Back
Home » വാർത്ത
ആഘോഷമല്ല കരുതലാണ് ഇപ്പോള്‍ വേണ്ടത്! കല്‍പറ്റയിലെ ഉദ്ഘാടനത്തില്‍ നിന്നും പൃഥ്വിരാജ് പിന്‍വാങ്ങി!
Oneindia | 14th Aug, 2019 09:09 AM
 • കരുതലാണ് വേണ്ടത്

  ആഘോഷങ്ങളല്ല കരുതലാണ് ഇപ്പോള്‍ വേണ്ടത്. കേരളം പൂര്‍വ്വസ്ഥിതിയില്‍ ആകുമ്പോള്‍ നിങ്ങളോടൊപ്പം ആഘോഷത്തിന് താനും കല്‍പറ്റയിലേക്ക് എത്താമെന്നാണ് പൃഥ്വിരാജ് കുറിച്ചിട്ടുള്ളത്. ഉദ്ഘാടന ദിനത്തിലെ ആഘോഷങ്ങള്‍ക്കായി മാറ്റിവെച്ച തുക വയനാടിന്റെ പുനര്‍നിര്‍മാണത്തിനായി സംഭാവന ചെയ്യുകയാണെന്ന് അറിയിച്ച് കല്യാണ്‍ സില്‍ക്‌സ് അധികൃതരും എത്തിയിട്ടുണ്ട്. പൃഥ്വിരാജിന്റെ തീരുമാനത്തിന് പിന്തുണ അറിയിച്ച് ആരാധകരും രംഗത്തെത്തിയിട്ടുണ്ട്. ഉചിതമായ തീരുമാനം തന്നെയാണ് താരം എടുത്തതെന്നാണ് ആരാധകര്‍ പറയുന്നത്. എന്നാല്‍ അതേ സമയം തന്നെ കടുത്ത വിമര്‍ശനം ഉന്നയിച്ച് മറുവിഭാഗം എത്തിയിട്ടുണ്ട്.


 • പ്രധാനപ്പെട്ട വിവരങ്ങള്‍

  അപ്രതീക്ഷിതമായെത്തിയ പ്രളയത്തെത്തുടര്‍ന്ന് ക്യാംപുകളിലേക്ക് അഭയം പ്രാപിച്ചവരെ സഹായിക്കുന്നതിനായി പൃഥ്വിരാജും പങ്കുചേര്‍ന്നിരുന്നു. പ്രധാനപ്പെട്ട വിവരങ്ങളെല്ലാം സ്വന്തം പേജിലൂടെ അദ്ദേഹം പങ്കുവെച്ചിരുന്നു. സോഷ്യല്‍ മീഡിയയില്‍ ആക്ടീവായ പൃഥ്വിയുടെ പോസ്റ്റുകളെല്ലാം നിമിഷനേരം കൊണ്ടായിരുന്നു വൈറലായി മാറിയതും. ക്യാംപുകളിലേക്ക് നേരിട്ടെത്തിയും കലക്ഷന്‍ സെന്ററുകളില്‍ സജീവമായുമൊക്കെ സിനിമാലോകവും സഹായവുമായി എത്തുന്നുണ്ട്. നേരിട്ടെത്താന്‍ കഴിയാത്തവര്‍ സോഷ്യല്‍ മീഡിയയിലൂടെ ശക്തമായ പിന്തുണ അറിയിച്ചിരുന്നു.


