Back
Home » വിനോദം
രജിഷ വിജയന്‍ ചിത്രം ഫൈനല്‍സിന്റെ പുതിയ സ്റ്റില്‍ പുറത്തിറങ്ങി
Anweshanam | 11th Aug, 2019 11:56 PM
ഒരു സമ്പൂര്‍ണ സ്പോര്‍ട്സ് ചിത്രമായ ഫൈനല്‍സിന്റെ പുതിയ സ്റ്റില്‍ പുറത്തിറങ്ങി. ജൂണ്‍ എന്ന സിനിമയ്ക്കു ശേഷം രജീഷ വിജയന്‍ അഭിനയിക്കുന്ന ചിത്രമാണിത്. അടുത്ത ഒളിമ്പിക്സിനായി തയ്യാറെടുക്കുന്ന ഒരു സൈക്ലിസ്റ്റിന്റെ കഥാപാത്രവുമായാണ് രജീഷ എത്തുന്നത്. രജിഷ വിജയന്‍ ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.

നടി മുത്തുമണിയുടെ ഭര്‍ത്താവായ പി ആര്‍ അരുണ്‍ ആണ് ചിത്രത്തിന്റെ രചനയും സംവിധാനവും നിര്‍വഹിക്കുന്നത്. സുരാജ് വെഞ്ഞാറമൂടും പ്രധാനവേഷത്തിലെത്തുന്ന ചിത്രം മണിയന്‍പിള്ള രാജുവും പ്രജീവും ചേര്‍ന്ന് നിര്‍മ്മിക്കും. കൈലാസ് മേനോന്‍ ആണ് ഫൈനല്‍സില്‍ സംഗീത സംവിധായകനായെത്തുന്നത്. തീവണ്ടി എന്ന ചിത്രത്തിന് ശേഷം കൈലാസ് സംഗീതമൊരുക്കുന്ന ചിത്രമാണിത്. ചിത്രം ഓണത്തിന് റിലീസ് ചെയ്യും.