Back
Home » ഇന്റർവ്യൂ
ഞാന്‍ എന്ന് ഉഴപ്പുന്നോ അന്ന് നിങ്ങള്‍ എന്നെ കട്ട് ചെയ്യും,സ്റ്റാര്‍ഡത്തില്‍ താല്‍പര്യമില്ലെന്ന് ജോജു
Oneindia | 20th Aug, 2019 06:47 PM
 • കൊച്ചിയില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍

  കൊച്ചിയില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ ചിത്രത്തിലെ താരങ്ങളായ ജോജു ജോര്‍ജ്ജ്, നൈല ഉഷ, സുധി കോപ്പ തുടങ്ങിയവരാണ് പങ്കെടുത്തത്. ആഗസ്റ്റ് 23നാണ് പൊറിഞ്ചു മറിയം ജോസ് തിയ്യേറ്ററുകളിലേക്ക് എത്തുന്നത്. 40 വര്‍ഷങ്ങളായി മലയാള സിനിമയില്‍ നിറഞ്ഞുനില്‍ക്കുന്ന ജോഷി സര്‍ പ്രേക്ഷകര്‍ക്ക് നല്‍കുന്നൊരു ട്രീറ്റാണ് ഈ ചിത്രമെന്ന് ജോജു ജോര്‍ജ്ജ് പറയുന്നു.


 • സിനിമയില്‍ വര്‍ക്ക് ചെയ്ത ഓരോരുത്തരും

  സിനിമയില്‍ വര്‍ക്ക് ചെയ്ത ഓരോരുത്തരും ഈ സിനിമ കാണാന്‍ വേണ്ടി കൊതിച്ചിരിക്കുകയാണെന്നും നടന്‍ പറയുന്നു. ഞങ്ങളെ മൂന്ന് പേരെ സംബന്ധിച്ചിടത്തോളം ജീവിതത്തില്‍ ലഭിച്ച മഹാഭാഗ്യമാണ് ഈ കഥാപാത്രം. ഇതിന് മേലെ ഇനി കിട്ടുമോയെന്ന് പറയാന്‍ പോലും പറ്റില്ല. അത്രയും ഹെവിയായിട്ടുളള ഒരു പടമാണ് സര്‍ ഞങ്ങള്‍ക്ക് നല്‍കിയിരിക്കുന്നത്. ജോഷി സാറിന്റെ പടങ്ങളില്‍ മുന്‍പ് ചെറിയ വേഷങ്ങളിലാണ് എത്തിയതെന്നും ഈ പടത്തില്‍ നല്ലൊരു വേഷം കിട്ടിയതില്‍ സന്തോഷമുണ്ടെന്നും സുധി കോപ്പ പറഞ്ഞു.


 • പൊറിഞ്ചുവില്‍ നൈലയും ചെമ്പന്‍ വിനോദും

  പൊറിഞ്ചുവില്‍ നൈലയും ചെമ്പന്‍ വിനോദും ചെയ്ത കഥാപാത്രങ്ങളില്‍ മറ്റൊരാളെ സങ്കല്‍പ്പിക്കാന്‍ പോലും ആവില്ലെന്ന് ജോജു പറയുന്നു. അത്രയ്ക്കും ഗംഭീരമായിട്ടാണ് അത് അവര്‍ അവതരിപ്പിച്ചിരിക്കുന്നത്. ചെമ്പനൊക്കെ ചിത്രത്തില്‍ പൂണ്ടു വിളയാടിയിട്ടുണ്ടെന്നും നടന്‍ പറയുന്നു. മാസ്റ്റര്‍ ഡയറക്ടറായ ജോഷി സാറിന്റെ സിനിമയില്‍ നായകനായപ്പോള്‍ എന്തു തോന്നുവെന്ന് ചോദിച്ചപ്പോള്‍ ജോജുവിന്റെ മറുപടി ശ്രദ്ധേയമായി മാറിയിരുന്നു.

