Back
Home » ഇന്റർവ്യൂ
സമ്മര്‍ ഇന്‍ ബത്‌ലഹേമിന്റെ രണ്ടാം ഭാഗം വരുമോ? ജയറാമിന്റെ മറുപടി ഇങ്ങനെ! കാണൂ
Oneindia | 22nd Aug, 2019 05:46 PM
 • നടനൊപ്പം സുരേഷ് ഗോപി

  നടനൊപ്പം സുരേഷ് ഗോപി,മഞ്ജു വാര്യര്‍ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തിയിരുന്നു. അടുത്തിടെ ഫില്‍മിബീറ്റ് മലയാളത്തിന് നല്‍കിയ അഭിമുഖത്തില്‍ സിനിമയുടെ രണ്ടാം ഭാഗത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ ജയറാം നല്‍കിയ മറുപടി ശ്രദ്ധേയമായി മാറിയിരുന്നു. എറ്റവും പുതിയ ചിത്രം പട്ടാഭിരാമന്റെ വിശേഷങ്ങള്‍ പങ്കുവെക്കുന്നതിനിടെയാണ് നടന്‍ ഇക്കാര്യം പറഞ്ഞത്.


 • ആഗസ്റ്റ് 23നാണ് സിനിമ തിയ്യേറ്ററുകളിലേക്ക് എത്തുന്നത്

  ആഗസ്റ്റ് 23നാണ് സിനിമ തിയ്യേറ്ററുകളിലേക്ക് എത്തുന്നത്. കുടുംബ പ്രേക്ഷകര്‍ക്ക് എനിക്ക് നല്‍കാന്‍ കഴിയുന്ന ഒരു ഓണ സദ്യ തന്നെയായിരിക്കും ചിത്രമെന്ന് വിശ്വസിക്കുന്നതായി ജയറാം പറയുന്നു.. കഴിഞ്ഞ ഒരുപാട് വര്‍ഷമായി നിരവധി കുടുംബ ചിത്രങ്ങള്‍ ചെയ്യാനായി ഭാഗ്യം ലഭിച്ച ഒരാളാണ് ഞാന്‍. സിനിമയും കാലഘട്ടവും മാറിയെങ്കിലും കുടുംബ ചിത്രങ്ങള്‍ക്ക് ഇന്നും പ്രാധാന്യം ലഭിക്കുന്നുണ്ട്.


 • പ്രത്യേകിച്ച്‌ മലയാളികളുടെ

  പ്രത്യേകിച്ച്‌ മലയാളികളുടെ ഇടയില്‍. ഇതൊരു കുടുംബ ചിത്രമാണെന്നും ഹാസ്യത്തിന്റെ അകമ്പടിയോടെയാണ് അവതരിപ്പിക്കുന്നതെന്നും നടന്‍ പറയുന്നു. ഹരീഷ് കണാരന്‍, ധര്‍മ്മജന്‍, പിഷാരടി പോലുളള താരങ്ങളെല്ലാം സിനിമയിലുണ്ട്. അഞ്ച് നായികമാരാണ് ചിത്രത്തിലുളളത്. അഞ്ചു പേര്‍ക്കും അവരവരുടെതായ സ്‌പേസ് ചിത്രത്തിലുണ്ട്. ഭക്ഷണവും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രമാണ്. ഇത്തരത്തിലൊരു കഥാപാത്രം ആദ്യമായിട്ടാണ് ചെയ്യുന്നത്. മക്കളെ സ്‌നേഹിക്കുന്ന അച്ഛന്മമാര്‍ തീര്‍ച്ചയായും കണ്ടിരിക്കേണ്ട ചിത്രമാണിത്.

