Back
Home » ബോളിവുഡ്
അനുഷ്‌കയെ വീഴ്ത്തിയ തമാശ! വിരാട് കോലി അക്കാര്യം വെളിപ്പെടുത്തുന്നു, താരദമ്പതികള്‍ സന്തോഷത്തിലാണ്
Oneindia | 6th Sep, 2019 05:38 PM
 • അനുഷ്‌കയെ കുറിച്ച് വിരാട്

  ആദ്യമായി അനുഷ്‌കയെ കണ്ട സമയത്ത് എന്ത് സംസാരിക്കണെന്ന് എനിക്ക് പോലും അറിയില്ലായിരുന്നു. ആ സമയത്ത് ഞാന്‍ പരിഭ്രമത്തിലായിരുന്നു. അന്നോരം ഞാനൊരു തമാശ പറഞ്ഞ് ആ സന്ദര്‍ഭം മുന്നോട്ട് കൊണ്ട് പോവുകയായിരുന്നു. അന്ന് ഞാന്‍ ഒരു സെറ്റില്‍ നില്‍ക്കുകയായിരുന്നു. എനിക്കന്ന് തോന്നി ഞാന്‍ ഒരു തമാശത്താരനാണെന്ന്.


 • അനുഷ്‌കയെ കുറിച്ച് വിരാട്

  അന്ന് അനുഷ് ഹൈ ഹീല്‍ ആയിരുന്നു ധരിച്ചിരുന്നത്. എനിക്ക് ഇത്രയും പൊക്കമില്ലെന്ന് ഞാന്‍ അവളോട് പറഞ്ഞിരുന്നു. എനിക്കാണെങ്കില്‍ ആറടി പൊക്കമേ ഉള്ളു. അവള്‍ ഹീലുള്ള ചെരുപ്പ് ഉപയോഗിച്ച് തന്നെ നടന്നു. ഇതോടെ എന്നെക്കാളും പൊക്ക കൂടുതല്‍ തോന്നി. നിങ്ങള്‍ക്ക് ഹൈ ഹീല്‍സ് ചേരില്ലെന്ന് ഞാന്‍ പറഞ്ഞെങ്കിലും അതൊരു തമാശയാക്കി മാറ്റുകയായിരുന്നു. ആ സമയത്ത് എന്റെ തമാശ വേണ്ടായിരുന്നു എന്ന് തോന്നി പോയി. ഞാനൊരു മണ്ടനായത് പോലെ. എന്നാല്‍ അവള്‍ ആത്മവിശ്വസമുള്ളതും സെറ്റില്‍ കൃത്യമായി എത്തുന്ന ആളുമാണെന്നും കോലി പറയുന്നു.


 • അനുഷ്‌കയെ കുറിച്ച് വിരാട്

  വിരാട് ബ്രാന്‍ഡ് അംബാസഡറായ ഫാഷന്‍ ബ്രാന്‍ഡിന് വേണ്ടിയുള്ള പരസ്യത്തിലും ഇരുവരും അഭിനയിച്ചിരുന്നു. വിവാഹത്തിന് മുന്‍പേ ഉള്ള പരസ്യമായിരുന്നു ഇത്. ഇരുവരുടെയും റൊമാന്റിക് ആയ അഭിനയം കണ്ട് ആരാധകരും ആവേശത്തിലായി. സംഗതി അഭിനയമാണെങ്കിലും അധികം വൈകാതെ ജീവിതത്തിലും ഇരുവരും ഒന്ന് ചേര്‍ന്നു. 2017 ഡിസംബറിലായിരുന്നു വിരാടും അനുഷ്‌കയും തമ്മിലുള്ള വിവാഹം ഇംഗ്ലണ്ടില്‍ വെച്ച് നടത്തിയത്.


