Back
Home » യാത്ര
ഇടുക്കി ഡാമിന്റെ കിടിലൻ കാഴ്ചകൾ കാണാൻ ബോട്ടിങ്
Native Planet | 6th Sep, 2019 12:08 PM
 • ഇടുക്കി അണക്കെട്ട്

  എന്നും തലയുയർത്തി നിൽക്കുന്ന ഇടുക്കിയിലെ ഏറ്റവും പ്രധാന ആകർഷണമാണ് ഇവിടുത്തെ അണക്കെട്ട്. പെരിയാർ നദിക്കു കുറുകെ നിർമ്മിച്ചിരിക്കുന്ന ഈ അണക്കെട്ടിനെ ഒരു നിർമ്മാണ വിസ്നയം എന്നു തന്നെ വിളിക്കേണ്ടി വരും. പതിറ്റാണ്ടുകളുടെ പഴക്കമുള്ള ഇടുക്കി അണക്കെട്ടിനെ ചൊല്ലി അത്രത്തോളം തന്നെ പഴക്കമുള്ള വിവാദങ്ങളുമുണ്ട്. ഇടുക്കിയിലെ കുറവൻ കുറത്തി മലയിടുക്കിലൂടെ ഒഴുകുന്ന പെരിയാറിനെ പിടിച്ചു കെട്ടിയത് 1922 ൽ മലങ്കര എസ്റ്റേറ്റ് സൂപ്രണ്ടായിരുന്ന ഡബ്സു ജെ. ജോണിന്റെ ആശയമായിരുന്നു.

  PC:George Abraham Maniyambra


 • സഹായത്തിന് രണ്ട് അണക്കെട്ടുകൾ

  ഇടുക്കി ഡാമിന്റ പ്രധാന പദ്ധതി കുറുവൻ കുറത്തി മലകളെ തമ്മിൽ ബന്ധിപ്പിക്കുക എന്നതായിരുന്നു. ഇങ്ങനെ ബന്ധിപ്പിക്കുമ്പോൾ പെരിയറിൽ സംഭരിക്കപ്പെടുന്ന വെള്ളം ചെറുതോണി പുഴയിലൂടെയും കിളിവള്ളിത്തോട്ടിലൂടെയും ഒഴുകിപ്പോകുവാൻ സാധ്യതകൾ ഏറെയുണ്ടായിരുന്നു. അതിനാൽ ചെറുതോണി പുഴയിലൂടെ വെള്ളം പോകാതിരിക്കുവാൻ ചെറുതോണിയിലും കിളിവള്ളിത്തോട്ടിലൂടെ പോകാതിരിക്കുവാൻ കുളമാവിലും അണക്കെട്ടുകൾ നിർമ്മിച്ചു.

  PC:Rameshng


 • ഷട്ടറില്ലാതെ ഐസിട്ടു നിർമ്മിച്ച ഡാം

  ഷട്ടറുകളില്ലാത്ത ഒരു ഡാം കൂടിയാണ് ഇടുക്കി അണക്കെട്ട്. ഇടുക്കി ഡാമിൽ വെള്ളം നിറയുമ്പോൾ ഷട്ടറുകൾ തുറന്നു എന്നു പറയുമെങ്കിലും യഥാർഥത്തിൽ തുറക്കുന്നത് ചെറുതോണി ഡാമിന്റെ ഷട്ടറുകളാണ്. ഇന്ത്യയിലെ നിലവിലുള്ള ഡാമുകളിൽ ഏറ്റവും ശക്തമായ ഇത് ഭൂകമ്പത്തെ ചെറുക്കുന്നതിനായുള്ള പ്രത്യേക സാങ്കേതിക വിദ്യകൾ കൂടി ഉപയോഗിച്ചാണ് നിർമ്മിച്ചിരിക്കുന്നത്. കൂടാതെ നിർമ്മാണ സമയത്ത് കോൺക്രീറ്റ് മിശ്രിതം തയ്യാറാക്കുമ്പോൾ താപനില കുറയ്ക്കുവാനായി ഐസ് ഉപയോഗിച്ചിരുന്നുവത്രെ.


