Back
Home » യാത്ര
രാത്രികാലങ്ങളിൽ കൃഷ്ണൻ രാസലീല ആടാനെത്തുന്ന ഇടം
Native Planet | 6th Sep, 2019 03:57 PM
 • വൃന്ദാവൻ

  ശ്രീകൃഷ്ണൻ തന്റെ ബാല്യകാലം ചിലവഴിച്ചു എന്നു വിശ്വസിക്കപ്പെടുന്ന ഇടമാണ് വൃന്ദാവൻ. ഉത്തർ പ്രദേശിലെ മധുരയിൽ നിന്നും 16 കിലോമീറ്റർ അകലെയാണ് വൃന്ദാവൻ സ്ഥിതി ചെയ്യുന്നത്. കൃഷ്ണന്റെയും രാധയുടെയും സ്നേഹത്തിന്റെ അടയാളങ്ങളായ ധാരാളം ക്ഷേത്രങ്ങളാണ് ഇവിടുത്തെ പ്രത്യേകത. കൃഷ്ണൻ തന്റെ സഹോദരനായ ബലരാമനോടും മറ്റ ഗോപികമാരോടും ഒപ്പമാണ് ഇവിടെ ജീവിച്ചിരുന്നത്.

  PC:Ravi Kumar


 • രാസലീലയാടാനെത്തുന്ന കൃഷ്ണൻ

  നമുക്ക് വിശ്വസിക്കുവാൻ പ്രയാസം തോന്നുമെങ്കിലും ഇവിടെയുള്ളവരുടെ വിശ്വാസമനുസരിച്ച് രാത്രികാലങ്ങളിൽ കൃഷ്ണൻ ഇവിടെ രാസലീലയാടുവാൻ വൃന്ദാവനിലെ നിധിവൻ എന്ന സ്ഥലത്താണ് കൃഷ്ണനെത്തുന്നതത്രെ . തന്റെ ഏറ്റവും പ്രിയപ്പെട്ട രാധയോടും മറ്റു ഗോപികമാരോടുമൊപ്പം പുലരുവോളം നൃത്തം ചെയ്തും ആഹ്ളാദിച്ചുമൊക്കെ പുലർച്ചെയാകുമ്പോഴേയ്ക്കും കൃഷ്ണൻ മടങ്ങുമത്രെ. എന്നാൽ ഇത് ഇവിടെ ജീവിക്കുന്ന ആരും ഇതുവരെയും കണ്ടിട്ടില്ലെങ്കിലും കൃഷ്ണൻ വരുനുണ്ട് എന്നു തന്നെയാണ് വിശ്വസിക്കുന്നത്.

  PC:Raj441977


 • കാണാൻ ശ്രമിച്ചെങ്കിലും

  പലരും ഇതിനു പിന്നിലെ രഹസ്യം എന്താണ് എന്നറിയുവാൻ പലതവണ ശ്രമം നടത്തിയിരുന്നു. എന്നാൽ ആർക്കും അത് കണ്ടുപിടിക്കുവാനായില്ല. രാസലീല കാണുവാനായി മരത്തിന്റെ പിന്നിലും ഇവിടുത്തെ ചെടികളുടെ മറവിലും ഒക്കെ രാത്രിയിൽ പലരും ഒളിച്ചു നിന്നുവെങ്കിലും ഇതിനെ സൂചിപ്പിക്കുന്ന ഒരു ശബ്ദം പോലും കേൾക്കുവാനായില്ല എന്നതാണ് സത്യം. എങ്കിലും ഇവിടെയുള്ളവർ കൃഷ്ണൻ രാത്രികാലങ്ങളിൽ ഇവിടെ എത്തുന്നു എന്നാണ് അടിയുറച്ച് വിശ്വസിക്കുന്നത്.

  PC:T.sujatha


 • ജനല്‍ തുറക്കാത്ത വീടുകൾ

  രാത്രികാലങ്ങളിൽ നിധിവനിനോട് അടുത്തു താമസിക്കുന്ന വീടുകളിലെ ജനാലകൾ തുറന്നിടാറില്ല. അറിയാതെ പോലും രാത്രിയിൽ പുറത്തേയ്ക്ക് നോക്കിപ്പോകാതിരിക്കുവാനാണത്രെ ഇത്.
  ഒരിക്കലെങ്കിലും വൃന്ദാവനും നിധിവനുെ ഒക്കെ സന്ദര്‍ശിച്ചിട്ടുള്ളവർക്ക് അറിയാം ഇവിടുത്തെ തുളസിക്കാടുകളെക്കുറിച്ച്. ഇവിടുത്തെ മറ്റൊരു വിശ്വാസം അനുസരിച്ച് രാത്രികാലങ്ങളിൽ ഈ തുളസിച്ചെടികളും സമീപത്തെ വൃക്ഷങ്ങളും ഒക്കെ ഗോപികമാരായി മാറുമത്രെ. പിന്നീട് കൃഷ്ണൻ പോയിക്കഴിയുമ്പോൾ അവർ പഴയ രൂപത്തിലേക്കു മാറും.


