Back
Home » വാർത്ത
അപ്പോള്‍ ഞാന്‍ മനസിലാക്കി നൗഷാദിനല്ല! നമ്മള്‍ക്കാണ് മാനസിക പ്രശ്‌നമുളളതെന്ന്: രാജേഷ് ശര്‍മ്മ
Oneindia | 14th Aug, 2019 12:10 PM
 • കുസാറ്റില്‍ നിന്നുളള വിദ്യാര്‍ത്ഥികള്‍ക്കൊപ്പം

  കുസാറ്റില്‍ നിന്നുളള വിദ്യാര്‍ത്ഥികള്‍ക്കൊപ്പം ദുരിതാശ്വാസ ക്യാമ്പുകളിലേക്കായുളള വിഭവ സമാഹരണത്തിനായി എത്തിയതായിരുന്നു രാജേഷ് ശര്‍മ്മ. ആവശ്യ സാധനങ്ങളൊന്നും അധികം ലഭിക്കാത്തതിനെ തുടര്‍ന്ന് നൗഷാദ് തന്നെ അവരെ എന്തുവേണമെങ്കിലും നല്‍കാമെന്ന് പറഞ്ഞ് കൂട്ടിക്കൊണ്ടുപോവുകയായിരുന്നു. നൗഷാദിന്റെ പ്രവൃത്തി കണ്ട് അത്ഭുതപ്പെട്ടുപോയെന്ന് രാജേഷ് ശര്‍മ്മ പറഞ്ഞിരുന്നു. കഴിഞ്ഞ ദിവസം ബിഹൈന്‍വുഡിന് നല്‍കിയ അഭിമുഖത്തിലാണ് നടന്‍ ഇക്കാര്യങ്ങള്‍ പറഞ്ഞത്.


 • എറണാകുളം ബ്രോഡ് വെയില്‍

  എറണാകുളം ബ്രോഡ് വെയില്‍ വഴിയോര കച്ചവടം നടത്തുന്ന ആളാണ് നൗഷാദ്. പെരുന്നാള്‍ കച്ചവടത്തിനിടെയാണ് രാജേഷ് ശര്‍മ്മയും സംഘവും നൗഷാദിനെ കാണുന്നത്. കുട്ടികള്‍ക്ക് വേണ്ടിയുളള വസ്ത്രം വേണോ എന്ന് ചോദിച്ചാണ് നൗഷാദ് ഞങ്ങളെ വിളിച്ചുകൊണ്ടുപോയത്. പോകുമ്പോള്‍ എനിക്ക് സംശയമുണ്ടായി ഇയാള്‍ക്ക് എന്തെങ്കിലും മാനസിക പ്രശ്‌നം ഉണ്ടോ എന്നൊക്കെ. കടയില്‍ ചെന്നപ്പോള്‍ നൗഷാദ് എല്ലാം വാരിയിടുകയാണ്. രാജേഷ് ശര്‍മ്മ പറയുന്നു.


 • ഇത് നിങ്ങളുടെ കട തന്നെയാണോ

  ഞാന്‍ അപ്പോള്‍ ചോദിച്ചു ഇത് നിങ്ങളുടെ കട തന്നെയാണോ എന്ന്. അപ്പോള്‍ നൗഷാദ് പറഞ്ഞു, ഫുട്പാത്തിലെ കച്ചവടക്കാരനാണ് ഞാന്‍, എന്റെ കൈയ്യില്‍ ബ്രാന്‍ഡഡ് വസ്ത്രങ്ങള്‍ ഒന്നുമില്ല. എന്റെ കൈയ്യില്‍ ഉളളതെല്ലാം തരാം. അദ്ദേഹത്തിന്റെ മക്കള്‍ക്ക് വേണ്ടിയുളള സാധനങ്ങളാണെന്ന് എല്ലാവരും ഓര്‍ക്കണം. സേഫ് സോണില്‍ നിന്നുകൊണ്ടാണ് നമ്മള്‍ എല്ലാവരും സേവനം ചെയ്യുന്നത്. എന്നാല്‍ അദ്ദേഹം അങ്ങനെയല്ല. ധനികനല്ല.


 • ഒരു ലക്ഷത്തിന് മേലെ

  ഏകദേശം ഒരു ലക്ഷത്തിന് മേലെ വരുന്ന സാധനങ്ങളാണ് ആ മനുഷ്യന്‍ നിറച്ചുതന്നത്. അപ്പോള്‍ ഞാന്‍ മനസിലാക്കി നൗഷാദിനല്ല നമ്മള്‍ക്കാണ് മാനസിക പ്രശ്‌നമുളളതെന്ന്. നിലവില്‍ നൗഷാദിന് സഹായം വാഗ്ദാനം ചെയ്ത് കൊണ്ട് ധാരാളം ആളുകള്‍ ഇപ്പോള്‍ രംഗത്തുവന്നിട്ടുണ്ട്. തല്‍ക്കാലം ഞാന്‍ അതൊന്നും പ്രോല്‍സാഹിപ്പിക്കാനില്ല. നൗഷാദ് എന്നെ ഒരു ദൗത്യം ഏല്‍പ്പിച്ചിട്ടുണ്ട്. അത് പൂര്‍ത്തിയാക്കണം.

