നമ്മുടെ നാട്ടിൽ മാലിന്യം റോഡിൽ ഉപേക്ഷിക്കുന്ന പതിവ് ഇപ്പോഴും വിരളമല്ല. ചിലപ്പോൾ നേരം വെളുക്കുമ്പോൾ വീടിന് മുന്നിൽ മാലിന്യം നിരസിച്ച ചാക്കോ സഞ്ചിയോ കൊണ്ടിടുന്നവരും വിരളമല്ല. മുഖം മറച്ചും മാലിന്യങ്ങൾ കൊണ്ടു ഉപേക്ഷിക്കുന്നവർ ഒട്ടേറെ. എന്നാൽ തലയിൽ ടി.വി പോലെയുള്ള ഒരു ബോക്സ് ധരിച്ച് വീടിന് മുൻപിൽ ടി.വി സെറ്റുകൾ കൊണ്ട് ഉപേക്ഷിക്കുന്ന സംഭവം വളരെ വിചിത്രമാണ്.
വിർജീനിയ പരിസരത്തെ 60 ഓളം താമസക്കാർ ഞായറാഴ്ച രാവിലെ ഉറക്കമുണർന്ന് കണ്ടത് വിന്റേജ് ടിവി സെറ്റുകൾ അവരുടെ വീടിന് മുൻപിൽ ഉപേക്ഷിച്ചിട്ടുപോയ കാഴ്ചയാണ്. നിരവധി വീട്ടുടമസ്ഥരുടെ സുരക്ഷാ ക്യാമറകളിൽ നിന്ന് ലഭിച്ച ഫൂട്ടേജുകൾ, ടി.വിയുടെ ആകൃതിയിൽ മാസ്ക് ധരിച്ച ഒരാൾ സാധാരണ വീട്ടുപകരണങ്ങൾ ഇറക്കി നടന്ന് പോകുന്നത് കാണിക്കുന്നു. ഇത് കൗമാരക്കാരായ തമാശക്കാരുടെ ജോലിയാണെന്ന് പോലീസ് പറഞ്ഞു.