Back
Home » യാത്ര
ഇന്ത്യൻ റെയിൽവേയിലെ പുതിയ സൗകര്യങ്ങളിതാ.. ഇനി യാത്ര ട്രെയിനിൽ തന്നെ!
Native Planet | 9th Sep, 2019 02:30 PM
 • സൗജന്യ വൈഫൈ

  ഇന്ത്യന്‍ റെയിൽവേ ഉപഭോക്താക്കൾക്കു നല്കുന്ന പ്രശസ്തമായ സേവനങ്ങളിലൊന്നാണ് സൗജന്യ വൈഫൈ. റെയിൽവയർ വൈഫൈ എന്ന പേരിലുള്ള ഈ സൗജന്യ വൈഫൈ രാജ്യത്തെ 1600 റെയിൽവേ സ്റ്റേഷനുകളിൽ ലഭ്യമാണ്.യൂണിവേഴ്സൽ സർവീസ് ഒബ്ലിഗേറ്ററി ഫണ്ടിന്റെ പിന്തുണയോടെ 200 സ്റ്റേഷനുകൾക്ക് വൈ-ഫൈ നൽകുന്ന ജോലികളും റെയിൽ‌ടെൽ പൂർത്തിയാക്കി കഴിഞ്ഞു.

  PC:Viswa Chandra


 • ഇരിക്കുന്നിടത്ത് ഭക്ഷണമെത്തും

  ട്രെയിനിൽ ലഭിക്കുന്ന ഭക്ഷണമല്ലാതെ പുറത്തെ തിരഞ്ഞെടുക്കപ്പെട്ട ഭക്ഷണ ശാലകളിൽ നിന്നും ഭക്ഷണം വാങ്ങിക്കുവാൻ സഹായിക്കുന്ന ഒരു പദ്ധതിയും റെയിൽവേയുടെ പരിഗണനയിലുണ്ട്. ഐ‌ആർ‌സി‌ടി‌സി ഇ-കാറ്ററിംഗ് മൊബൈൽ ആപ്ലിക്കേഷൻ, ഇ-കാറ്ററിംഗ് വെബ്‌സൈറ്റ് എന്നീ രണ്ടു സൈറ്റുകൾ വഴിയാണ് ഇന്ത്യൻ റെയിൽവേയുടെ ട്രെയിനുകളിൽ സഞ്ചരിക്കുന്നവർക്ക് ഭക്ഷണം ഓർഡർ ചെയ്യുവാൻ സാധിക്കുക. ഏകദേശം അഞ്ഞൂറിലധികം റസ്റ്റോറന്റുകൾ ഇതിന്റ ഭാഗമായി വരും. റിസർവ്ഡ് സീറ്റ് അല്ലെങ്കിൽ ബർത്തിൽ ഭക്ഷണം എത്തുന്ന രീതിയിലാണ് ഇതിന്റെ ക്രമീകരണം.

  PC:juggadery


 • ക്ലോക്ക് റൂം സൗകര്യം

  ബാഗുകളും മറ്റും സൗകര്യ പ്രദമായി സൂക്ഷിക്കുവാൻ കഴിയുന്ന സൗകര്യം മിക്ക റെയിൽവേ സ്റ്റേഷനുകളിലും ഉണ്ട്. എന്നാൽ പുതിയ വിവരങ്ങളനുസരിച്ച് ഇനി സൗജന്യമായി ആയിരിക്കും ക്ലോക്ക് റൂം സൗകര്യം ലഭിക്കുക. എന്നാൽ യാത്രാ ടിക്കറ്റ് കാണിച്ചാൽ മാത്രമേ സൗകര്യം ലഭിക്കുകയുള്ളൂ. ഇത് കൂടാതെ സൗജന്യ വെയിറ്റിങ് റൂമുകൾ നല്കുന്ന പദ്ധതിയും തീരുമാനത്തിലുണ്ട്.


 • വീൽചെയർ സൗകര്യം

  ട്രെയിനിൽ കയറുവാനും സ്റ്റേഷന് പുറത്തേയ്ക്കിറങ്ങുവാനും വീൽച്ചെയർ ആവശ്യമായവർക്ക് സൗകര്യങ്ങൾ ഏർപ്പെടുത്തുവാനും റെയിൽവേയ്ക്ക് പദ്ധതിയുണ്ട്. മുതർന്ന പൗരന്മാർക്കും വികലാംഗരായ ആളുകൾക്കുമാണ് ഇതിന്റെ സൗകര്യം ലഭ്യമാവുക. ബുക്ക് ചെയ്യുന്നതിനെ മുൻഗണനാ ക്രമത്തിലായിരിക്കും ഈ സൗജന്യ വീൽച്ചെയർ സൗകര്യം ലഭിക്കുക.