  അവരോടൊക്കെ അബിയുടെ അമ്മായിയുടെ മകനാണെന്നാണ് പറയാറ്! വൈറലായി നൗഷാദിന്റെ വെളിപ്പെടുത്തല്‍


 • എല്ലാവരുടെയും ഉളളില്‍ നന്മയുണ്ട്

  എല്ലാവരുടെയും ഉളളില്‍ നന്മയുണ്ട്. എന്നാല്‍ മറ്റുളളവര്‍ പറ്റിക്കുമോ എന്നൊക്കെ കരുതി അത് പുറത്തുകാണിക്കുകയില്ല. നൗഷാദിന് ആ ഭയമില്ല. നമ്മുക്ക് ഒരവസരം കിട്ടുമ്പോള്‍ അത് പ്രകടിപ്പിക്കണം. കഴിഞ്ഞ പ്രളയത്തില്‍ നമ്മളെല്ലാം സജീവമായി പ്രവര്‍ത്തിച്ചു,. എന്നാല്‍ ഇത്തവണ എല്ലാവര്‍ക്കും മടിയാണ്. നമ്മള്‍ പറ്റിക്കപ്പെടുന്നുണ്ടോ എന്നെല്ലാം. സത്യത്തില്‍ അങ്ങനെയൊന്നും ഇല്ല. നമ്മളെ തെറ്റിദ്ധരിപ്പിക്കുകയാണ്. ഏത് പ്രവര്‍ത്തനം നടത്തുമ്പോഴും മോശം പറയുന്ന ആളുകള്‍ ഉണ്ട്. അതൊന്നും ഗൗനിക്കരുത്. നമ്മുടെ എല്ലാവരുടെയും ഉളളില്‍ ഒരു നൗഷാദുണ്ട്.

  ടൊറന്റോ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലിലേക്ക് ജെല്ലിക്കെട്ടും! ആകാംക്ഷയോടെ സിനിമാ പ്രേമികള്‍


 • ചില വലിയ സ്ഥാപനങ്ങളുടെ മുതലാളികളുടെ

  ഞങ്ങള്‍ കഴിഞ്ഞ ദിവസം ചില വലിയ സ്ഥാപനങ്ങളുടെ മുതലാളികളുടെ അടുത്തുപോയി. അവര്‍ തരാന്‍ പറ്റില്ല എന്ന് പറഞ്ഞു. അപ്പോള്‍ അവിടെ ജോലി ചെയ്യുന്നവരുടെ അടുത്ത് പോയി സഹായം ചോദിച്ചു. ആദ്യം അവര്‍ മിണ്ടിയില്ല. എന്നാല്‍ അവിടെ നിന്ന് ഇറങ്ങിയപ്പോഴും ജോലിക്കാര്‍ ഒരു കവര്‍ നിറയെ സാധനങ്ങളുമായി ഓടി വന്നു. പേര് പോലും പറയാതെ അവര്‍ ഓടി മറഞ്ഞു. നമ്മള്‍ ഇറങ്ങി പ്രവര്‍ത്തിച്ചാല്‍ പലരിലും ആ നന്മ കാണാന്‍ സാധിക്കും. എല്ലാവരും ഒരുമിച്ച് നിന്നാല്‍ നമ്മള്‍ അതീജിവിക്കും. അഭിമുഖത്തില്‍ രാജേഷ് ശര്‍മ്മ വ്യക്തമാക്കി.
പ്രളയത്തില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക്‌ കൈയ്യിലുളളളതെല്ലാം നല്‍കിയ നൗഷാദ് കഴിഞ്ഞ ദിവസം ശ്രദ്ധേയനായി മാറിയിരുന്നു. സഹജീവികള്‍ക്കായി ചാക്ക് കണക്കിന് വസ്ത്രങ്ങളാണ് നൗഷാദ് വിവിധ ക്യാമ്പുകളിലേക്കായി നല്‍കിയിരുന്നത്. നൗഷാദിന്റെ നന്മനിറഞ്ഞ പ്രവൃത്തിയെ അഭിനന്ദിച്ച് വിവിധ മേഖലകളിലുളള നിരവധി ആളുകള്‍ രംഗത്തെത്തിയിരുന്നു. കഴിഞ്ഞ ദിവസം ഫേസ്ബുക്ക് ലൈവിലൂടെ നടന്‍ രാജേഷ് ശര്‍മ്മയായിരുന്നു നൗഷാദിനെ എല്ലാവര്‍ക്കും പരിചയപ്പെടുത്തിയിരുന്നത്.