവാ തുലാം രാശിയ്ക്ക് ഇന്ന് വണ്ടര്‍ഫുള്‍ എന്ന പറയാവുന്ന ദിവസമാണ്. മേലധികാരികളില്‍ നിന്നും മുതിര്‍ന്നവരില്‍ നിന്നും നല്ല പാഠങ്ങള്‍ ലഭിയ്ക്കുന്ന ദിവസം. ഇത് ഓഫീസിലും നിങ്ങള്‍ക്കു നല്ല സപ്പോര്‍ട്ട് നല്‍കും. ഇന്നു നിയമപരമായ കാര്യങ്ങളില്‍ നിന്നും വിട്ടു നില്‍ക്കുന്നതാണ് നല്ലത്.


 • സ്‌കോര്‍പിയോ അഥവാ വൃശ്ചിക രാശി

  സ്‌കോര്‍പിയോ അഥവാ വൃശ്ചിക രാശിയ്ക്ക് ഇന്ന് സ്വപ്‌നത്തിലുണ്ടിയിരുന്ന വീടോ വാഹനമോ വാങ്ങുന്ന ദിവസമാണ്. പങ്കാളിയ്ക്കും വിലപ്പെട്ട സമ്മാനം നല്‍കാന്‍ സാധ്യതയുള്ള ദിവസമാണ്. പൊതുവേ സന്തുഷ്ടമായ ദിവസമാണ്.


 • സാജിറ്റേറിയസ് അഥവാ ധനു രാശി

  സാജിറ്റേറിയസ് അഥവാ ധനു രാശിയ്ക്ക് ഇന്ന് അനിശ്ചിത്വത്തിന്റെ ദിവസമാണ്. വിചാരിയ്ക്കാത്ത കാര്യങ്ങള്‍ക്കായി പണം ചെലവാക്കുന്ന ദിവസമാണ്. ഇത് സാമ്പത്തികമായി സ്വന്തം കാലില്‍ നില്‍ക്കാന്‍ നിങ്ങളെ സഹായിക്കുകയും ചെയ്യും. നല്ല വശങ്ങള്‍ എപ്പോഴും കാണുക.


 • കാപ്രിക്കോണ്‍ അഥവാ മകര രാശി

  കാപ്രിക്കോണ്‍ അഥവാ മകര രാശിയ്ക്ക് ഇന്ന് നിങ്ങളുടെ കഴിവുകള്‍ വേണ്ട രീതിയില്‍ ഉപയോഗപ്പെടുത്തുവാന്‍ സാധിയ്ക്കും. കുടുംബപരമായ പ്രശ്‌നങ്ങള്‍ ആരെയും നോവിയ്ക്കാതെ പരിഹരിയ്ക്കുന്ന ദിവസമാണ്. സമാധാന ദൂതന്റെ വേഷമണിയുന്ന ദിവസവുമാണ്. മറ്റുള്ളവരെ കഴിയുന്നതു പോലെ സഹായിക്കുന്ന ദിവസവുമാണ്.


 • അക്വേറിയസ് അഥവാ കുംഭ രാശി

  അക്വേറിയസ് അഥവാ കുംഭ രാശിയ്ക്ക് ഇന്ന് ടീം വര്‍ക്കും ഗ്രൂപ്പ് വര്‍ക്കുമെല്ലാം നിങ്ങളിലെ ഏറ്റവും മികച്ചതു പുറത്തു കൊണ്ടു വരുന്ന ദിവസമാണ്. ഇതു കൊണ്ട് ഒരു ഗ്രൂപ്പില്‍ പ്രവര്‍ത്തിയ്ക്കാന്‍ കഴിയുന്ന അവസരം നഷ്ടപ്പെടുത്തരുത്.


 • പീസസ് അഥവാ മീന രാശി

  പീസസ് അഥവാ മീന രാശിയ്ക്ക് ഇന്ന് ഏറെ ഊര്‍ജസ്വലമായ ദിവസമാണ്. പൊതുവേ നല്ലതായ, തെളിഞ്ഞ ദിവസമാണ്.
നല്ലതും മോശവുമെല്ലാം ദിവസങ്ങളുടെ ഏറ്റക്കുറച്ചിലുകള്‍ നല്‍കുന്ന അനുഭവങ്ങളാണ്. പലപ്പോഴും നാം വിചാരിയ്ക്കാത്ത രീതിയില്‍ കാര്യങ്ങള്‍ മുന്നോട്ടു പോകും. ചിലപ്പോള്‍ നല്ലതുണ്ടാകും, ചിലപ്പോള്‍ മോശവും.

ഇന്നത്തെ ദിവസം, അതായത് 2019 ആഗസ്ത് 10 ശനിയാഴ്ചയിലെ രാശി ഫലം എങ്ങനെ എന്നറിയൂ, ഇത് നല്ലതോ മോശമോ എന്നറിയൂ,