Back
Home » യാത്ര
യാത്രയിൽ ഒഴിവാക്കരുത് ട്രാവൽ ഇൻഷുറൻസ്...കാരണം ഇങ്ങനെ!
Native Planet | 13th Aug, 2019 06:07 PM
 • ട്രാവൽ ഇൻഷുറൻസ്

  മിക്ക സഞ്ചാരികൾക്കും ട്രാവൽ ഇൻഷുറൻസ് എന്നാൽ യാത്രയുടെ ചിലവ് വര്‍ധിപ്പിക്കുന്ന കാര്യമാണ്. അന്താരാഷ്ട്ര യാത്രകൾക്ക്, പ്രത്യേകിച്ച് യൂറേോപ്യൻ രാജ്യങ്ങളിലേക്കുള്ള ഇന്‍ഷുറന്‍സ് നിർബന്ധമായതുകൊണ്ട് മാത്രമാണ് മിക്കവരും ഇതെടുക്കുന്നത്. അതുകൊണ്ടു തന്നെ എന്താണ് ഇതെന്നും എന്തൊക്കെയാണ് ട്രാവൽ ഇൻഷുറന്‍സിന്‍റെ പ്രത്യേകതകളും എന്തെന്നും നോക്കാം


 • എന്തുകൊണ്ട് ട്രാവൽ ഇൻഷുറൻസ്

  യാത്രയ്ക്കിടയിൽ ഉണ്ടാകുന്ന അവിചാരിതമായ അത്യാഹിതങ്ങൾ, അപകടങ്ങൾ, ചികിത്സ,മോഷണം, കയ്യിൽ കരുതുന്ന വസ്തുക്കൾ, പണം, തുടങ്ങിയവയെല്ലാം ട്രാവൽ ഇന്‍ഷുറൻസിന്റെ പരിധിയിൽ ഉൾപ്പെടുത്താം. അടിച്ചുപൊളിക്കുക എന്ന ഉദ്ദേശത്തിൽ യാത്ര പോയാലും അവിചാരിതമായി നേരിടേണ്ടി വരുന്ന മോഷണം, അസുഖങ്ങൾ. ചികിത്സ തുടങ്ങിയവയെല്ലാം യാത്രയുടെ രസംകൊല്ലികളായി മാറുമ്പോൾ അതിൽ നിന്നും രക്ഷപെടുവാൻ ഇൻഷുറൻസ് സഹായിക്കും. ഇവ മൂലമുണ്ടാകുന്ന കനത്ത നഷ്ടം ലളിതമാക്കി തരും ട്രാവൽ ഇന്‍ഷുറന്‍സുകൾ.


 • ശരിയായി എടുത്താൽ മാത്രം

  ഒളിഞ്ഞിരിക്കുന്ന നിബന്ധനകളും മാർഗ്ഗ നിർദ്ദേശങ്ങളും ഒരുപാടുണ്ട് ഓരോ ഇൻഷുറൻസിനും. അതുകൊണ്ട് ഒരു ട്രാവൽ ഇൻഷുറൻസ് എടുത്തു എന്നു കരുതി സുരക്ഷിതരാവണം എന്നില്ല. ഓരോരുത്തരും തങ്ങളുടെ ആവശ്യങ്ങൾക്കും യാത്രാ പ്ലാനിനും പ്രായത്തിനും അനുസരിച്ചുള്ള ഇൻഷുറൻസാണ് എടുക്കേണ്ടത്. ഓൺലൈനിൽ നോക്കുമ്പോൾ കമ്പനികൾ തമ്മിലുള്ള മത്സരങ്ങളുടെ ഫലമായി വളരെ കുറഞ്ഞ ചിലവിൽ ആകർഷകമായ പോളിസികൾ കാണാം. എന്നാൽ അവയിൽ മിക്കവയും നിങ്ങളെ സഹായിക്കണം എന്നില്ല. നമ്മുടെ ആവശ്യങ്ങളും യാത്രയുടെ രീതികളും നോക്കി വേണം അനുയോജ്യമായ പോളിസി തിരഞ്ഞെടുക്കുവാൻ. അതിനായി ശ്രദ്ധിക്കേണ്ട കാര്യങ്ങളിതാ...


 • ആരോഗ്യം

  പോളിസി തിരഞ്ഞെടുക്കുമ്പോൾ ആദ്യം ശ്രദ്ധിക്കേണ്ടത് ചികിത്സയും ആരോഗ്യവുമാണ്. വിദേശരാജ്യങ്ങളിൽ വെച്ച് എന്തെങ്കിലും അപകടമോ മറ്റോ സംഭവിച്ചാൽ അത് പോളിസിയിൽ ഉൾപ്പെട്ടിട്ടുണ്ടെങ്കില്‍ വലിയ മെച്ചങ്ങളുണ്ട്. സാധാരണയായി വിദേശ രാജ്യങ്ങളിലെ ചികിത്സയ്ക്ക് വലിയ ചെലവാണ്. മെഡിക്കൽ ചിലവ് ഉൾപ്പെടുത്തിയ പോളിസിയാണെങ്കിൽ അത് വളരെ സഹായകരമായിരിക്കും. പ്രായം, രോഗാവസ്ഥ, നിലവിലെ ആരോഗ്യം തുടങ്ങിയവ ഒക്കെ നോക്കിയാണ് പോളിസി എടുക്കുവാൻ സാധിക്കുക.


