Back
Home » യാത്ര
400 രൂപയ്ക്ക് അടിപൊളി ഓണാഘോഷം
Native Planet | 7th Sep, 2019 02:00 PM
 • കുട്ടികൾക്കും മുതിർന്നവർക്കും

  എത്ര ചെറിയ കുട്ടിയാണെങ്കിലും അല്ലെങ്കിൽ എത്ര മുതിർന്ന ആളാണെങ്കിലും അവരുടെ താല്പര്യത്തിന് മറ്റൊരു ശല്യങ്ങളുമില്ലാതെ സമയം ചിലവഴിക്കുവാൻ പറ്റുന്ന ഒരിടമാണ് കോട്ടയം ജില്ലയിലെ വൈക്കത്തെ ഫിഷ് വേൾഡ് അക്വാ ടൂറിസം വില്ലേജ്. യഥാർഥത്തിൽ ഒരു ഫിഷ് ഫാം ആണെങ്കിൽ കൂടിയും അതിലുമധികം കാഴ്ചകളും കാര്യങ്ങളും ഇവിടെ ഒരുക്കിയിട്ടുണ്ട്


 • കുട്ടികൾ മാത്രമല്ല

  സ്കൂൾ കുട്ടികളെ ഉദ്ദേശിച്ചുള്ളതാണ് എങ്കിലും ഇവിടെ എത്തിച്ചേരുന്നവർക്ക് ഇതൊരു തടസ്സമല്ല. കാരണം ആർക്കും ആസ്വദിക്കുവാൻ പറ്റുന്ന കാര്യങ്ങളാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. ഒരു ദിവസം മുഴുവനായും കുട്ടികൾക്ക് ചിലവിടുവാൻ ഇവിടെ കാര്യങ്ങളുണ്ട്. ഗെയിം സോണും ചിൽഡ്രൻസ് പാർക്കുമെല്ലാം
  വെള്ളത്തിൽ വളരുന്ന ചെടികളിൽ തുടങ്ങുന്ന കാഴ്ച അക്വേറിയം, സമുദ്ര ഷെല്ലുകളുടെ മ്യൂസിയം, ഫ്ലോട്ടിങ്ങ് സൈക്കിൾ ട്രാക്ക് തുടങ്ങിയവയിലൂടെ നീണ്ട് കിടക്കുന്നു. ജലസസ്യങ്ങളുടെ ഒരു പാർക്കും ഇവിടെയുണ്ട്.


 • കുട്ടവഞ്ചിയും കയോനിങ്ങും

  ഇവിടെ എത്തുന്നവരെ രസിപ്പിക്കുവാൻ ഒരുപാട് കാര്യങ്ങൾ ഫിഷ് വേൾഡ് അക്വാ ടൂറിസം വില്ലേജിൽ കാണാം.കുട്ടവഞ്ചി യാത്ര, കനോയിങ്, നാടൻ വള്ളത്തിലൂടെയുള്ള യാത്ര, മഴയിലെ കുളി , കുളത്തിലെ കളി,മീൻപിടുത്തം ഒക്കെയും ഇവിടെയുണ്ട്. ഇതു കൂടാതെ വേമ്പനാട് കായലിലേക്കോ വൈക്കത്തേക്കോ ഷിക്കാരയിൽ താല്പര്യമുള്ളവർക്ക് പ്രത്യേക യാത്രയും ചെയ്യാം. മുൻകൂട്ടി ബുക്ക് ചെയ്താൽ മാത്രമേ ലഭ്യമാവുകയുള്ളൂ. പ്രകൃതിയോട് ഇണങ്ങിച്ചേർന്ന രീതിയിലാണ് ഇവിടം സജ്ജീകരിച്ചിരിക്കുന്നത്. താല്പര്യമുള്ളവർക്ക് ചൂണ്ടയിടുവാനുമുള്ള സൗകര്യവും ഇവിടെ ഒരുക്കിയിട്ടുണ്ട്.


 • ഭക്ഷണം

  സന്ദര്‍ശകർക്കായി വ്യത്യസ്തങ്ങളായ വിഭവങ്ങളാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. നാടൻ ഊണും ബിരിയാണിയും ഫ്രൈഡ് റൈസുമെല്ലാം ഇവിടുത്തെ അടുക്കളിൽ കിട്ടും. മത്സ്യ പ്രിയർക്ക് വ്യത്യസ്ത രുചികൾ പരീക്ഷിക്കുവാൻ കിട്ടുന്ന ഒരു ചാൻസുകൂടിയായിരിക്കും ഈ സന്ദർശനം. കരിമീൻ പൊള്ളച്ചതും പൊടിമീൻ വറുത്തതും കൊഞ്ച് റോസ്റ്റും ഒക്കെ കൂടികൂട്ടി ഒരു പിടിപിടിക്കാം ഇവിടെ.


 • എല്ലാം വെറും 400 രൂപയ്ക്ക്

  ഒരാൾക്ക് 400 രൂപയാണ് ഇവിടേക്കുള്ള നിരക്ക്. രാവിലെ 10.00 മുതൽ വൈകിട്ട് 6.00 വരെയാണ് ഇതിന്റെ പ്രവർത്തന സമയം. കുമരകത്തു നിന്നും 25 കിലോമീറ്റർ ദൂരമുണ്ട് ഇവിടേക്ക്.

  മനസ്സു നിറയ്ക്കുന്ന കാഴ്ചകളും വയറു നിറയ്ക്കുന്ന രുചിയുമായി ഒരിടം!

  ഇനി ഒരു റിലാക്സേഷനൊക്കെ ആകാം-പോകാം പാലാക്കരിയിലേക്ക്!!
ഓണാഘോഷത്തിന് വെറൈറ്റികൾ തേടുന്നവരാണ് നമ്മൾ. ഓണസദ്യയും പൂക്കളവും പുതിയ ഉടുപ്പും ഒക്കെയായി ഇഷ്ടം പോലെ കാര്യങ്ങളുണ്ട് ഓണത്തിന് ആഘോഷിക്കുവാൻ. എന്നാൽ പതിവിൽ നിന്നും വ്യത്യസ്തമായി ഒരു വെറൈറ്റി രീതിയിലായാലോ ഓണാഘോഷം... ഓണത്തിന്റെ അവധി ദിവസങ്ങളിൽ ഒരൊറ്റ ദിവസം മാറ്റി വയ്ക്കുവാനുണ്ടെങ്കിൽ പൈസ അധികമൊന്നും പൊടിപൊടിക്കാതെ, കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ആസ്വദിക്കുവാൻ പറ്റിയ ഒരു കാര്യമുണ്ട്...വൈക്കത്തെ ഫിഷ് വേൾഡ് അക്വാ ടൂറിസം വില്ലേജ്...