Back
Home » യാത്ര
ഈ കൊട്ടാരം കെട്ടിയിരിക്കുന്നത് ഇങ്ങനെയൊക്കെയാണത്രെ!
Native Planet | 13th Aug, 2019 12:17 PM
 • തലാതല്‍ഘര്‍

  ചരിത്രത്തിൽ താല്പര്യമുള്ളവര്‍ക്കൊഴികെ തീരെ പരിചയം കാണില്ലാത്ത ഒന്നാണ് തലാതല്‍ഘര്‍എന്ന കാര്യത്തിൽ ഒരു സംശയമില്ല. അസമിലെ സിവസാഗറിൽ പഴമയുടെ അടയാളങ്ങളുമായി നിൽക്കുന്ന തലാതല്‍ഘര്‍ അത്ഭുതങ്ങളിലും വിസ്മയങ്ങളിലും വിശ്വസിക്കുന്നവർ തീർച്ചയായും കണ്ടിരിക്കേണ്ട ഇടം തന്നെയാണ്.

  PC:Mohit Prasad


 • അഹോം വംശത്തിന്റെ ശേഷിക്കുന്ന അടയാളങ്ങൾ

  മധ്യ കാലഘട്ടത്തിലുണ്ടായിരുന്ന അസമിലെ രാജവംശമായിരുന്ന അഹോം വംശത്തിന്റെ അടയാളങ്ങളും ശേഷിപ്പുകളിലുമൊന്നാണ് തലാതല്‍ഘര്‍. കൂടാതെ അഹോം വംശത്തിൻറെ ഇന്ന് അവശേഷിക്കുന്ന സ്മാരകങ്ങളിൽ ഏറ്റവും വലുതും പ്രധാനപ്പെട്ടതും എന്ന പ്രത്യേകതയും ഇതിനുണ്ട്. ഇന്ന് ഇവിടെ എത്തിയാൽ മുഴുവനായി കണ്ടു തീർക്കുവാനുള്ള അനുമതി ഇല്ലെങ്കിലും ഉള്ളത് മാത്രം കണ്ടാൽ തന്നെ അറിയാം ഒരു കാലത്ത് ഇതെന്തായിരുന്നു എന്ന്.
  PC:Debasisbora


 • ചെറിയൊരു ചരിത്രം

  അഹോം രാജാവായിരുന്ന സ്വര്‍ഗ്ഗദേവ് രുദ്രസിങ് തന്റെ തലസ്ഥാനം ബര്‍ഗോണില്‍ നിന്ന് രംഗ്പുര്‍ എന്ന ഇന്നത്തെ സിബ്സാഗറിലേക്ക് മാറ്റുകയുണ്ടായി. ആ സമയത്താണ് ഈ കൊട്ടാരം പണിതത്. 1698 ല്‍ ഇതിന്റെ നിര്‍മ്മാണം തുടങ്ങുകയും ആസ്ഥാനമാറ്റം പൂർണണ്ണമായപ്പോൾ 1702 - '03 കാലഘട്ടത്തില്‍ പാലസിന്റെ നിര്‍മ്മാണം മുഴുമിപ്പിക്കുകയും ചെയ്തു.
  അസമിലെ തന്നെ ഏറ്റവും പ്രധാനപ്പെട്ട വിനോദ സഞ്ചാര കേന്ദ്രമായി വളർന്നിരിക്കുന്ന ഇതിന് അത്രയധികം പ്രത്യേകതകൾ നിര്‍മ്മാണത്തിൽ കാണാം. പിന്നീട് ഭരണത്തിലേറിയ ഓരോരുത്തരായി ഒരുപാട് മാറ്റങ്ങളും കൂട്ടിച്ചേർക്കലുകളും വരുത്തിയിട്ടുണ്ട്.

  PC:Duttaroyal


 • ഭൂമിക്കടിയിലെ മൂന്ന് നിലകൾ

  നിർമ്മാണത്തിന്റെ കാര്യത്തിൽ ഇത്രയധികം വ്യത്യസ്തത കൊണ്ടുവന്ന കെട്ടിടങ്ങൾ അക്കാലത്ത് കുറവായിരുന്നു എന്നു പറയാം. ആകെ ഏഴു നിലകളിലായി നിർമ്മിച്ചിരിക്കുന്ന ഇതിന്റെ മൂന്ന് നിലകൾ ഭൂമിക്കടിയിലാണ്.
  . രാജാവിനും പ്രജകള്‍ക്കുമുള്ള ഭക്ഷ്യധാന്യങ്ങളുടെ കരുതല്‍ ശേഖരത്തിന് വേണ്ടിയാണ് ഇവ വിനിയോഗിച്ചിരുന്നത്. ഇത് കൂടാതെ മനോഹരമായ ഗോവണികളും മട്ടുപ്പാലും പീരങ്കികളും ഒക്കെ ഇവിടെ കാണേണ്ട കാഴ്ച തന്നെയാണ്.

