Back
Home » ലയം
കുടുംബ ബന്ധം ശക്തിപ്പെടുത്തും രാശി
Boldsky | 5th Sep, 2019 11:01 AM
 • ഏരീസ് അഥവാ മേട രാശി

  ഏരീസ് അഥവാ മേട രാശിയ്ക്ക് ഇന്ന് അതീന്ദ്രിയ ശക്തികളില്‍ താല്‍പര്യമുണ്ടാകുന്ന ദിവസമാണ്. ഇത് ഹോബിയായി ഇന്ന് കാണും. ഇത്തരം കാര്യങ്ങളെക്കുറിച്ചുള്ള പുസ്തകവും വാങ്ങാന്‍ സാധ്യതയുണ്ട്. നേടുന്ന അറിവുകള്‍ സമാധാനപരമായ കാര്യങ്ങള്‍ക്കു വേണ്ടി മാത്രം ഉപയോഗിയ്ക്കുക.


 • ടോറസ് അഥവാ ഇടവ രാശി

  ടോറസ് അഥവാ ഇടവ രാശിയ്ക്ക് ഇന്ന് ഒരു വഴിത്തിരിവില്‍ എത്തി നില്‍ക്കുന്ന ദിവസമാണ്. നിങ്ങളുടെ സെന്റിമെന്റ്‌സ് നിങ്ങളുടെ ആരോഗ്യത്തെ ദോഷകരമായി ബാധിയ്ക്കുവാന്‍ സാധ്യത. കുടുംബവും കൂട്ടുകാരുമായി സമയം ചെലവഴിയ്ക്കും. ഇത് റിലാക്‌സ് ചെയ്യാന്‍ സഹായിക്കും.


 • ജെമിനി അഥവാ മിഥുന രാശി

  ജെമിനി അഥവാ മിഥുന രാശിയ്ക്ക് മററുള്ളവരോട് അനുകമ്പ തോന്നുന്ന ദിവസമാണ്. എന്നിരുന്നാലും കൂടുതല്‍ ഇമോഷണലാകുന്നത് നല്ലതല്ല. ഇത്തരം കാര്യങ്ങള്‍ നിങ്ങളുടെ ജോലിയെ ബാധിയ്ക്കുവാന്‍ സാധ്യതയുമുണ്ട്. ഹൃദയമല്ല, മറിച്ച് തലച്ചോര്‍ പറയുന്നതു ശ്രദ്ധിയ്ക്കുന്നതാണ് ജോലിയ്ക്കു നല്ലത്.


 • ക്യാന്‍സര്‍ അഥവാ കര്‍ക്കിടക രാശി

  ക്യാന്‍സര്‍ അഥവാ കര്‍ക്കിടക രാശിയ്ക്ക് ഇന്ന് വെല്ലുവിളികളുടെ ദിവസമാണ്. പുതിയ സംരംഭങ്ങള്‍ക്ക് സാധ്യത. ഉത്കണ്ഠപ്പെടേണ്ട ആവശ്യവുമില്ല. ബാക്കി വന്നിരിയ്ക്കുന്ന ജോലികള്‍ പൂര്‍ത്തീകരിയ്ക്കുവാന്‍ സാധിയ്ക്കും. ബിസിനസ് ഡീലുകള്‍ നല്ല രീതിയില്‍ നടക്കും. ബിസിനസ്, കുടുബപരമായ കാര്യങ്ങളാല്‍് സ്ഥലം മാറാന്‍ സാധ്യത.


 • ലിയോ അഥവാ ചിങ്ങ രാശി

  ലിയോ അഥവാ ചിങ്ങ രാശിയ്ക്ക് ഇന്ന് ഇമോഷണല്‍ സ്വഭാവം പെട്ടെന്നു തന്നെ പൊട്ടിത്തെറിയ്ക്കുവാന്‍ ഉള്ള സാധ്യതയുണ്ടാക്കും. ദേഷ്യം ഏറെയെുണ്ടാകും. ഇത് വീട്ടിലെ കാര്യങ്ങളിലും ജോലിയിലുമെല്ലാം ശ്രദ്ധക്കുറവുണ്ടാക്കും. മുന്‍കോപം പലപ്പോഴും നമ്മുടെ പ്ലാനുകള്‍ക്കു മേലേ തന്നെ നെഗറ്റീവ് ഇഫക്ടുണ്ടാക്കും.


 • വിര്‍ഗോ അഥവാ കന്നി രാശി

  വിര്‍ഗോ അഥവാ കന്നി രാശിയ്ക്ക് ഇന്ന് പ്രൊമോഷന്‍ പോലുള്ള കാര്യങ്ങള്‍ക്കും വേതന വര്‍ദ്ധനയ്ക്കും സാധ്യതയുണ്ട്. നിങ്ങളുടെ ലീഡര്‍ഷിപ്പ് ഗുണങ്ങള്‍ മറ്റുള്ളവരാല്‍ അഭിനന്ദിയ്ക്കപ്പെടും. ഇതെല്ലാം ജോലിയും വീടും തമ്മില്‍ ബാലന്‍സ് ചെയ്തു വേണം, നേടാനെന്നതും പ്രധാനം.


