Back
Home » തമിഴ് മലയാളം
സൂര്യയും മോഹന്‍ലാലും ചേര്‍ന്നൊരുക്കിയ ബ്രഹ്മാണ്ഡ ചിത്രം! കാപ്പാന്‍ അധികം വൈകില്ലെന്ന് സൂചന
Oneindia | 12th Aug, 2019 11:58 AM
 • കാപ്പാന്‍ റിലീസിനൊരുങ്ങുന്നു

  സൂര്യയെ നായകനാക്കി അയന്‍, മാട്രാന്‍ എന്നീ സിനിമകളൊരുക്കിയ കെ വി ആനന്ദ് സംവിധാനം ചെയ്യുന്ന ചിത്രമാണ് കാപ്പാന്‍. തമിഴില്‍ ഒരുക്കുന്ന ചിത്രത്തില്‍ പ്രധാന കഥാപാത്രമായി മോഹന്‍ലാലും അഭിനയിക്കുന്നുണ്ടെന്നുള്ളതാണ് കാപ്പാനെ കേരളത്തിലും ജനപ്രിയമാക്കി.

  ചിത്രീകരണം പൂര്‍ത്തിയാക്കി മറ്റ് പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ നടന്ന് കൊണ്ടിരിക്കുന്ന സിനിമ സെപ്റ്റംബര്‍ മാസമായിരിക്കും തിയറ്ററുകളിലേക്ക് എത്തുന്നത്. നേരത്തെ സെപ്റ്റംബര്‍ ഇരുപതിന് എത്തുമെന്ന് പറഞ്ഞിരുന്നെങ്കിലും സെപ്റ്റംബര്‍ പത്തിന് തന്നെ കാപ്പാന്‍ റിലീസ് ചെയ്യുമെന്നാണ് ടൈംസ് ഓഫ് ഇന്ത്യ അടക്കം പുറത്ത് വിട്ട റിപ്പോര്‍ട്ടില്‍ പറയുന്നത്. ഇതോടെ ഒരു മാസത്തിനുള്ളില്‍ സിനിമ എത്തുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍.


 • കാപ്പാന്‍ റിലീസിനൊരുങ്ങുന്നു

  ആഗോളതലത്തില്‍ ഒന്നിച്ച് റിലീസ് ചെയ്യാനാണ് അണിയറ പ്രവര്‍ത്തകരുടെ തീരുമാനം. കാപ്പാന്‍ പുറത്ത് വിട്ട ട്രെയിലറും ടീസറുമെല്ലാം സൂചിപ്പിക്കുന്നത് സിനിമ ചര്‍ച്ച ചെയ്യുന്നത് ഇന്ത്യന്‍ രാഷ്ട്രീയമാണെന്നാണ്. തീവ്രവാദവും ഇന്ത്യ-പാക് പ്രശ്നങ്ങളും ചിത്രത്തിലൂടെ പറയുന്നുണ്ട്. മോഹന്‍ലാല്‍ അവതരിപ്പിക്കുന്ന ചന്ദ്രകാന്ത് വര്‍മ്മ എന്ന പ്രധാനമന്ത്രിയെ കേന്ദ്രീകരിച്ചാണ് കഥ നടക്കുന്നത്.

  ച്രന്ദ്രകാന്ത് വര്‍മ്മയുടെ സെക്യൂരിറ്റി ഗാര്‍ഡിലുള്ള മുതിര്‍ന്ന ഉദ്യോഗസ്ഥനായിട്ടാണ് സൂര്യ അഭിനയിക്കുന്നത്. പൊളിറ്റിക്കല്‍ ത്രില്ലറായി ഒരുക്കുന്ന കാപ്പാനില്‍ സൂര്യ ഒന്നിലധികം ഗെറ്റപ്പുകളില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്. ഇതും പ്രേക്ഷകരുടെ ആകാംഷ ഇരട്ടിയാക്കിയിരിക്കുകയാണ്.


 • കാപ്പാന്‍ റിലീസിനൊരുങ്ങുന്നു

  മോഹന്‍ലാലും സൂര്യയും കഴിഞ്ഞാല്‍ തമിഴ് നടന്‍ ആര്യയാണ് മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. തുടക്കത്തില്‍ കാപ്പാനിലെ വില്ലനായി ആര്യ എത്തുന്നു എന്ന തരത്തില്‍ വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ മോഹന്‍ലാല്‍ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ മകനായിട്ടാണ് ആര്യ എത്തുന്നത്.

