Back
Home » ബോളിവുഡ്
അന്ന് ഐശ്വര്യയുടെ കാമുകന്‍, പിന്നെ കളിയാക്കലുകള്‍! സ്‌നേഹം പങ്കുവെച്ച് അഭിഷേകും വിവേകും!
Oneindia | 10th Sep, 2019 01:40 PM
 • അഭിഷേകും വിവേകും

  ഇക്കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പ് കാലത്തായിരുന്നു വിവേക് സോഷ്യല്‍ മീഡിയ പേജിലൂടെ ഒരു മീമ് പങ്കുവെച്ചത്. ഒപ്പീനിയന്‍ പോള്‍, എക്‌സിറ്റ് പോള്‍, റിസള്‍ട്ട് എന്നിങ്ങനെ ഇലക്ഷനിലെ മൂന്ന് ഘട്ടങ്ങള്‍ സൂചിപ്പിച്ചത് ഐശ്വര്യയുടെ ചിത്രങ്ങളിലൂടെയായിരുന്നു. ഈ ചിത്രങ്ങളില്‍ ഒന്നില്‍ സല്‍മാന്‍ ഖാനും ഒന്നില്‍ വിവേക് ഒബ്രായിയും മൂന്നാമത്തതില്‍ അഭിഷേകുമായിരുന്നു. സല്‍മാനൊപ്പമുള്ളത് ഒപ്പീനിയന്‍ പോളും വിവേകിനൊപ്പെം എക്‌സിറ്റ് പോള്‍ ആയിരുന്നെന്നും റിസള്‍ട്ട് അഭിഷേക് ബച്ചനും മകള്‍ക്കുമൊപ്പം എന്നുമാണ് മീമ് സൂചിപ്പിച്ചത്.


 • അഭിഷേകും വിവേകും

  ഇതിന്റെ പേരില്‍ വിവേകിന് നേരെ സൈബര്‍ ലോകത്ത് നിന്നും വന്‍ ആക്രമണങ്ങളും നടന്നിരുന്നു. വനിതാ കമ്മീഷന്‍ ഇക്കാര്യത്തില്‍ അപലപിച്ചിരുന്നു. സംഭവം പ്രതീക്ഷിച്ചതിലും വിവാദമായി മാറിയതോടെ ഐശ്വര്യയോട് മാപ്പ് പറഞ്ഞ് താരം തടിയൂരി. ഐശ്വര്യയെ കളിയാക്കിയതിലുള്ള ദേഷ്യം അഭിഷേക് ബച്ചനും ഉണ്ടായിരുന്നു. പരസ്യമായി വിവേകിനോട് ഏറ്റുമുട്ടലിന് വരെ താരം ശ്രമിച്ചിരുന്നതായിട്ടും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. അതൊക്കെ വെറും പ്രചരണങ്ങളാണെന്ന് സൂചിപ്പിക്കുന്ന ചിത്രങ്ങളാണ് ഇപ്പോള്‍ വൈറലാവുന്നത്.


 • അഭിഷേകും വിവേകും

  ഐശ്വര്യയെ കളിയാക്കിയ സംഭവം കഴിഞ്ഞിട്ട് മാസങ്ങള്‍ക്കുള്ളില്‍ അഭിഷേക് ബച്ചനും വിവേക് ഒബ്‌റോയും കണ്ടുമുട്ടിയിരിക്കുകയാണ്. ബാഡ്മിന്റന്‍ ലോകചാമ്പ്യന്‍ പി വി സിന്ധുവിനെ ആദരിക്കുന്ന ചടങ്ങില്‍ എത്തിയതായിരുന്നു താരങ്ങള്‍. അഭിഷേകിനൊപ്പം അമിതാഭ് ബച്ചനും ചടങ്ങിലുണ്ടായിരുന്നു. വിവേകിന്റെ പിതാവായ സുരേഷ് ഒബ്‌റോയി, അമ്മ, ഭാര്യ, എന്്‌നിവരെല്ലാം പരിപാടിയ്ക്ക് എത്തിയിരുന്നു. അഭിഷേകിനെ നിറഞ്ഞ ചിരിയോടെ സ്വീകരിച്ച താരം കൈ കൊടുത്തു. ശേഷം കെട്ടിപിടിച്ച് സ്‌നേഹം പങ്കുവെക്കുകയും സൗഹൃദ സംഭാഷണം നടത്തുകയും ചെയ്യുന്ന വീഡിയോ ആണ് വൈറലാവുന്നത്.