 • വിമര്‍ശനങ്ങളുമുണ്ട്

  ഫേസ്ബുക്കിലും ഇന്‍സ്റ്റഗ്രാമിലൂമായി പോസ്റ്റുകള്‍ ഷെയര്‍ ചെയ്യുന്നതല്ലാതെ മറ്റെന്ത് കാര്യമാണ് നിങ്ങള്‍ ചെയ്തതെന്ന തരത്തിലുള്ള വിമര്‍ശനങ്ങളും പൃഥ്വിരാജിന് നേരെ ഉയര്‍ന്നുവന്നിട്ടുണ്ട്. സഹോദരനായ ഇന്ദ്രജിത്തും ഭാര്യ പൂര്‍ണിമയും അന്‍പോട് കൊച്ചിയുമായി ബന്ധപ്പെട്ട് സജീവമായപ്പോള്‍ കൂടെ പങ്കുചേരാമായിരുന്നില്ലേയെന്ന തരത്തിലുള്ള ചോദ്യങ്ങളും ഉയര്‍ന്നുവന്നിട്ടുണ്ട്. മുന്‍വര്‍ഷത്തെപ്പോലെ ഇത്തവണയും ഇന്ദ്രനും പൂര്‍ണിമയും അന്‍പോട് കൊച്ചിയുമായി സജീവമാണ്. കലക്ഷന്‍ സെന്‍ററുകളിലേക്ക് ആവശ്യമായ സാധനങ്ങള്‍ ശേഖരിക്കുകയും അവ പാക്ക് ചെയ്ത് വിവിധ ക്യാംപുകളിലേക്ക് എത്തിക്കുകയുമാണ് അന്‍പോട് കൊച്ചി. തുടക്കത്തില്‍ അത്ര നല്ല പ്രതികരണമായിരുന്നില്ലെങ്കിലും നിരവധി പേരാണ് ഇപ്പോള്‍ തങ്ങള്‍ക്കൊപ്പം അണിനിരന്നതെന്ന് ഇന്ദ്രജിത്ത് വ്യക്തമാക്കിയിരുന്നു.


 • പരസ്യങ്ങളിലും സജീവം

  സിനിമയില്‍ മാത്രമല്ല പരസ്യങ്ങളിലും സജീവമാണ് പൃഥ്വിരാജ്. അദ്ദേഹത്തിന്‍റെ ആടി സെയില്‍ പരസ്യത്തെ ട്രോളര്‍മാരും ആഘോഷമാക്കി മാറ്റിയിരുന്നു. ഇപ്പോ പോയാല്‍ ഇരട്ടി വാങ്ങാമെന്ന ഡയലോഗിനെ ഏറ്റുപിടിച്ചായിരുന്നു ട്രോളുകള്‍. രസകരമായ ട്രോളുകള്‍ തങ്ങളും ആസ്വദിക്കാറുണ്ടെന്ന് പൃഥ്വിരാജും സുപ്രിയയും വ്യക്തമാക്കിയിരുന്നു. ആടി സെയിലുമായി ബന്ധപ്പെട്ട ട്രോള്‍ പങ്കുവെച്ച് സുപ്രിയയും എത്തിയിരുന്നു. ബ്രദേഴ്സ് ഡേയാണ് പൃഥ്വിരാജിന്‍റേതായി തിയേറ്ററുകളിലേക്കെത്തുന്ന അടുത്ത സിനിമ. ഓണത്തിന് എത്തുമെന്ന് അറിയിച്ചിരുന്നുവെങ്കിലും കൃത്യമായ റിലീസ് തീയതി പുറത്തുവന്നിരുന്നില്ല.


 • സംവിധാനത്തിലും മികവ്

  അഭിനേതാവായി മാത്രമല്ല സംവിധാനത്തിലും കഴിവുണ്ടെന്ന് പൃഥ്വിരാജ് തെളിയിച്ചിരുന്നു. മലയാളത്തിലെ എക്കാലത്തേയും മികച്ച വിജയമായിരുന്നു ലൂസിഫറിലൂടെ അദ്ദേഹം സ്വന്തമാക്കിയത്. 200 കോടി ക്ലബില്‍ ഇടംപിടിച്ച ചിത്രത്തിന് പിന്നാലെയായാണ് രണ്ടാം ഭാഗത്തെക്കുറിച്ചുള്ള പ്രഖ്യാപനവും നടത്തിയത്. നിലവിലെ തിരക്കുകളെല്ലാം കഴിഞ്ഞതിന് ശേഷമായിരിക്കും എന്പുരാനിനേക്ക് കടക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. സംവിധായകാനായെത്തിയ സിനിമയില്‍ സുപ്രധാന കഥാപാത്രത്തെയും അദ്ദേഹം അവതരിപ്പിച്ചിരുന്നു.


