Back
Home » വാർത്ത
18 വർഷത്തിനു ശേഷമുള്ള അവധിക്കാലം!! മഴയും തണുപ്പു ഗൗനിക്കാതെ കൊടും കാടും നദിയുമെല്ലാം കടന്ന് മോദി
Oneindia | 13th Aug, 2019 04:11 PM
 • 18 വർഷത്തിനു ശേഷമുള്ള ആദ്യ അവധി

  ഗുജറാത്ത് മുഖ്യമന്ത്രിയായി അധികാരമേറ്റ് 18 വർഷങ്ങൾക്ക് ശേഷമുള്ള തന്റെ ആദ്യത്തെ വെക്കേഷൻ എന്നായിരുന്നു ഷോയെ വിശേഷിപ്പിച്ചത്. മഴയും തണുപ്പു ഗൗനിക്കാതെ കൊടുംകടും നദിയുമെല്ലാം കടന്ന് ഉത്തരഖണ്ഡിലെ ജിം കോർബെറ്റ് ദേശീയപാർക്കിലെ വനത്തിലൂടെയായിരുന്നു മോദിയുടേയും ബെയർ ഗ്രിൽസിന്റേയും യാത്ര. പ്രകൃതിയോടിണങ്ങി ജീവിച്ചതിന്റെ അനുഭവവും വന്യജീവികളെ സംരക്ഷിക്കുന്നതിനെ കുറിച്ചു മോദി സംസാരിച്ചു.


 • ആത്മീയ ലോകം കാണാൻ ആഗ്രഹിച്ചു

  പതിനേഴോ പതിനെട്ടോ വയസുള്ളപ്പോള്‍ വീട് ഉപേക്ഷിച്ച് പോയതായിരുന്നു. എന്ത് ചെയ്യണമെന്നുളള ചിന്തയായിരുന്നു . ആത്മീയ ലോകം കാണാന്‍ ആഗ്രഹിച്ചു.പ്രകൃതിയെ ഇഷ്ടപ്പെട്ടതോടെ ഹിമാലയത്തിലേക്ക് പോയി. അവിടെ താമസിച്ച് അവിടെയുള്ള ആളുകളെ കണ്ടു. അവരില്‍ നിന്ന് ഒരുപാട് കാര്യങ്ങള്‍ പഠിച്ചുവെന്നും മോദി പറഞ്ഞു.


 • ജീവിതത്തിൽ പേടി തോന്നിട്ടില്ല

  തനിക്കൊരിക്കൽ പോലും പേടി തോന്നിട്ടില്ലെന്നും മോദി പറഞ്ഞു. ജന്മനാ പോസിറ്റീവായ പ്രകൃതമാണ് തനിക്കുള്ളത്. അതുകൊണ്ടാണ് ജീവിതത്തിൽ ഭയം തോന്നത്തത്. എന്തുകൊണ്ട് ഒരു കാര്യം സംഭവിച്ചില്ലെന്ന് താന്‍ ഒരിക്കലും ചിന്തിക്കാറില്ല. നമ്മളൊരിക്കലും ജീവിതത്തെ ചെറിയ ചെറിയ ഭാഗങ്ങളായി കാണരുത്.

  അഭിമുഖം കഴിഞ്ഞ് പുറത്ത് പോയി, ഉടൻ തിരികെ വന്നു, ഹോട്ടൽ ബോയിക്ക് നൽകിയ വാക്ക് പാലിച്ച് ടൊവിനോ


 • സ്വപ്നം കണ്ടത് രാജ്യത്തിന്റെ വളർച്ച

  പ്രധാനമന്ത്രിസ്ഥാനമായിരുന്നില്ല, രാജ്യത്തിന്റെ വളർച്ചയായിരുന്നു താൻ സ്നപ്നം കണ്ടിരുന്നതെന്നും മോദി പറഞ്ഞു. പ്രധാനമന്ത്രിസ്ഥാനം സ്വപ്നം കണ്ടിരുന്നോ എന്ന ചോദ്യത്തിനായിരുന്നു മോദി മറുപടി നൽകിയത. ഒരു സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയായി 13 വർഷം പ്രവർത്തിച്ചു. അവിടെയൊരു പുതിയ യാത്ര തുടങ്ങുകയായിരുന്നു. പീന്നീട് ജനങ്ങൾ തന്നെ തീരുമാനിക്കുകയായിരുന്നു താൻ ചെയ്യേണ്ട ഈ ജോലിയെ കുറിച്ച്. അതിനാൽ 5 വർഷമായി ഈ ജോലി ചെയ്യുകയാണ്- മോദി പറഞ്ഞു.

  50 ദിവസം കൊണ്ട് കുറച്ചത് 14 കിലോ! വീണ്ടും തടിയനാകുമെന്ന് ജയറാം, കാരണം വെളിപ്പെടുത്തി ജയറാം


 • ഉത്തരവാദിത്വപൂർവം

  കഴിഞ്ഞ അഞ്ച് വർഷമായി കൃത്യമായ ഉത്തരവാദിത്വത്തോടെയാണ് ജോലി ചെയ്തിരുന്നത്. ജോലി ചെയ്യുന്നതിൽ മാത്രമായിരുന്നു ശ്രദ്ധ. അധികാരലാബ്ധികളൊന്നും തലക്കനമായി മാറിയിട്ടില്ലെന്നും മോദി കൂട്ടിച്ചേർത്തു. രാജ്യത്തിനു വേണ്ടി പ്രവർത്തിക്കുന്നതിൽ ഏറെ സന്തോഷമുണ്ടെന്നും മോദി വീഡിയോയിൽ പറയുന്നുണ്ട്. യുഎസ് പ്രസിഡന്റ് ബറാക് ഒബാമ ഉൾപ്പെടെയുളള പ്രമുഖർ അതിഥിയായി എത്തുന്ന ഷോയാണ് ഇത്.
പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി ബന്ധപ്പെട്ട അഭിമുഖങ്ങളും മറ്റും സമൂഹമാധ്യമങ്ങളിൽ ഏറെ ചർച്ചയാകാറുണ്ട്. ലോക്സഭ തിരഞ്ഞെടുപ്പിന് മുന്നോടിയായി നടൻ അക്ഷയ് കുമാറുമായുള്ള അഭിമുഖത്തിൽ സ്വകാര്യ ജീവിതത്തെ കുറിച്ച് മോദി തുറന്നു പറഞ്ഞിരുന്നു. ഇത് ഏറെ മാധ്യമശ്രദ്ധ നേടിയിരുന്നു.

ഇപ്പോൾ ദേശീയ വിദേശീയ മാധ്യമങ്ങളിലെ ചർച്ച വിഷയം മാൻ വേഴ്സസ് വെൽഡ് എന്ന ഷോയെ കുറിച്ചാണ്. ബ്രിട്ടീഷ് സാഹസിക സഞ്ചാരിയായ ബെയർ ഗ്രിൽസ് അവതരിപ്പിക്കുന്ന ഷോയിൽ അതിഥിയായി എത്തിയ പ്രധാന മന്ത്രി നരേന്ദ്രമോദിയായിരുന്നു. കഴിഞ്ഞ ദിവസം (12.8.19) രാത്രി 9 മണിക്ക് ഈ പ്രോഗ്രാം സംപ്രേക്ഷണം ചെയ്തിരുന്നു.