  PC:Dhrubazaan Photography


 • യുദ്ധാവശ്യങ്ങൾക്ക്

  യുദ്ധാവശ്യങ്ങൾക്കായി ഉപയോഗിക്കുക എന്നതാിരുന്നു ഇതിന്‍റെ നിർമ്മാണോദ്ദേശം തന്നെ.അതുകണ്ടു തന്നെ രഹസ്യ തുരങ്കങ്ങളും രഹസ്യ വഴികളും ഒക്കെ ഇതിനുണ്ട്. രാജഹംസ പക്ഷിയുടെ മുട്ടയിൽ നിന്നു വേർതിരിച്ചെടുത്ത പ്രത്യേക മിശ്രിതം, പ്രത്യേക തരത്തിലുള്ള അരി ഒക്കെയുപയോഗിച്ച് വളരെ പ്രത്യേകതയുള്ള ഒരുതരം സിമന്റാണ് ഇതിന്റെ ഭൂഗർഭ അറകൾ നിർമ്മിക്കുവാനായി ഉപയോഗിച്ചിരിക്കുന്നത്. മൂന്നു കിലോമീറ്റർ നീളവും 16 കിലോമീറ്ററ്‍ നീളവുമുള്ള രണ്ട് ടണലുകളാണ് ഇവിടെയുള്ളത്.

  PC:Aateesh Bangia


 • ഇന്ന് പ്രവേശനമില്ല

  കാണേണ്ട കാഴ്ചകൾ ഒരുപാടുണ്ടെങ്കിലും ഇന്നും ഇവിടുത്തെ പലയിടങ്ങളിലും സുരക്ഷാ കാരണങ്ങളാൽ ജനങ്ങൾക്ക് പ്രവേശനം അനുവദിക്കാറില്ല. ഭൂമിക്കടിയിലുള്ള ഇടങ്ങളെല്ലാം ഇന്ന് സീൽ ചെയ്യപ്പെട്ടാണുള്ളത്.

  PC:Hiranmoy Boruah


 • എത്തിച്ചേരാൻ

  അസാമിലെ സിബ്സാഗർ പട്ടണത്തിൽ നിന്നും നാല് കിലോമീറ്റർ അകലെയാണ് തലാതൽഘർ സ്ഥിതി ചെയ്യുന്നത്.

  ചൈനയ്ക്ക് പോലും പേടിയാണ് അസാമിലെ ഈ ഗ്രാമത്തെ

  ആയിരങ്ങളെ കൊന്ന ഖനി മുതൽ കുന്നിനു മുകളിലെ ഹോട്ടൽ വരെ...
തലയുയർത്തി നിൽക്കുന്ന കൊട്ടാരങ്ങൾ അന്നുമിന്നും എന്നും സഞ്ചാരികൾക്ക് പ്രിയപ്പെട്ടതാണ്. നൂറ്റാണ്ടുകളുടെ പഴക്കത്തിലും പ്രൗഡിയോടെ നിൽക്കുന്ന ഇതിന്റെ ഉള്ളറകൾ തേടിച്ചെല്ലുന്നത് ഒരു തീർഥാടനം പോലെ തന്നെയാണ് മിക്ക സഞ്ചാരികൾക്കും. കഥകളുറങ്ങുന്ന ഓരോ കോണുകളും മൂലകളും കണ്ട് നടന്ന് പുതിയ അറിവുകളുമായി തിരിച്ചെത്തുന്ന ഇത്തരം യാത്രകളലി്‍ പോയിരിക്കേണ്ട ഒരിടം കൂടിയുണ്ട്. അത്ര പെട്ടന്നൊന്നും പോയിവരുവാൻ പറ്റാത്ത ദൂരത്താതയിനാൽ പ്ലാൻ ചെയ്ത മാത്രം പോകേണ്ട ഒരിടം...തലാതൽ ഘർ. അസമിലെ സിബ്സാഗർ പട്ടണത്തിന്റെ തിരക്കുകളിൽ നിന്നും മാറി അഹോം വംശത്തിന്റെ ഏറ്റവും വലിയ സൃഷ്ടിയായി നിൽക്കുന്ന തലാലൽ ഘറിന്‍റെ വിശേഷങ്ങളിലേക്ക്....