 • ശക്തമായ പിന്തുണ

  ആരാധകപിന്തുണയുടെ കാര്യത്തില്‍ ഏറെ മുന്നിലാണ് പൃഥ്വിരാജ്. വിമര്‍ശകര്‍ പോലും അദ്ദേഹത്തിന്‍റെ നിലപാടിന് പിന്തുണ അറിയിച്ചെത്താറുണ്ട്. മാതൃകാപരമായ തീരുമാനങ്ങളുമായാണ് പലപ്പോഴും അദ്ദേഹം എത്താറുള്ളത്. അപൂര്‍വ്വം സന്ദര്‍ഭങ്ങളില്‍ മാത്രമേ അദ്ദേഹം വിമര്‍ശകരോട് പ്രതികരിക്കാറുള്ളൂ. ലൂസിഫറിലെ ഡാന്‍സിനെ വിമര്‍ശിച്ചവര്‍ക്ക് കൃത്യമായ മറുപടിയായിരുന്നു പൃഥ്വിരാജ് നല്‍കിയത്. ഡാന്‍സ് ബാറില്‍ ഓട്ടംതുള്ളല്‍ നടത്തണമായിരുന്നോയെന്നായിരുന്നു താരം ചോദിച്ചത്. സ്ത്രീലിരുദ്ധത നിറഞ്ഞ സിനിമയില്‍ അഭിനയിക്കില്ലെന്നും അത്തരത്തിലുള്ള ഡയലോഗുകള്‍ പറയില്ലെന്നുമുള്ള പൃഥ്വിയുടെ നിലപാടുമായി ബന്ധപ്പെടുത്തിയായിരുന്നു വിമര്‍ശനം.
സിനിമയിലായാലും ജീവിതത്തിലായാലും സ്വന്തം നിലപാടുകള്‍ കൃത്യമായി വ്യക്തമാക്കിയാണ് പൃഥ്വിരാജ് മുന്നേറുന്നത്. മറ്റൊരു താരത്തിനും നേരിടേണ്ടി വന്നിട്ടില്ലാത്ത വിമര്‍ശനങ്ങളായിരുന്നു പലപ്പോഴും അദ്ദേഹത്തെ തേടിയെത്തിയതും. അഭിപ്രായങ്ങള്‍ വ്യക്തമാക്കി തുടങ്ങിയതിന് പിന്നാലെയായാണ് പലരും അഹങ്കാരി, ധിക്കാരി വിശേഷണങ്ങള്‍ അദ്ദേഹത്തിന് ചാര്‍ത്തി നല്‍കിയത്. ഭാവിയില്‍ ഏതൊക്കെ മേഖലകളില്‍ താന്‍ തിളങ്ങുമെന്ന കാര്യത്തെക്കുറിച്ചും അദ്ദേഹത്തിന് വ്യക്തമായ ധാരണയുണ്ടായിരുന്നു.

വിമര്‍ശകര്‍ പോലും അദ്ദേഹത്തിനായി കൈയ്യടിച്ചിരുന്ന സമയവുമുണ്ടായിരുന്നു. സിനിമയ്ക്ക് പുറമേ പരസ്യങ്ങളിലും പ്രത്യക്ഷപ്പെടാറുണ്ട് അദ്ദേഹം. കല്യാണ്‍ സില്‍ക്‌സിന്റെ ബ്രാന്‍ഡ്അംബാസഡര്‍ കൂടിയാണ് താരം. കല്‍പറ്റയിലെ ഉദ്ഘാടനത്തിന് താനുണ്ടാവില്ലെന്ന് വ്യക്തമാക്കി എത്തിയിരിക്കുകയാണ് അദ്ദേഹം ഇപ്പോള്‍. തീരുമാനത്തിന് പിന്നിലെ കാരണത്തെക്കുറിച്ചും താരം വ്യക്തമാക്കിയിട്ടുണ്ട്. ഇതിനകം തന്നെ പൃഥ്വിരാജിന്‍റെ പോസ്റ്റ് വൈറലായി മാറിയിട്ടുണ്ട്.