  നെയ്മറെ ട്രോളിയതിന് ഉണ്ണി മുകുന്ദനെതിരെ സൈബര്‍ ആക്രമണം! പോസ്റ്റിന് നടന്റെ വിശദീകരണം ഇങ്ങനെ! കാണൂ


 • സമ്മര്‍ ഇന്‍ ബത്‌ലഹേമ്മിന്റെ

  സമ്മര്‍ ഇന്‍ ബത്‌ലഹേമ്മിന്റെ രണ്ടാം ഭാഗത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ അത് ഞാനൊരാള്‍ മാത്രം തീരുമാനിച്ചാല്‍ പറ്റില്ലെന്നാണ് ജയറാം പറഞ്ഞത്. അത് രഞ്ജിത്ത് തീരുമാനിക്കണം,സിബി മലയില്‍ തീരുമാനിക്കണം, ബാക്കിയുളള അതിലെ ആര്‍ട്ടിസ്റ്റുകള്‍ എല്ലാം തീരുമാനിച്ചാല്‍ നമ്മള്‍ എപ്പോഴെ റെഡിയാണെന്ന് ജയറാം പറയുന്നു. സിനിമയ്ക്ക് രണ്ടാം ഭാഗം വരണമെന്ന് ആഗ്രഹിക്കുന്നുണ്ടോ എന്ന് ചോദിച്ചപ്പോള്‍ ജയറാമിന്റെ മറുപടി ഇങ്ങനെയായിരുന്നു. സിബി ഒകെ മുന്‍പ് പറഞ്ഞിരുന്നു. രണ്ടാമതും ചെയ്യണമെന്ന്. പിന്നീടെന്തോ അത് മുന്‍പോട്ടേക്ക് നീങ്ങിയില്ലാന്നു തോന്നുന്നു. ജയറാം പറഞ്ഞു.

  എനിക്കൊപ്പം ദിലീപേട്ടന്റെ പേര് ചേര്‍ത്താണ് പല ഗോസിപ്പുകളും ഇറങ്ങിയത്! തുറന്നുപറഞ്ഞ് നമിത പ്രമോദ്


 • ഇന്‍ഡസ്ട്രികള്‍

  ഇന്‍ഡസ്ട്രികള്‍ തമ്മിലുളള വ്യത്യാസത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ അങ്ങനെ വലിയ വ്യത്യാസമൊന്നുമില്ലെന്നാണ് നടന്‍ പറഞ്ഞത്. തെലുങ്കിലൊക്കെ സിനിമകള്‍ക്ക് ബഡ്ജറ്റ് കൂടുതലാണ്. ഓരോ നാടിന്റെയും കള്‍ച്ചര്‍ അനുസരിച്ച് അവര്‍ സിനിമയെടുക്കുന്നു അത്ര വ്യത്യാസം മാത്രം. സിനിമകള്‍ ചെയ്യുമ്പോള്‍ മക്കളായ കാളിദാസനും മാളവികയും പിന്തുണയ്ക്കാറുണ്ടെന്നും അവര്‍ നല്‍കുന്ന സപ്പോര്‍ട്ട് കൊണ്ടാണ് വ്യത്യസ്ത വേഷങ്ങളൊക്കെ ചെയ്യാറുളളതെന്നും ജയറാം പറഞ്ഞു.
കുടുംബ ചിത്രങ്ങളിലൂടെ മലയാളി പ്രേക്ഷകരുടെ ഇഷ്ടനായകനായി മാറിയ താരമാണ് ജയറാം. നടന്റെതായി പുറത്തിറങ്ങിയ മിക്ക സിനിമകള്‍ക്കും മികച്ച സ്വീകാര്യത എല്ലാവരും നല്‍കിയിരുന്നു. മനസിനക്കരെ, വീണ്ടും ചില വീട്ടുകാര്യങ്ങള്‍ തുടങ്ങിയ സിനിമകളൊക്കെ ഇന്നും പ്രേക്ഷക മനസുകളില്‍ നിന്നും മായാതെ നില്‍ക്കുന്നവയാണ്. സിബി മലയില്‍ സംവിധാനം ചെയ്ത സമ്മര്‍ ഇന്‍ ബത്‌ലേഹം ജയറാമിന്റെ കരിയറില്‍ വലിയ വഴിത്തിരിവായി മാറിയ ചിത്രങ്ങളിലൊന്നാണ്.