 • രംഗ് മഹൽ

  കൃഷ്ണൻ ഇവിടെ എത്തുന്നുണ്ട് എന്നതിനു പല തെളിവുകളും ഇവിടെയുണ്ടത്രെ. അതിലൊന്ന് ഇവിടുത്തെ രംഗമഹലാണ്. എന്നും ഒരു ചന്ദനക്കട്ടിൽ കൃഷ്ണനായി ഇവിടെ ഒരുക്കി വയ്ത്ക്കാറുണ്ടത്രെ. വെള്ളിയുടെ ഗ്ലാസിൽ വെള്ളവും സമീപത്ത് വെറ്റിലയും അടുക്കി വയ്ക്കും പിന്നീട് രാവിലെ പൂജാരി ഇവിടെ എത്തി നോക്കുമ്പോൾ ഗ്ലാസിലെ വെള്ളവും വെറ്റിലയും കാണില്ല എന്നു മാത്രമല്ല, കട്ടിലിൽ ആരോ കിടന്നപോലെയായിരിക്കുകയും ചെയ്യും.
  ഇത് കൂടാതെ ഇവിടുത്തെ മരങ്ങളുടെ രൂപവും ഇങ്ങനെയൊരു കഥയാണ് പറയുന്നത്. സാധാരണ ഗതിയിൽ മരങ്ങളുടെ ചില്ലകൾ മുകളേക്കാണല്ലേോ വളരുന്നത്. എന്നാൽ ഇവിടെ കെട്ടുപിണഞ്ഞു കിടക്കുന്ന രീതിയിൽ മരങ്ങൾ താഴേക്കാണത്രെ വളരുന്നത്. കാരണം രാത്രിയിൽ ഗോപികമാരായി മാറി നൃത്തത്തിനിടയിൽ ഇങ്ങനെ രൂപമാകുന്നതാണത്രെ. മാത്രമല്ല, ഇവിടുത്തെ തുളസിച്ചെടികൾ ജോഡികളായാണ് കാണപ്പെടുന്നതും.


 • തീർഥാടന കേന്ദ്രങ്ങൾ

  ഹിന്ദുമതവിശ്വാസികളുടെ പ്രധാന തീർത്ഥാനകേന്ദ്രമാണ് വൃന്ദാവനം. ധാരാളം ക്ഷേത്രങ്ങൾ ഇവിടെ പലഭാഗങ്ങളിലായി കാണാം. മദൻമോഹൻ ക്ഷേത്രം,രാധാവല്ലഭ ക്ഷേത്രം,ജയ്പൂർ ക്ഷേത്രം,ശ്രീ രാധാരമണൻ ക്ഷേത്രം,സഹ്ജി ക്ഷേത്രം,രംഗാജി ക്ഷേത്രം,രാധാദാമോദർ മന്ദിരം തുടങ്ങിയവയാണ് ഇവിടുത്തെ പ്രധാന ക്ഷേത്രങ്ങൾ.


 • എത്തിച്ചേരുവാൻ

  ഉത്തർ പ്രദേശിലെ മധുരയിൽ നിന്നും 16 കിലോമീറ്റർ അകലെയാണ് വൃന്ദാവൻ സ്ഥിതി ചെയ്യുന്നത്.

  തന്റെ അവതാര ലക്ഷ്യങ്ങള്‍ പൂര്‍ത്തിയാക്കി കൃഷ്ണന്‍ ജീവന്‍ വെടിഞ്ഞത് എവിടെവെച്ചാണ് എന്നറിയുമോ?

  ഗുരുവായൂർ ക്ഷേത്രത്തിൽ വിവാഹം കഴിച്ചാൽ പിന്നെ പ്രവേശനമില്ല..കാരണം ഇങ്ങനെ

  ഇടുക്കി ഡാമിന്റെ കിടിലൻ കാഴ്ചകൾ കാണാൻ ബോട്ടിങ്
വൃന്ദാവനം...സ്നേഹത്തിന്റെയും പ്രണയത്തിന്റെയും ഒക്കെ പ്രതീകമായി നിൽക്കുന്ന നാട്. ശ്രീകൃഷ്ണൻ തന്റെ ബാല്യകാല ജീവിതം ചിലവഴിച്ച ഇവിടം കൃഷ്ണഭക്തർക്ക് എന്നും പ്രിയപ്പെട്ട ഇടം കൂടിയാണ്. ഭക്തിയോടൊപ്പം തന്നെ ഇവിടെ എത്തുന്നവരെ വിസ്മയിപ്പിക്കുന്ന മറ്റു പല കാര്യങ്ങളുമുണ്ട്..അതിലൊന്നാണ് രാത്രികാലങ്ങളിൽ തന്റെ പ്രിയപ്പെട്ട ഗോപികമാരൊത്ത് രാസലീലയാടാനെത്തുന്ന കൃഷ്ണൻ...