 • അനുഷ്‌കയെ കുറിച്ച് വിരാട്

  സിനിമയിലും ക്രിക്കറ്റിലുമായി നിരവധി തിരക്കുകള്‍ ഉണ്ടായിരുന്നെങ്കിലും പരസ്പരം സമയം കണ്ടെത്താന്‍ വിരാടും അനുഷ്‌കയും ശ്രമിക്കാറുണ്ട്. വാലൈന്റസ് ദിനത്തിലും വിമന്‍സ് ഡേ യിലും അനുഷ്‌കയെ കുറിച്ച് എഴുതിയ പോസ്റ്റുകള്‍ വിരാട് പങ്കുവെക്കാറുണ്ട്. ഇപ്പോഴും താരദമ്പതികള്‍ പലപ്പോഴായി ഗോസിപ്പ് കോളങ്ങളില്‍ നിറയാറുണ്ട്. അനുഷ്‌ക ഗര്‍ഭിണിയാണെന്നുള്ളതായിരുന്നു അടുത്ത കാലത്തായി ഏറ്റവുമധികം വൈറലായ വാര്‍ത്ത. എന്നാല്‍ ഇത് രണ്ട് പേരും നിഷേധിച്ചിരുന്നു.


 • അനുഷ്‌കയെ കുറിച്ച് വിരാട്

  2013 ലായിരുന്നു ഇരുവരും പ്രണയത്തിലാവുന്നത്. നാല് വര്‍ഷം നീണ്ട് നിന്ന പ്രണയത്തിനൊടുവില്‍ 2017 ല്‍ വിവാഹിതരായി. സിനിമയില്‍ കത്തി നില്‍ക്കുന്ന സമയത്തായിരുന്നു ഇരുവരും വിവാഹിതരായത്. വിവാഹം കഴിഞ്ഞിട്ട് വര്‍ഷങ്ങള്‍ ആയെങ്കിലും ഇപ്പോഴും പ്രണയിച്ച് കൊണ്ടിരിക്കുകയാണ് ഇരുവരും. അടുത്തിടെ വിദേശളത്ത് നിന്നും അവധി ആഘോഷിക്കുന്ന അനുഷകയുടെ ചിത്രങ്ങള്‍ പുറത്ത് വന്നിരുന്നു.
ബോളിവുഡ് നടിമാരും ക്രിക്കറ്റ് താരങ്ങളും തമ്മില്‍ പ്രണയിച്ചതും വിവാഹം കഴിക്കുന്നതും ഇപ്പോള്‍ പതിവാണ്. എന്നാല്‍ ഒരു കാലത്ത് ഏറ്റവുമധികം ഗോസിപ്പു കോളങ്ങളില്‍ നിറഞ്ഞ് നിന്നവരാണ് അനുഷ്‌ക ശര്‍മ്മയും വിരാട് കോലിയും. ഇരുവരും ഒന്നിച്ചുള്ള യാത്രകളും പൊതുപരിപാടിയില്‍ പങ്കെടുക്കുന്നതുമെല്ലായിരുന്നു പാപ്പരാസികള്‍ ഏറ്റുപിടിച്ചത്. പ്രണയ വാര്‍ത്ത പരന്നതോടെ താരങ്ങളെ ഒന്നിച്ച് കാണാതെ ആയി.

ഇതോടെ ഇരുവരും വേര്‍പിരിഞ്ഞെന്ന തരത്തിലും റിപ്പോര്‍ട്ടുകള്‍ വന്നു. എന്നാല്‍ ഇരുവരും വിവാഹത്തിലൂടെ ഒന്നായിട്ട് മൂന്ന് വര്‍ഷമാവാന്‍ പോവുകയാണ്. ഇപ്പോഴാണ് താനും അനുഷ്‌കയും തമ്മിലുള്ള പ്രണയം ആരംഭിച്ചതിനെ കുറിച്ച് കോലി വെളിപ്പെടുത്തുന്നത്. അമേരിക്കന്‍ ടെലിവിഷന്‍ അവതാരകന്‍ ഗ്രാഹം ബെന്‍സിംഗറുമൊത്ത് നടത്തിയ അഭിമുഖത്തിലായിരുന്നു കോലി മനസ് തുറന്നത്.

കൊച്ചുണ്ണിയും പക്കിയും ചേര്‍ന്ന് തകര്‍ക്കും! ധ്യാനും വിനീതും അടി തുടങ്ങി, എങ്ങും ട്രോള്‍ പൂരം