Back
Home » തമിഴ് മലയാളം
തമിഴിലെ മമ്മൂട്ടിയാണ് സൂര്യ! പുതിയ ചിത്രങ്ങള്‍ കണ്ട് അമ്പരന്ന് ആരാധകര്‍, കാപ്പാനുള്ള കാത്തിരിപ്പാണ്
Oneindia | 10th Sep, 2019 02:34 PM
 • സൂര്യയുടെ ചിത്രം

  സാധാരണക്കാരനായ കൃഷിക്കാരന്‍ മുതല്‍ കോട്ടും സ്യൂട്ടുമണിഞ്ഞതും സുരക്ഷ ജീവനക്കാരന്റെ യൂണിഫോമിലെത്തിയതുമായ സൂര്യയുടെ നിരവധി ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയിലൂടെ വൈറലായത്. ഒരു സിനിമയ്ക്ക് വേണ്ടി ഇത്രയും വ്യത്യസ്ത ഗെറ്റപ്പിലെത്തിയ താരത്തിന് വലിയ കൈയടിയാണ് ലഭിച്ചിരിക്കുന്നത്. ഇതോടെ കാപ്പാനെ കുറിച്ചുള്ള ആകാംഷ കൂടി വരികയാണെന്നും പലരും പറയുന്നുണ്ട്. ഇതുവരെ കെ വി ആനന്ദ് ഒരുക്കിയ സിനിമകള്‍ പോലെ കാപ്പാനും ആക്ഷന്‍ കോമഡി ത്രില്ലര്‍ ഗണത്തിലൊരുക്കുന്ന ചിത്രമാണെന്നാണ് സൂചന.


 • സൂര്യയുടെ ചിത്രം

  പ്രേക്ഷകരെ ത്രില്ലടിപ്പിക്കുന്നതും പ്രണയവും കോര്‍ത്തിണക്കിയ സിനിമയായിരിക്കും കാപ്പാന്‍. മോഹന്‍ലാല്‍ ചന്ദ്രകാന്ത് വര്‍മ്മ എന്ന പ്രധാനമന്ത്രിയുടെ വേഷത്തിലാണ് അഭിനയിക്കുന്നത്. പ്രധാനമന്ത്രിയുടെ സുരക്ഷയ്ക്കായി എത്തുന്ന ബോഡിഗാര്‍ഡിലുള്ള എന്‍എസ്ജി കമാന്‍ഡോ ഓഫീസറായിട്ാണ് സൂര്യ അഭിനയിക്കുന്നത്. ആര്യയാണ് മറ്റൊരു പ്രധാനകഥാപാത്രം. മോഹന്‍ലാലിന്റെ മകനായിട്ടാണ് ആര്യ എത്തുന്നത്. തെന്നിന്ത്യന്‍ സൂപ്പര്‍ നായിക സയേഷ സൈഗാള്‍ ആണ് നായിക. ബോമാന്‍ ഇറാനി, സമുദ്രക്കനി, പ്രേം, ശങ്കര്‍ കൃഷ്ണമൂര്‍ത്തി എന്നിവരാണ് മറ്റ് താരങ്ങള്‍.


 • സൂര്യയുടെ ചിത്രം

  രജനികാന്തിന്റെ ബ്രഹ്മാണ്ഡ ചിത്രം 2.0 അടക്കമുള്ള സിനിമകള്‍ നിര്‍മ്മിച്ച തമിഴിലെ പ്രമുഖ നിര്‍മാണ കമ്പനിയായ ലൈക്ക പ്രൊഡക്ഷന്‍സാണ് കാപ്പാന്‍ നിര്‍മ്മിക്കുന്നത്. സെപ്റ്റംബര്‍ ഇരുപതിന് റിലീസിനൊരുങ്ങുന്ന സിനിമ ആഗോളതലത്തില്‍ വമ്പന്‍ റിലീസ് ആണ് പദ്ധതി ഇട്ടിരിക്കുന്നത്. മലയാളത്തിലും തെലുങ്കിലും മൊഴി മാറ്റി എത്തും. ഇപ്പോള്‍ പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം കാപ്പാന്റെ കേരളത്തിലെ വിതരണാവകാശം സംബന്ധിച്ച് തീരുമാനങ്ങള്‍ ഒന്നുമായിട്ടില്ലെന്നാണ്.