 • ലിബ്ര അഥവാ തുലാം രാശി

  ലിബ്ര അഥവാ തുലാം രാശിയ്ക്ക് ഇന്ന് പഴയ കണക്കുകള്‍ തീര്‍ക്കാനുളള ദിവസമാണ്. പ്രത്യേകിച്ചും നിങ്ങള്‍ക്കു പ്രധാനപ്പെട്ടതായി തോന്നുന്നത്. ഇത് ദിവസം മുഴുവനും അദ്ഭുതപ്പെടുത്തുന്ന ചില കാര്യങ്ങള്‍ക്ക് വഴിയൊരുക്കുകയും ചെയ്യും. നല്ല ദിവസമാണ്.


 • സ്‌കോര്‍പിയോ അഥവാ വൃശ്ചിക രാശി

  സ്‌കോര്‍പിയോ അഥവാ വൃശ്ചിക രാശിയ്ക്ക് ഇന്ന് നിങ്ങള്‍ ശ്രദ്ധാ കേന്ദ്രമാകുന്ന ദിവസമാണ്. നല്ല ഉദ്ദേശ്യത്തോടെയല്ലാതെ നിങ്ങള്‍ക്കു നേരെ തിരിയുന്ന കണ്ണുകളെക്കുറിച്ചു ബോധ്യം വേണം. ആരെയെും വേദനിപ്പിയ്ക്കാന്‍ ഇഷ്ടമില്ലാത്തയാളാണ് നിങ്ങളെങ്കിലും ഇത്തരം കാര്യങ്ങളെക്കുറിച്ചു പൂര്‍ണ ബോധ്യം വേണം.


 • സാജിറ്റേറിയസ് അഥവാ ധനു രാശി

  സാജിറ്റേറിയസ് അഥവാ ധനു രാശിയ്ക്ക് ഇന്ന് സാമ്പത്തിക ഉന്നതി നിങ്ങള്‍ക്കു സന്തോഷം പകരുന്ന ദിവസമാണ്. ജോലിയിലെ ഉയര്‍ച്ച പൊസറ്റീവായ സിഗ്നലുകള്‍ നല്‍കും. ജോലിയില്‍ നിങ്ങളുടെ നിര്‍ദേശങ്ങള്‍ മാനിയ്ക്കപ്പെടും.


 • കാപ്രിക്കോണ്‍ അഥവാ മകര രാശി

  കാപ്രിക്കോണ്‍ അഥവാ മകര രാശിയ്ക്ക് ഇന്ന് കുടുംബ ബന്ധങ്ങള്‍ ശക്തിപ്പെടുത്തുവാന്‍, ഇതിലെ പ്രശ്‌നങ്ങള്‍ പരിഹരിയ്ക്കുവാന്‍ ശ്രദ്ധിയ്ക്കുന്ന ദിവസമാണ്. ഇത്തരം ശ്രമങ്ങള്‍ നടത്തിയാലും കുടുംബത്തില്‍ ചില പ്രശ്‌നങ്ങളുണ്ടാക്കും.


 • അക്വേറിയസ് അഥവാ കുംഭ രാശി

  അക്വേറിയസ് അഥവാ കുംഭ രാശിയ്ക്ക് ഇന്ന് നിങ്ങളുടെ സ്വാഭാവത്തിലെ കരുത്തും ദൃഢനിശ്ചയവും ബുദ്ധിമുട്ടേറിയ സമയങ്ങളില്‍ പോലും പിടിച്ചു നില്‍ക്കാന്‍ നിങ്ങളെ സഹായിക്കുന്ന ദിവസമാണ്. മുഖത്തെ പുഞ്ചിരിയും പൊസറ്റീവായ സമീപനവും ആളുകളെ മനസു കീഴടക്കാന്‍ സഹായിക്കും. സന്തോഷം മറ്റുള്ളവരിലേയ്ക്കു പരത്താന്‍ ശ്രമിയ്ക്കുക. ഇതു വഴിയ കാര്യമാണ്.


 • പീസസ് അഥവാ മീന രാശി

  പീസസ് അഥവാ മീന രാശിയ്ക്ക് ഇന്ന് ജോലിയ്ക്കും വീടിനും തത്തുല്യമായി സമയം വീതിച്ചു കൊടുക്കുന്ന ദിവസമാണ്. ഇതിനാല്‍ നിങ്ങള്‍ ജോലിയിലും വീട്ടിലും ഒരേ സമയം സ്വീകാര്യത നേടുകയും ചെയ്യും.
ജീവിതത്തിന്റെ ഗതി മാറ്റങ്ങള്‍ നമുക്കു മുന്‍കൂട്ടി കാണാന്‍ സാധിയ്ക്കില്ല. നല്ലതും മോശവുമെല്ലാം നമുക്കു മുന്നിലെത്തും. പ്രതീക്ഷിച്ചതും തീരെ അപ്രതീക്ഷിതമായതുമെല്ലാം ഇതിന്റെ ഭാഗമാകും.

പല കാര്യങ്ങളും നമ്മുടെ ഒരു ദിവസത്തെ സ്വാധീനിയ്ക്കുന്നുണ്ട്. ഇതില്‍ രാശി സ്വാധീനം പ്രധാനപ്പെട്ടതാണ്. ഇതു നല്ലതാണെങ്കില്‍ നല്ലതാകും, ഫലം, ഇല്ലെങ്കില്‍ മോശവും.

ഇന്നത്തെ ദിവസം,അതായത് സെപ്റ്റംബര്‍ 5 വ്യാഴാഴ്ചയിലെ രാശി ഫലം എങ്ങനെയെന്നറിയൂ,