 • ഹിൽവ്യൂ പാർക്ക്

  ഇടുക്കി അണക്കെട്ടിനോട് ചേർന്നുള്ള പ്രധാന ആകർഷണമാണ് ഇവിടുത്തെ ഹിൽവ്യൂ പാർക്ക്. ഡാമിന്റെ കാഴ്ചകൾ കാണാൻ യോജിച്ച ഇടമാണ് ഹിൽവ്യൂ പാർക്ക്. ഡാമിലെ ജയനിരപ്പിന്റെ ഏകദേശം 350 അടി ഉയരത്തിൽ നിന്നും ഇടുക്കി ഡാമിന്റെയും ചെറുതോണി ഡാമിന്റെയും കാഴ്ചകൾ കാണാൻ സാധിക്കും എന്നതാണ് ഇവിടുത്തെ പ്രത്യേകത.കുട്ടികൾക്കായുള്ള കളിസ്ഥലം, ബോട്ട് സവാരി, വിശ്രമിക്കുവാനും ഡാമിന്റെ മനോഹരമായ കാഴ്ചകൾ കാണുവാനുമുള്ള സൗകര്യങ്ങൾ എന്നിവയെല്ലാം ഇവിടെ ഒരുക്കിയിട്ടുണ്ട്

  PC:idukkiblocktourism


 • ബോട്ടിങ്

  ഇടുക്കി ഡാം കാണാനെത്തുന്നവർ തീർച്ചായും ആസ്വദിക്കേണ്ട ഒന്നാണ് ഡാമിനുള്ളിലെ ബോട്ടിങ്.
  ബോട്ടിങ്ങ് സമയം, ചാർജ്
  നവംബർ 30 വരെയാണ് ഇടുക്കി അണക്കെട്ട് ബോട്ടിങ്ങിനായി തുറന്നു കൊടുത്തിരിക്കുന്നത്. രാവിലെ 9.00 മുതൽ വൈകിട്ട് 5.00 വരെയാണ് പ്രവേശന സമയം. മുതിർന്നവർക്ക് 25 രൂപയും കുട്ടികൾക്ക് 10 രൂപയുമാണ് പ്രവേശന നിരക്ക്. ചെറുതോണി അണക്കെട്ടിനടുത്തുള്ള കൗണ്ടറിൽ നിന്നും ടിക്കറ്റ് ലഭിക്കും. ബോട്ടിങ്ങിനു പോകുമ്പോൾ ക്യാമറയും ഫോണും ഒന്നും അനുവദനീയമല്ല. ഇത് ക്ലോക്ക് റൂമിൽ സൂക്ഷിക്കാം.

  PC:http://www.kseb.in/


 • എങ്ങനെ എത്തിച്ചേരാം

  കോട്ടയത്തു നിന്നും 103 കിലോമീറ്റര്‍ അകലെയാണ് ഇടുക്കി ഡാം സ്ഥിതി ചെയ്യുന്നത്. കോട്ടയം-പാലാ-മുട്ടം-കാഞ്ഞാര്‍-കുളമാവ്-ചെറുതോണി വഴി ഇടുക്കി ഡാമിലെത്താം.. തിരുവനന്തപുരത്തു നിന്ന് 226 കിലോമീറ്ററും കൊച്ചിയില്‍ നിന്ന് 132 കിലോമീറ്ററും കോഴിക്കോട് നിന്ന് 265 കിലോമീറ്ററും കാസര്‍കോഡ് നിന്ന് 443 കിലോമീറ്ററുമാണ് ഇടുക്കി ഡാമിലേക്കുള്ള ദൂരം.

  ഇടുക്കി ഡാമിന്റെ ഭംഗി കാണാൻ ഹിൽവ്യൂ പാർക്ക്

  കട്ടയ്ക്കു നിൽക്കുന്ന കട്ടപ്പന...ഇത് വേറെ ലെവലാണ്

  കണി കാണുവാൻ കാട്ടുപോത്തുകൾ...താമസിക്കുവാൻ മരവീട്...സംഭവം പൊളിയാണ്!
കുതിച്ചൊഴുകിയെത്തുന്ന പെരിയാറിന് മൂക്കുകയറിട്ടതുപോലെ നിലകൊള്ളുന്ന ഇടുക്കി ഡാം എന്നും സന്ദർശകർക്കൊരു ഹരമാണ്. രൂപം കൊണ്ടും കിടപ്പുകൊണ്ടുമൊക്കെ കുറച്ചൊന്നുമല്ല പേടിപ്പിച്ചിട്ടുള്ളതെങ്കിലും ഇടുക്കിക്കാർക്ക് ഇതൊരു സംരക്ഷണ കവചം തന്നെയാണ്. ഓണക്കാലമായതോടെ ഇടുക്കിയുടെ വാതിലുകൾ സഞ്ചാരികൾക്കായി തുറന്നിരിക്കുകയാണി് ടൂറിസം വകുപ്പ്. ഇത്തിരി സമയം മാറ്റിവെച്ച് കുടുംബത്തോടൊപ്പം ഇടുക്കി അണക്കെട്ട് കാണാനും ബോട്ടിങ്ങിനുമായി ഒരു യാത്ര പോയാലോ. വർഷത്തിൽ വളരെ കുറഞ്ഞ സമത്തു മാത്രമാണ് ഇടുക്കി ഡാം സന്ദര്‍ശനത്തിനും ബോട്ടിങ്ങിനുമായി തുറന്നു കൊടുക്കാറുള്ളത്...