  കളക്ഷന്‍ എത്രയാണെന്ന് പറയൂല്ല, വാശി പിടിച്ച് അജു വര്‍ഗീസ്! വൈകാതെ അജുവിനെ ട്രോളന്മാരുടെ രാജാവാക്കും


 • അഭിഷേകും വിവേകും

  ഐശ്വര്യയുടെ പേരില്‍ താരങ്ങള്‍ തമ്മില്‍ ശത്രുതയിലാണെന്നായിരുന്നു ഏറെ കാലമായി പുറത്ത് വന്നിരുന്ന വാര്‍ത്തകള്‍. അത്തരം പ്രചരണങ്ങള്‍ക്കെതിരെയുള്ള ശക്തമായ പ്രതികരണമാണ് ഇപ്പോള്‍ പ്രചരിക്കുന്ന ഈ വീഡിയോ എന്നാണ് ആരാധകര്‍ പറയുന്നത്. അഭിഷേകുമൊത്തുള്ള ഐശ്വര്യ റായിയുടെ വിവാഹം കഴിഞ്ഞിട്ട് പന്ത്രണ്ട് വര്‍ഷങ്ങള്‍ക്ക് മുകളിലായിട്ടും ഇപ്പോഴും ഗോസിപ്പ് കോളങ്ങളില്‍ നിറയുന്നത് കഷ്ടമാണെന്നാണ് ഒരു വിഭാഗം ആളുകള്‍ പറയുന്നത്.
ഇന്ത്യയിലെ ഏറ്റവും വലിയ താരകുടുംബമാണ് അമിതാഭ് ബച്ചന്റേത്. ബച്ചന്‍ കുടുംബത്തിലേക്ക് മരുമകളായി ലോകസുന്ദരി ഐശ്വര്യ റായി കൂടി വന്നതോടെ കുടുംബം ഒന്നും കൂടി വാര്‍ത്തകളില്‍ നിറഞ്ഞു. അഭിഷേഖ് ബച്ചനും ഐശ്വര്യയും മകള്‍ക്കൊപ്പം സന്തോഷകരമായ കുടുംബ ജീവിതം നയിച്ച് കൊണ്ടിരിക്കുകയാണ്. ഇതിനിടയിലും പാപ്പരാസികളുടെ പ്രചരണങ്ങളില്‍ കുടുങ്ങാറുണ്ട്.

അറിയാം ഓണത്തിനെത്തിയ പുതിയ നെക്‌ലൈസ് ട്രെന്‍ഡുകള്‍

അഭിഷേകിനെ വിവാഹം കഴിക്കുന്നതിന് മുന്‍പ് നടന്മാരായ സല്‍മാന്‍ ഖാന്‍, വിവേക് ഒബ്‌റോയി എന്നിവരുമായി ഐശ്വര്യ പ്രണയത്തിലായിരുന്നു. വിവേകുമായിട്ടുള്ള പ്രണയതകര്‍ച്ചയ്ക്ക് ശേഷമായിരുന്നു വിവാഹം. അടുത്ത കാലത്ത് ഐശ്വര്യയെ കളിയാക്കി കൊണ്ടുള്ള ഒരു ട്രോള്‍ വിവേക് ഒബ്‌റോയ് പങ്കുവെച്ചിരുന്നു. ഇത് വലിയ വിവാദങ്ങള്‍ക്കും വിമര്‍ശനങ്ങള്‍ക്കും കാരണമായി.