Back
Home » വിനോദം
നേര്‍കൊണ്ട പാര്‍വൈയുടെ പുതിയ മലയാളം പോസ്റ്റര്‍ പുറത്തിറങ്ങി
Anweshanam | 11th Aug, 2019 11:59 PM
നേര്‍കൊണ്ട പാര്‍വൈയുടെ പുതിയ മലയാളം പോസ്റ്റര്‍ പുറത്തിറങ്ങി. അജിത്തിനെ നായകനാക്കി എച്ച് വിനോദ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് 'നേര്‍കൊണ്ട പാര്‍വൈ'. ചിത്രം ഓഗസ്റ്റ് എട്ടിന് പ്രദര്‍ശനത്തിന് എത്തി. മികച്ച റിപ്പോര്‍ട്ടുകളാണ് എല്ലായിടത്തുനിന്നും ചിത്രത്തിന് ലഭിക്കുന്നത്. ചിത്രം നിര്‍മിക്കുന്നത് ബോണി കപൂര്‍ ആണ്.  ബോളിവുഡ് സൂപ്പര്‍ ഹിറ്റ് ചിത്രം പിങ്കിന്റെ റീമേക് ആണിത്.

അജിത് ചിത്രത്തില്‍ വക്കീല്‍ ആയിട്ടാണ് എത്തുന്നത്. അമിതാബ് ബച്ചന്‍ ചെയ്ത കഥാപാത്രത്തെയാണ് അജിത് ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. വിശ്വാസം എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിന് ശേഷം അജിത് നായകനായി എത്തുന്ന ചിത്രമാണിത്. വിദ്യാ ബാലന്‍ ചിത്രത്തില്‍ അജിത്തിന്റെ ഭാര്യയുടെ വേഷത്തില്‍ എത്തുന്നു. ഇവര്‍ക്കൊപ്പം ശ്രദ്ധ ശ്രീനാഥ്, അഭിരാമി വെങ്കിടാചലം തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. ധീരന്‍ അധികാരം ഒണ്‍ട്രു എന്ന ചിത്രത്തിന് ശേഷം വിനോദ് സംവിധാനം ചെയ്യുന്ന ചിത്രമാണിത്.