Back
Home » തമിഴ് മലയാളം
പ്രധാനമന്ത്രിയായി മോഹന്‍ലാല്‍! സൂപ്പർ ഗെറ്റപ്പുകളില്‍ സൂര്യ, കാപ്പാന്‍ ട്രെയിലർ പുറത്ത്
Oneindia | 5th Sep, 2019 09:11 AM

മോഹൻലാലും സൂര്യയും പ്രധാന വേഷത്തിലെത്തുന്ന കെവി ആനന്ദ് ചിത്രമായ കാപ്പാന്റെ ട്രെയിലർ പുറത്ത്. സൂര്യ നാല് ഗെറ്റപ്പുകളിൽ എത്തുന്ന ചിത്രത്തിൽ ചന്ദ്രകാന്ത് വർമ്മ എന്ന ഇന്ത്യൻ പ്രധാനമന്ത്രിയുടെ വേഷത്തിലാണ് മോഹൻലാൽ എത്തുന്നത്. സയേഷയാണ് ചിത്രത്തലെ നായിക. തെന്നിന്ത്യൻ താരം ആര്യയും ചിത്രത്തിൽ മറ്റൊരു പ്രധാന വേഷത്തിലെത്തുന്നുണ്ട്.

ഇന്ത്യൻ ടീമിന്റെ ഭാഗ്യ നക്ഷത്രമായി സോനം! വീറോടെ ദുൽഖർ, സോയ ഫാക്ടറിലെ ആദ്യം ഗാനം ..

2014 ൽ പുറത്തു വന്ന വിജയ് ചിത്രമായ ജില്ലയ്ക്ക് ശേഷം മോഹൻലാൽ കോളിവുഡിൽ എത്തുന്ന ചിത്രമാണ് കാപ്പാൻ. ഇതാദ്യമായിട്ടാണ് സൂര്യയും ലാലേട്ടനും ഒന്നിക്കുന്നത്. മോഹൻ ലാർ, സൂര്യ, ആര്യ, സയേഷ എന്നിവരെ കൂടാതെ ബൊമൻ ഇറാനി, സമുദ്രക്കനി എന്നിവരും ചിത്രത്തിൽ പ്രധാനകഥാപാത്രങ്ങളായി എത്തുന്നുണ്ട്. ലണ്ടൻ, അമേരിക്ക, ബ്രസീൽ എന്നിവിടങ്ങളിലാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷനുകൾ സെപ്റ്റംബർ 20 ന് ചിത്രം പ്രദർശനത്തിനായി എത്തും.

സൗബിന്റെയും സുരാജിന്റയും 'വികൃതിയിൽ' വിൻസിയും! ടീസർ പുറത്ത്

അയൻ, മാട്രാൻ എന്നീ ചിത്രങ്ങൾക്ക് ശേഷം സൂര്യയെ നായകനാക്കി കെവി ആനന്ദ് സംവിധാനം ചെയ്യുന്ന ചിത്രമാണ് കാപ്പാൻ. ഈ ചിത്രങ്ങൾ തെന്നിന്ത്യയിൽ സൂപ്പർ ഡ്യൂപ്പർ ഹിറ്റുമായിരുന്നു. തമിഴിലെ പ്രമുഖ നിർമ്മാണ കമ്പനിയായ ലൈക്ക പ്രൊഡക്ഷന്‍സാണ് ചിത്രം നിർമ്മിക്കുന്നത്.തമിഴിലും തെലുങ്കിലുമായി റിലീസ് ചെയ്യുന്ന ചിത്രം മലയാളത്തിൽ മൊഴിമാറ്റി എത്തും.ബന്തോബാസ്റ്റ് എന്ന ചിത്രത്തിന്റെ തെലുങ്ക് പേര്.