  ഇത് നെഗറ്റീവ് ടച്ചുള്ള കഥാപാത്രമാണോ എന്നതിനെ കുറിച്ച് കൂടുതല്‍ വിവരങ്ങളില്ല. സയേഷ സൈഗാളാണ് നായിക. ബോമാന്‍ ഇറാനി, സമുദ്രക്കനി, പ്രേം, ശങ്കര്‍ കൃഷ്ണമൂര്‍ത്തി എന്നിവരാണ് മറ്റ് താരങ്ങള്‍.


 • കാപ്പാന്‍ റിലീസിനൊരുങ്ങുന്നു

  ചെന്നൈ, ഡല്‍ഹി, കുളുമണാലി, ലണ്ടന്‍, ന്യൂയോര്‍ക്ക്, ബ്രസീല്‍ എന്നിവിടങ്ങളായിരുന്നു കാപ്പാന്റെ പ്രധാന ലൊക്കേഷന്‍. ഇവിടെ നിന്നും ചിത്രീകരണം പൂര്‍ത്തിയാക്കി വമ്പന്‍ മുതല്‍ മുടക്കിലാണ്.

  തമിഴിലെ പ്രമുഖ നിര്‍മാണ കമ്പനിയായ ലൈക്ക പ്രൊഡക്ഷന്‍സാണ് നിര്‍മാണം. ഒരേ സമയം തമിഴിലും തെലുങ്കിലുമായിട്ടാണ് കാപ്പാന്‍ വരുന്നത്. ബന്തോബാസ്റ്റ് എന്നാണ് തെലുങ്ക് വേര്‍ഷന് പേരിട്ടിരിക്കുന്നത്. കേരളത്തില്‍ മൊഴി മാറ്റി ചിത്രമെത്തും.


 • കാപ്പാന്‍ റിലീസിനൊരുങ്ങുന്നു

  ഛായാഗ്രാഹകനായി കരിയര്‍ തുടങ്ങിയ കെവി ആനന്ദിന്റെ ആദ്യ ചിത്രം മോഹന്‍ലാലിനൊപ്പമായിരുന്നു. 1994 ല്‍ റിലീസിനെത്തിയ തേന്മാവിന്‍ കൊമ്പത്ത് എന്ന ചിത്രത്തിലൂടെയാണ് ആനന്ദ് കരിയര്‍ ആരംഭിക്കുന്നത്. ശേഷം മിന്നാരം എന്ന ചിത്രത്തിലും പ്രവര്‍ത്തിച്ചു.

  പിന്നീട് തെലുങ്ക്, തമിഴ് സിനിമകളിലേക്ക് ചുവട് മാറിയ താരം മോഹന്‍ലാലിന്റെ തന്നെ ചന്ദ്രലേഖയിലൂടെ വീണ്ടും സിനിമയിലേക്ക് തിരിച്ചെത്തി. പൃഥ്വിരാജിന്റെ കനാ കണ്ടേന്‍ എന്ന ചിത്രത്തിലൂടെയാണ് സംവിധാനം ആംരംഭിച്ചത്.
നിരവധി സിനിമകളില്‍ മോഹന്‍ലാലിനെ രാഷ്ട്രീയക്കാരനായി കണ്ടിട്ടുണ്ടെങ്കിലും അദ്ദേഹം പ്രധാനമന്ത്രിയായി അഭിനയിക്കുന്നത് ആദ്യമായിട്ടാണ്. തമിഴില്‍ നിന്നുമൊരുങ്ങുന്ന കാപ്പാന്‍ എന്ന ചിത്രത്തിലൂടെ മോഹന്‍ലാലിന്റെ അത്തരമൊരു കഥാപാത്രത്തെ കാണാന്‍ കഴിയും. സിനിമ പ്രഖ്യാപിച്ചത് മുതല്‍ കേരളത്തിലും തമിഴ്‌നാട്ടിലുമുള്ള സിനിമാപ്രേമികള്‍ കാത്തിരിക്കുകയായിരുന്നു. ഒടുവില്‍ റിലീസ് തീയ്യതിയും പ്രഖ്യാപിക്കപ്പെട്ടു.

ഇക്കൊല്ലത്തെ സ്വാതന്ത്ര്യദിനത്തിനോട് അനുബന്ധിച്ച് ഓഗസ്റ്റ് പതിനഞ്ചിന് കാപ്പാന്‍ തിയറ്ററുകളിലേക്ക് എത്തുമെന്ന് പറഞ്ഞിരുന്നെങ്കിലും റിലീസ് മാറ്റുകയായിരുന്നു. സെപ്റ്റംബര്‍ ഇരുപതിന് സിനിമ എത്തുമെന്നാണ് കഴിഞ്ഞ ദിവസങ്ങളില്‍ അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചിരുന്നത്. എന്നാല്‍ അതിനും മാറ്റം വന്നിട്ടുണ്ടെന്നാണ് ഇപ്പോള്‍ അറിയാന്‍ കഴിയുന്നത്.