Back
Home » തമിഴ് മലയാളം
തമിഴില്‍ ഹോളിവുഡ് ശൈലിയില്‍ ഒരു ഹൊറര്‍ കോമഡി ചിത്രം! യോഗി ബാബുവിന്‌റെ സോംബി സെപ്റ്റംബര്‍ 6 മുതല്‍
Oneindia | 31st Aug, 2019 06:20 PM

തമിഴില്‍ 'സോംബി' എന്ന പേരില്‍ ഒരു സിനിമ പ്രദര്‍ശനത്തിനെത്തുന്നു. ഹോളിവുഡ് സിനിമകളില്‍ സോംബി വിഭാഗം സിനിമകള്‍ പ്രസിദ്ധമാണ്. ശവങ്ങള്‍ക്ക് ജീവന്‍ വെച്ച് അവ പ്രതികാര ദാഹവുമായി അലയും. ഇതാണ് സോംബി. സോംബികള്‍ക്ക് വിശപ്പോ, ദാഹമോ മറ്റു വികാരങ്ങളോ ഉണ്ടായിരിക്കില്ല. ജീവിച്ചിരിക്കുന്നവരെ കൊല്ലുക എന്നത് മാത്രമായിരിക്കും അവരുടെ ലക്ഷ്യം.അതിനായി അവര്‍ അലഞ്ഞു കൊണ്ടിരിക്കും. ബോളിവുഡില്‍ നേരത്തേ തന്നെ ഈ ജോണറിലുള്ള സോംബി സിനിമകള്‍ നിര്‍മ്മിക്കപ്പെട്ട് വിജയം വരിച്ചിട്ടുണ്ട്.

'ഇരുട്ടു അറയില്‍ മുരട്ട് കുത്ത്' എന്ന സിനിമയിലൂടെ ഗ്ലാമര്‍ താരമായി അവതാരമെടുത്ത് യുവാക്കളുടെ മനസ്സ് കീഴടക്കിയ യാഷികാ ആനന്ദ് നായികയാവുന്ന 'സോംബി'യിലെ മറ്റു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് വര്‍ത്തമാന കാല തമിഴ് സിനിമയിലെ മുന്‍നിര ഹാസ്യ താരം യോഗി ബാബുവാണ്. . ഈ സിനിമയിലെ ഒരു കരാട്ടെ സംഘട്ടന രംഗത്തില്‍ മാര്‍ഷ്യല്‍ ആര്‍ട്ട്‌സ് പഠിച്ചിട്ടുള്ള യാഷിക ഡ്യൂപ്പില്ലാതെ റിയലിസ്റ്റിക്കായി തന്നെ സാഹസികമായി അഭിനയിച്ചത് വാര്‍ത്താപ്രാധാന്യം നേടിയിരുന്നു .നിരൂപകരുടെ പ്രശംസ നേടിയ ' മോ' എന്ന സിനിമയിലൂടെ മികവ് തെളിയിച്ച ഭുവന്‍ നല്ലന്‍ രചനയും സംവിധാനവും നിര്‍വഹിക്കുന്ന 'സോംബി'(ദഛങആകഋ ) അവതരണം കൊണ്ടു വ്യത്യസ്തവും നര്‍മ്മരസപ്രദവുമായ ഹൊറര്‍ സിനിമ മാത്രമല്ല സസ്‌പെന്‍സ് ത്രില്ലറും കൂടിയാണത്രെ .

തന്റെ ചിത്രത്തെ കുറിച്ച് സംവിധായകന്‍ ഭൂവന്‍ നല്ലന്റെ വാക്കുകള്‍ ...

' പ്രേത സിനിമകളുടെ പെരുമഴ കാലമാണിപ്പോള്‍ തമിഴില്‍.ഈ മഴവെള്ള പാച്ചിലില്‍ പത്തോട് പതിനൊന്നായി ഒരു ഹൊറര്‍ സിനിമ ചെയ്യണോ എന്ന് വളരെയധികം ആലോചിച്ചു.പ്രേത കഥയില്‍ എന്ത് വ്യത്യസ്തത കാണിക്കാന്‍ കഴിയും എന്ന് ചിന്തിച്ചപ്പോഴാണ് 'സോംബി' മനസില്‍ തെളിഞ്ഞത്. തിരക്കഥ പൂര്‍ത്തിയാക്കി നിര്‍മ്മാതാവിന് സമര്‍പ്പിച്ചു.' സോംബി വിത്ത് യോഗി ബാബു' എന്ന എന്റെ ആശയം അദ്ദേത്തിന് ഇഷ്ട്ടപെട്ടു. പതിവു സിനിമയായിരിക്കില്ല ഇത് എന്ന് അദ്ദേഹത്തിന് ബോധ്യമായി.ഉടന്‍ തന്നെ ഷൂട്ടിംഗ് തുടങ്ങി.ഈ സോംബി ആദ്യന്തം നര്‍മ്മരസ്പ്രദമായിരിക്കും.ജിജ്ഞാസ നിലനിര്‍ത്തുന്ന ത്രില്ലറുമാണ് ... യോഗി ബാബുവിനൊപ്പം ടി.എം.കാര്‍ത്തിക്, 'യു ടുബി'ല്‍ ഹാസ്യ പ്രകടനങ്ങളിലൂടെ പ്രശസ്തരായ ഗോപീ - സുധാകര്‍ എന്നിവര്‍ അടങ്ങുന്ന യുവ നടന്മാരുടെ ഒരു സംഘം തന്നെ ചിത്രത്തിലുണ്ട്. യുവാക്കളുടെ ഹൃദയ തുടിപ്പായി മാറിയ യാഷിക മെഡിക്കല്‍ കോളജ് സ്റ്റുഡന്റ് ആയി നായികാ വേഷമിടുന്നു. ഇവരെല്ലാവരും ഒന്നിച്ച് ഒരു റിസോര്‍ട്ടില്‍ എത്തുന്നു.അവിടെ താമസിച്ച് ജോളിയടിച്ച് ഉല്ലസിക്കുന്നതിനിടെ, നടക്കുന്ന വിപരീത സംഭവമാണ് കഥയ്ക്ക് ആധാരം . ഒറ്റ രാത്രി നടക്കുന്ന കഥയായിട്ടാണ് ഇത് ദൃശ്യ വള്‍ക്കരിച്ചിരിക്കുന്നത്.പ്രേംജി അമരന്റെ പശ്ചാത്തലം സംഗീതവും വിഷു വിഷ്ണുവിന്റെ ഛായാഗ്രഹണവും സോംബിയ്ക്ക് മുതല്‍ കൂട്ടാണ്. സോംബിയിലൂടെ നൂറു ശതമാനം എന്റര്‍ടൈന്‍മെന്റ് ഗ്യാരണ്ടി '

എസ് 3 പിക്‌ചേഴ്‌സ് നിര്‍മ്മിക്കുന്ന ഈ ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് മനോബാല, ചിത്രാ,ബിജിലി രമേഷ്, ലൊള്ളു സഭാ മനോഹര്‍ എന്നിവരാണ്. സെപ്റ്റംബര്‍ 6 ന് 'സോംബി' പ്രകാശ് ഫിലിംസ് കേരളത്തില്‍ റിലീസ് ചെയ്യും .