Back
Home » തമിഴ് മലയാളം
പ്രിയതമയ്ക്ക് ആശംസകളുമായി ആര്യ! വിവാഹശേഷമുള്ള ആദ്യ പിറന്നാള്‍ ആഘോഷിച്ച് താരദമ്പതികള്‍
Oneindia | 12th Aug, 2019 06:47 PM
 • ആര്യയുടെ ആശംസകള്‍

  എന്റെ ഭാര്യയ്ക്ക് പിറന്നാള്‍ ആശംസകള്‍. എന്നും പറഞ്ഞാണ് സയേഷയ്‌ക്കൊപ്പമുള്ള ചിത്രം ആര്യ പങ്കുവെച്ചത്. ഈ ചിത്രത്തിന് താഴെ നിരവധി ആളുകളാണ് നടിയ്ക്ക് ആശംസകളുമായി എത്തിയത്. ഇരുവരുടെയും വിശേഷങ്ങള്‍ ചോദിച്ചും ആര്യയുടെ ട്വീറ്റ്, റീ ട്വീറ്റ് ചെയ്തും ഒരുപാട് ആളുകള്‍ എത്തി. കൂടുതല്‍ ആരാധകര്‍ക്കും ചോദിക്കാനുള്ളത് ഇരുവരുടെയും സിനിമകളെ കുറിച്ചാണ്. വിവാഹശേഷം ആര്യയും സയേഷയും ഒന്നിക്കുന്ന കാപ്പാന്‍ ആണ് അടുത്ത മാസം റിലീസിനൊരുങ്ങുന്നത്. ഈ സിനിമയുടെ റിലീസ് നീളുന്നതിനാല്‍ ആരാധകരും നിരാശയിലാണ്.


 • ആര്യയുടെ ആശംസകള്‍

  എങ്ക വീട്ടുമാപ്പിളൈ എന്ന പേരില്‍ ആരംഭിച്ച റിയാലിറ്റി ഷോ യുടെ പേരിലാണ് ആര്യയുടെ വിവാഹക്കാര്യം നാട്ടില്‍ പാട്ടായത്. തന്റെ ഭാര്യയാക്കാന്‍ ഒരു വധുവിനെ വേണമെന്ന ആവശ്യം ഉന്നയിച്ച താരത്തിന് ആയിരക്കണക്കിന് അഭ്യര്‍ത്ഥനകളായിരുന്നു വന്നത്. അതില്‍ നിന്നും പതിനാറ് മത്സരാര്‍ഥികളെ തിരഞ്ഞെടുത്ത് റിയാലിറ്റി ഷോ നടത്തി. ഗ്രാന്‍ഡ് ഫിനാലെയില്‍ എത്തിയ മൂന്ന് പേരില്‍ ഒരാളെ ആര്യ തിരഞ്ഞെുക്കുമെന്ന് കരുതിയെങ്കിലും ആരെയും തിരഞ്ഞെടുക്കാന്‍ കഴിയില്ലെന്ന നിലപാടിലായിരുന്നു. ഇതോടെ ആര്യയ്‌ക്കെതിരെ വന്‍ ജനരോഷം ഉയര്‍ന്നു.


 • ആര്യയുടെ ആശംസകള്‍

  റിയാലിറ്റി ഷോയുടെ ചൂട് ഒന്ന് തണുത്ത് വരുന്നതിനിടെയാണ് ആര്യയും നടി സയേഷയും തമ്മില്‍ പ്രണയത്തിലാണെന്ന വാര്‍ത്ത പ്രചരിച്ചത്. ആദ്യം ഗോസിപ്പാണെന്ന് പലരും കരുതിയെങ്കിലും പിന്നീടാണ് വാര്‍ത്ത സത്യമാണെന്ന് സ്ഥിരികരിച്ചത്. ഒരു വാലന്റ്‌റ്റൈന്‍സ് ദിനത്തില്‍ വിവാഹക്കാര്യം വെളിപ്പെടുത്തിയ ഇരുവരും ഇക്കഴിഞ്ഞ മാര്‍ച്ച് പത്തിന് വിവാഹിതരായി. മാര്‍ച്ച് 9, 10 ദിവസങ്ങളിലായി ഹൈദരാബാദില്‍ വെച്ചായിരുന്നു താരവിവാഹം. പരമ്പരാഗത മുസ്ലീം ആചാരപ്രകാരമായിരുന്നു വിവാഹ ചടങ്ങുകള്‍.


 • ആര്യയുടെ ആശംസകള്‍

  വിവാഹശേഷം സിനിമ ഉപേക്ഷിക്കുന്നതിന് പകരം ഇരുവരും സിനിമയില്‍ സജീവമാവുകയായിരുന്നു. കെവി ആനന്ദിന്റെ സംവിധാനത്തിലെത്തുന്ന കാപ്പാന്‍ ആണ് ഉടന്‍ റിലീസിനൊരുങ്ങുന്ന ചിത്രം. മോഹന്‍ലാലും സൂര്യയും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രം സെപ്റ്റംബര്‍ പത്തിന് തിയറ്ററുകളിലേക്ക് റിലീസിനെത്തിക്കാനുള്ള തയ്യാറെടുപ്പിലാണ്. പൊളിറ്റിക്കല്‍ ത്രില്ലറായി ഒരുക്കുന്ന ചിത്രത്തില്‍ മോഹന്‍ലാലിന്റെ മകനായിട്ടാണ് ആര്യ അഭിനയിക്കുന്നത്. സയേഷയാണ് നായിക.
തെന്നിന്ത്യന്‍ സിനിമയിലെ ഏറ്റവും ക്യൂട്ട് താരദമ്പതികളാണ് ആര്യയും സയേഷ സൈഗാളും. വലിയ പൊല്ലാപ്പുകള്‍ക്ക് ശേഷമാണ് ആര്യ വിവാഹിതനാവുന്നത്. വധുവിനെ കണ്ടെത്താനെന്ന പേരില്‍ ആര്യ ആരംഭിച്ച റിയാലിറ്റി ഷോ വലിയ ബഹളമായിരുന്നു ഉണ്ടാക്കിയത്. ഒടുവില്‍ മത്സരാര്‍ത്ഥികളില്‍ ആരെയും വിവാഹം കഴിക്കാതെ താരം കൈയൊഴിഞ്ഞു. പിന്നാലെ താരസുന്ദരി സയേഷയുമായിട്ടുള്ള വിവാഹം നടന്നു.

സയേഷയുമായിട്ടുള്ള വിവാഹത്തിന്റെ പേരില്‍ ആര്യയ്ക്ക് കടുത്ത വിമര്‍ശനങ്ങള്‍ ഏറ്റ് വാങ്ങേണ്ടി വന്നിരുന്നു. എന്നാല്‍ താരകുടുംബങ്ങളുടെ ശക്തമായ പിന്തുണ ഇരുവര്‍ക്കുമുണ്ടായിരുന്നു. ഇപ്പോഴിതാ പ്രിയതമയ്ക്ക് പിറന്നാള്‍ ആശംസകളുമായി എത്തിയിരിക്കുകയാണ് ആര്യ. സോഷ്യല്‍ മീഡിയ പേജിലൂടെ പുറത്ത് വിട്ട ചിത്രം തരംഗമാവുകയാണ്.