 • സൂര്യയുടെ ചിത്രം

  നേരത്തെ ഇറാം ഗ്രൂപ്പിന് റൈറ്റ്‌സ് കൈമാറിയെന്ന തരത്തില്‍ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഈ ഇടപാട് ഇനിയും അനിശ്ചിതത്വത്തിലാണ്. മുളകുപാടം ഫിലിംസ് ഉയത്തുന്ന എതിര്‍പ്പാണ് പ്രധാന പ്രശ്‌നമെന്നുമാണ് വാര്‍ത്തകള്‍. വമ്പന്‍ തുക മുടക്കി തമിഴില്‍ നിന്നും നിര്‍മ്മിച്ച പല സിനിമകളും പ്രതീക്ഷിച്ചത് പോലെ പ്രകടനം നടത്തിയിരുന്നില്ല. ബോക്‌സോഫീസില്‍ നഷ്ടം വരുന്നതിനാല്‍ ഈ സിനിമകള്‍ മറ്റ് ഭാഷകളിലേക്ക് ഏറ്റെടുക്കുന്ന് തുകയില്‍ വലിയ കുറവ് വന്നിട്ടുണ്ട്.


 • സൂര്യയുടെ ചിത്രം

  മാസങ്ങള്‍ക്ക് മുന്‍പ് തന്നെ ടോമിച്ചന്‍ മുളകുപാടം കാപ്പാന്റെ കേരളത്തിലെ വിതരണാവകാശം സ്വന്തമാക്കിയതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. എന്നാല്‍ സൂര്യയുടെ എന്‍ജികെ വന്‍ പരാജയമായതോടെ ഇതില്‍ നിന്നും പിന്മാറിയതായിട്ടാണ് അറിയുന്നത്. ഇക്കാര്യത്തെ കുറിച്ച് കൂടുതല്‍ വിവരങ്ങളൊന്നും ഔദ്യോഗികമായി പുറത്ത് വന്നിട്ടില്ല. ലൈക്ക പ്രൊഡക്ഷന്‍സ് നിര്‍മ്മിച്ച ബിഗ് ബജറ്റ് ചിത്രം 2.0 മുളകുപാടം ഫിലിംസ് ആയിരുന്നു കേരളത്തിലെത്തിച്ചത്. ഇത് വലിയൊരു നഷ്ടമായിരുന്നു. അതിനാല്‍ കാപ്പാന്‍ കുറഞ്ഞ തുകയ്ക്ക് നല്‍കണമെന്ന് ടോമിച്ചന്‍ നിര്‍ദ്ദേശം നല്‍കിയിരിക്കുകയാണ്.
മാസങ്ങളായി തെന്നിന്ത്യന്‍ സിനിമാപ്രേമികള്‍ കാത്തിരിക്കുന്ന സിനിമയാണ് കാപ്പാന്‍. സൂര്യയെ നായകനാക്കി കെ വി ആനന്ദ് സംവിധാനം ചെയ്യുന്ന ചിത്രം ട്രെയിലറുകളിലൂടെയും ടീസറിലൂടെയും വലിയ പ്രതീക്ഷയാണ് ആരാധകര്‍ക്ക് നല്‍കിയിരുന്നത്. ചിത്രത്തില്‍ മോഹന്‍ലാലും അഭിനയിക്കുന്നുള്ളതിനാല്‍ കേരളത്തിലും കാപ്പാന് വേണ്ടി വലിയ സ്വീകരണമാണ് ഒരുക്കിയിരിക്കുന്നത്.

ഈ മാസം റിലീസിനൊരുങ്ങുന്ന കാപ്പാനെ കുറിച്ചുള്ള വാര്‍ത്തകള്‍ വന്ന് കൊണ്ടിരിക്കുകയാണ്. അതില്‍ സൂര്യയുടെ ഏറ്റവും പുതിയ ലുക്ക് കണ്ട് അമ്പരന്നിരിക്കുകയാണ് ആരാധകര്‍. പലവിധത്തിലുള്ള ഗെറ്റപ്പുകളിലാണ് താരം സിനിമയില്‍ അഭിനയിക്കുന്നതെന്ന് ട്രെയിലറിലൂടെ വ്യക്തമായിരുന്നു. ഇപ്പോഴാണ് ലൊക്കേഷനില്‍ നിന്നുമുള്ള ചിത്രങ്ങള്‍ പുറത്ത് വന്നത്.

അറിയാം ഓണത്തിനെത്തിയ പുതിയ നെക്‌ലൈസ് ട്രെന്‍ഡുകള്‍