കേരളം ഏറ്റവും വലിയ പ്രതിസന്ധിയിലൂടെയാണ് കടന്നു പോയ്ക്കൊണ്ടിരിക്കുന്നത്. പ്രളയത്തിന്റെ അലയൊലികൾ ഇപ്പോഴും ഓരോ സ്ഥലങ്ങളിൽ നിന്നായി മാറിക്കൊണ്ടിരിക്കുകയാണ്. ഇനി അതിജീവനമാണ്. ശാരീരികപരമായും മാനസികപരമായും എല്ലാം അതിജീവിക്കേണ്ടത് നമ്മുടെ കടമയാണ്. അതുകൊണ്ട് തന്നെ മാനസികമായി കരുത്ത് ചോർന്ന് പോയവർക്ക് കരുത്ത് വർദ്ധിപ്പിക്കുന്നതിന് എല്ലാവരും കൂടെ നിൽക്കേണ്ടതും അത്യാവശ്യമാണ്. എല്ലാ വിധത്തിലുള്ള ശാരീരികവും മാനസികവും സാമ്പത്തികവുമായ പിന്തുണയാണ് ഇത്തരത്തിൽ നിങ്ങള് ദുരന്തബാധിതർക്ക് ഇപ്പോൾ നൽകേണ്ടത്.
പ്രളയമൊഴിയുന്നതിലൂടെ വീട്ടിലേക്ക് തിരികെ എത്തുന്നവർ ശ്രദ്ധിക്കേണ്ടതായ പല വിധത്തിലുള്ള കാരണങ്ങൾ ഉണ്ട്. വീടുകളിലേക്ക് തിരികെ എത്തുന്നവരും ക്യാമ്പുകളിൽ കഴിയുന്നവരും എല്ലാം ശ്രദ്ധിക്കേണ്ടതായ പല വിധത്തിലുള്ള കാര്യങ്ങൾ ഉണ്ട്. പ്രളയ ജലം എവിടെ നിന്നൊക്കെ വരുന്നതാണെന്നോ ഏതൊക്കെ മാലിന്യങ്ങൾ അതിൽ പെട്ടിട്ടുണ്ടെന്നോ നമുക്ക് പറയാൻ സാധിക്കുകയില്ല.
Most read: പൊണ്ണത്തടിക്ക് പരിഹാരം ഈ പാനീയത്തിൽ
അതുകൊണ്ട് തന്നെ ഓരോ അവസ്ഥയും വളരെയധികം ശ്രദ്ധയോടെ വേണം കൈകാര്യം ചെയ്യുന്നതിന്. കാലിലുണ്ടാവുന്ന വളം കടി ഇത്തരത്തിൽ പ്രധാനപ്പെട്ട ഒന്നാണ്. എത്രയൊക്കെ ശ്രദ്ധിച്ചാലും പ്രളയ ജലത്തിൽ കൂടുതൽ സമയം നിൽക്കുന്നവരിൽ ഇത് വളരെയധികം ബാധിക്കുന്നുണ്ട്. ഇതിന്റെ കാരണങ്ങൾ എന്തൊക്കെയെന്നും എങ്ങനെ പ്രതിരോധിക്കാം എന്നും നമുക്ക് നോക്കാവുന്നതാണ്.