 • ബയോ ടോയ്‌ലറ്റുകള്‍

  വൃത്തിയുടെ കാര്യത്തിൽ കടുംപിടുത്തം പിടിക്കുന്നവരെ ഒരുപരിധി വരെ ഇന്ത്യൻ റെയിൽവേയിൽ നിന്നും അകറ്റി നിർത്തുന്നത് മാലിന്യവും വൃത്തിയില്ലാത്ത ശൗചാലയങ്ങളുമാണ്. അതിനൊരു പരിഹാരവും ഇത്തവണയുണ്ട്. ബയോ ടോയ്‌ലറ്റുകള്‍. ചില ട്രെയിനുകളിൽ നിലവിൽ ഈ സൗകര്യം ലഭ്യമാണെങ്കിലും ഇനിയും കൂടുതൽ എണ്ണത്തിലേക്ക് വ്യാപിപ്പിക്കുവാനാണ് റെയിൽവേയുടെ തീരുമാനം. റെയിൽവേ മന്ത്രിയായിരുന്ന പിയൂഷ് ഗോയലിന്റെ പ്രഖ്യാപനം അനുസരിച്ച് ഈ വർഷം അവസാനിക്കുന്നതിനു മുൻപായി നോർത്ത് സെൻ‌ട്രൽ റെയിൽ‌വേയുടെ (എൻ‌സി‌ആർ) 1,300 കോച്ചുകളിൽ ബയോ ടോയ്‌ലറ്റുകൾ സജ്ജീകരിക്കും. ഇത് കൂടാതെ എല്ലാ മെയിൽ എക്സ്പ്രസുകളിലും, രാജധാനി ട്രെയിനുകളിലും വിമാനങ്ങളിലേത് പോലെ എയർ വാക്വം ക്ലീനിംഗ് സംവിധാനമുള്ള ബയോ ടോയ്‌ലറ്റുകൾ സ്ഥാപിക്കും.

  മറക്കരുതാത്ത പാഠങ്ങൾ...ഏതു യാത്രയിലും പരീക്ഷിക്കണം ഈ പാഠങ്ങൾ!!

  ഘും; ഇന്ത്യയിൽ ഏറ്റവും ഉയരത്തിൽ സ്ഥിതി ചെയ്യുന്ന റെയിൽവെ സ്റ്റേഷൻ

  ചിലവ് ഇങ്ങനെയും കുറയ്ക്കാം...പേഴ്സ് കാലിയാവാതെ റോഡ് ട്രിപ് നടത്താൻ ഈ വഴികൾ
യാത്രക്കാരുടെ സൗകര്യങ്ങൾ പരിഗണിച്ച് ഇന്ത്യന്‍ റെയിൽവേ കൊണ്ടുവരുന്ന മാറ്റങ്ങൾ ഒരുപാടുണ്ട്. ടിക്കറ്റ് ബുക്കിങ്ങിനായുള്ള ആപ്പ് മുതൽ യാത്രകളിൽ ലഭിക്കുന്ന വൃത്തിയുള്ള ഭക്ഷണം വരെ ഈ മാറ്റത്തിന്റെ ഭാഗമാണ്. യാട്രികർക്ക് മസാജിങ് സൗകര്യം ഏർപ്പെടുത്തുന്ന ഒരു നിർദ്ദേശം ഈ അടുപ്പു വന്നിരുന്നുവെങ്കിലും ചില അസൗകര്യങ്ങളുടെയും സുരക്ഷയുടെയും കാര്യം പരിഗണിച്ച് അത് പിൻവലിക്കുകയായിരുന്നു. ഇതാ മറ്റു ചില നിർദ്ദേശങ്ങളും സൗകര്യങ്ങളും റെയിൽവേ ഉടനെ നടപ്പാക്കാൻ ഒരുങ്ങുകയാണ്. ഇതാ റെയിൽവേയുടെ ഉടൻ വരുന്ന സേവനങ്ങൾ പരിചയപ്പെടാം...