  വസുധയുടെ നടുവിരല്‍ വ്യക്തമാണ്! ഇഷ്‌കിലെ കത്രിക വെക്കാത്ത ആ രംഗം പുറത്തുവിട്ട് സംവിധായകന്‍


 • ഹാപ്പിനെസിന്റെ മൂര്‍ദ്ധന്യാവസ്ഥയിലാണ്

  ഹാപ്പിനെസിന്റെ മൂര്‍ദ്ധന്യാവസ്ഥയിലാണ് താനിപ്പോള്‍ ഉളളതെന്നാണ് നടന്‍ പറഞ്ഞത്. അതിപ്പോള്‍ കൂടി എന്റെ തല പൊട്ടിത്തറിക്കുമോയെന്നാണ് ഞാന്‍ പേടിച്ചുകൊണ്ടിരിക്കുന്നത് നടന്‍ പറയുന്നു. ജോസഫിന്റെ വിജയത്തിന് ശേഷം ജോജു ചേട്ടന് ഒരു സ്റ്റാര്‍ഡം വന്നുചേര്‍ന്നിട്ടുണ്ട്. അതുകൊണ്ട് തന്നെ അടുത്ത പടത്തില്‍ തന്നെ ഒരു പ്രതീക്ഷ ഉണ്ട്. ഇതേക്കുറിച്ച് ചോദ്യം വന്നപ്പോള്‍ ജോജുവിന്റെ മറുപടി ശ്രദ്ധേയമായിരുന്നു.

  രാക്ഷസന് ശേഷം വിഷ്ണു വിശാലും അമലാ പോളും വീണ്ടും! എത്തുന്നത് ഈ തെലുങ്ക് സൂപ്പര്‍ഹിറ്റ് ചിത്രത്തില്‍


 • നിങ്ങള്‍ക്ക് അത് തോന്നുന്നുണ്ടെങ്കില്‍

  നിങ്ങള്‍ക്ക് അത് തോന്നുന്നുണ്ടെങ്കില്‍ അത് ഒരു തോന്നല് മാത്രമാണ്. എനിക്ക് എത്രത്തോളം പെര്‍ഫോം ചെയ്യാന്‍ പറ്റുന്നുണ്ടോ അത്രത്തോളം കാലം സിനിമയും കിട്ടും. നിങ്ങള്‍ക്ക് എന്നോട് ഇഷ്ടവും ഉണ്ടാകും. ഞാന്‍ എന്ന് ഉഴപ്പുന്നോ അന്ന് നിങ്ങള്‍ എന്നെ കട്ട് ചെയ്യും. അതല്ലാതെ അതിന്റപ്പുറത്തേക്ക് ഒരു കാര്യം ഉണ്ടെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല, അത് എല്ലാ നടന്മാര്‍ക്കും അങ്ങനെ തന്നെയാണ്. എത്രത്തോളം പെര്‍ഫോം ചെയ്യുന്നോ അത്രത്തോളം കാലം തിളങ്ങിനില്‍ക്കും. സ്റ്റാര്‍ഡത്തോട് താല്‍പര്യമില്ലെന്നും നമ്മള്‍ ചെയ്യുന്ന പണി വൃത്തിയായി ചെയ്യുക എന്നത് മാത്രമാണ് താന്‍ ശ്രദ്ധിക്കാറുളളതെന്നും ജോജു ജോര്‍ജ്ജ് പറഞ്ഞു.
ഒരിടവേളയ്ക്ക് ശേഷം സംവിധായകന്‍ ജോഷി മലയാളത്തിലേക്ക് തിരിച്ചെത്തുന്ന ചിത്രമാണ് പൊറിഞ്ചു മറിയം ജോസ്. ജോജു ജോര്‍ജ്ജ് നായകനാവുന്ന ചിത്രത്തിന്റെ ട്രെയിലര്‍ നേരത്തെ സോഷ്യല്‍ മീഡിയയില്‍ തരംഗമായി മാറിയിരുന്നു. മലയാളത്തിലെ താരങ്ങള്‍ ഒന്നടങ്കമായിരുന്നു സിനിമയുടെ ട്രെയിലര്‍ പുറത്തുവിട്ടിരുന്നത്. ജോജുവിനൊപ്പം നൈല ഉഷയും ചെമ്പന്‍ വിനോദ് ജോസും ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്. റിലീസിങ്ങിനോടനുബന്ധിച്ച് സിനിമയുടെ വിശേഷങ്ങള്‍ പങ്കുവെച്ച് പൊറിഞ്ചു മറിയം ജോസ് ടീം എത്തിയിരുന്നു.