 • യാത്രയിലെ പ്രശ്നങ്ങൾ

  വിമാന യാത്രയാമെങ്കിൽ മുന്നറിയിപ്പില്ലാതെയായിരിക്കും മാറ്റങ്ങൾ വരിക. കാലാവസ്ഥ മാറ്റവും വിമാനങ്ങൾ റദ്ദാക്കുന്നതും വൈകുന്നതും ഒക്കെ യാത്രകളെ ബാധിക്കും. ഇങ്ങനെ വരുന്ന അവസരങ്ങളിൽ അധികമായി വരുന്ന ചിലവ് ഇൻഷുറന്‍സിന്റെ ഭാഗമായി ലഭിക്കും. സാധാരണയായി ഫ്ലൈറ്റിലുള് യാത്രകൾക്കാണ് പോളിസിയുള്ളതെങ്കിലും ഫ്ലൈറ്റിനും ഫെറിയ്ക്കും ആനുകൂല്യം കിട്ടുന്ന സ്കീമുകളുമുണ്ട്.


 • മോഷണം

  വിലപിടിപ്പുള്ള ആഭരണങ്ങളും ഉപകരണങ്ങളും ഒക്കെ യാത്രയ്ക്കിടയിൽ മോഷണം പോയാൽ സാധാരണ ഗതിയിൽ ഇൻഷുറൻസ് കവറേജ് കാണില്ല . അതുകൊണ്ടു തന്നെ ഇത്തരം കാര്യങ്ങൾ മോഷണം പോയാൽ അത് എന്നേയ്ക്കുമായി പോയി എന്നു മാത്രം കരുതിയാൽ മതി. എന്നാൽ ചില പോളിസികളിൽ ആജ് ഓൺ ആയി അതായത് അധിക കുത നല്കി ഇത്തരം സാധനങ്ങളെയും കവർ ചെയ്യാം. ഇതത്രം വസ്തുക്കളുമായാണ് യാത്ര ചെയ്യുന്നതെങ്കിൽ അത് മുൻകൂട്ടി കണ്ട് യോജിച്ച പോളിസി എടുക്കുക. ക്യാമറ, ഫോൺ, ലാപ്ടോപ്പ് തുടങ്ങിയവയ്ക്ക് ലഭിക്കുമോ എന്നു പ്രത്യേകം ചോദിച്ചുറപ്പാക്കുക.


 • ഒന്നിലധികം യാത്രകളുണ്ടെങ്കിൽ

  വർഷത്തിൽ ഒന്നിലധികം വിദേശ യാത്രകള മറ്റോ നടത്തുന്ന ആളാണെങ്കിൽ മൾട്ടി ട്രിപ് പോളിസികൾ എടുക്കാം. ആ വർഷത്തെ എല്ലാ യാത്രകളെയും ഇത് കവർ ചെയ്യും. ഓരോ യാത്രയ്ക്കും ഓരോ പോളിസി എടുക്കണോ അതോ എല്ലാത്തിനും കൂടി ഒന്നു മതിയോ എന്നു തീരുമാനിച്ച് തിരഞ്ഞടുക്കാം.


 • യാത്രാ സ്ഥാനം നോക്കാം

  ആരോഗ്യവും കൊണ്ടുപോകുന്ന സാധനങ്ങളും മാത്രമല്ല, പോകുന്ന സ്ഥലം കൂടി കണ്ട് വേണം പോളിസി തിരഞ്ഞെടുക്കുവാൻ. അപകടകരമായ ഇടങ്ങളോ അല്ലെങ്കിൽ സാഹസികതയ്ക്ക് പേരുകേട്ട ഇടമോ എന്നതൊക്കെ നോക്കി പോളിസിയുടെ തുകയിൽ മാറ്റം വരും.


 • തിരഞ്ഞെടുക്കാം

  പരസ്യങ്ങളിലും മറ്റുള്ളവരുടെ വാക്കുകളിലും വിശ്വസിച്ചല്ല ട്രാവൽ ഇൻഷുറൻസ് തിരഞ്ഞെടുക്കേണ്ടത്. ബന്ധപ്പെട്ടവരുമായി നേരിട്ട് സംസാരിച്ച്, ആവശ്യങ്ങൾ അറിയിച്ച ശേഷം മാത്രം അതിനനുസരിച്ചുള്ളത് തിരഞ്ഞെടുക്കാം. ഓൺലൈനിൽ നോക്കി വിവധ കമ്പനികളുടെ പോളിസികൾ താരതമ്യം ചെയ്തും മികച്ചത് തിരഞ്ഞെടുക്കാം.
നാടൊട്ടുക്കും കറങ്ങിയും വിദേശ രാജ്യങ്ങള്‍ സന്ദർശിച്ചും ഒക്കെ യാത്രയുടെ രസത്തെ ആസ്വദിക്കുന്നവരാണ് നമ്മൾ. എത്ര ചെറിയ യാത്രയാണെങ്കിലും എത്ര വലിയ യാത്രയാണെങ്കിലും നമ്മൾ അറിയാതെ വിട്ടുപോകുന്ന ഒരു കാര്യമുണ്ട്. ഒരു പക്ഷേ, യാത്രകളിൽ പ്രത്യേകിച്ച് വിദേശ യാത്രകളിൽ ഏറ്റവും അധികം ഉപകാരിയാകുന്ന ഒരു സംഭവം! ട്രാവൽ ഇൻഷുറൻസ്. യാത്രകളിലെ അധികച്ചിലവായി മാത്രം ആളുകൾ കണക്കാക്കുന്ന ട്രാവൽ ഇൻഷുറൻസ് യഥാർഥത്തിൽ അങ്ങനെയാണോ? എന്താണ് ട്രാവൽ ഇൻഷുറൻസ് കൊണ്ടുള്ള ഗുണങ്ങൾ... വായിക്കാം...