Back
Home » വാർത്ത
മാമാങ്കം ബ്രഹ്മാണ്ഡം തന്നെ! മമ്മൂട്ടി ആരാധകര്‍ പറഞ്ഞത് സത്യമായി, ബോക്‌സോഫീസ് തകര്‍ക്കാനുള്ള വരവാണ്
Oneindia | 11th Sep, 2019 08:32 AM
 • മാമാങ്കം ഗ്രാഫിക്കല്‍ ടീസര്‍

  കാത്തിരുന്നത് പോലെ തന്നെ ആകാംഷ നിറയ്ക്കുന്ന ടീസറാണ് പുറത്ത് എത്തിയിരിക്കുന്നത്. യുദ്ധത്തിന്റെയും കേരളം കണ്ട ഇതുവരെയുള്ള ഏറ്റവും വലിയ കുടിപകയുടെയുമെല്ലാം രൂപമായിട്ടാണ് സിനിമ ഒരുക്കിയിരിക്കുന്നത്. മമ്മൂട്ടി, ഉണ്ണി മുകുന്ദന്‍, മാസ്റ്റര്‍ അച്യുതന്‍ എന്നിവരെ എല്ലാം ടീസറില്‍ കാണിച്ചിട്ടുണ്ട്. ടീസറിന്റെ അവസാനത്ത് മമ്മൂട്ടിയുടെ കലിപ്പ് നോട്ടം മാത്രമാണ് കാണിച്ചിട്ടുള്ളതെങ്കിലും സിനിമ ത്രസിപ്പിക്കുമെന്ന കാര്യത്തില്‍ സംശയമില്ല. പുറത്ത് വന്ന് നിമിഷ നേരങ്ങള്‍ക്കുള്ളില്‍ ടീസര്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമായിരിക്കുകയാണ്.


 • മാമാങ്കം ഗ്രാഫിക്കല്‍ ടീസര്‍

  ഇനിയുള്ള ദിവസങ്ങളില്‍ മാമാങ്കത്തെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. മാമാങ്കത്തിന്റെ റിലീസ് വലിയ ആഘോഷമാക്കണമെന്ന് അടുത്തിടെ മമ്മൂട്ടി പറഞ്ഞിരുന്നു. ചിത്രം ഇറങ്ങുന്ന ദിവസമായിരിക്കും കേരളത്തിലെ ഓണവു വിഷുവും ബക്രീദുമെല്ലാം. അത്രമാത്രം ആഘോഷത്തോടെ വേണം ഈ സിനിമയെ സ്വീകരിക്കാന്‍. ഇത് ചരിത്രപരമായ കടമ മാത്രമല്ല സംവിധായകനും നിര്‍മാതാവും മറ്റ് അണിയറ പ്രവര്‍ത്തകരുമടക്കം സിനിമ കാണുന്ന ഓരോ ആളുകള്‍ക്കും ഓരോ കേരളീയനും ഈ സിനിമ വിജയമാക്കി തീര്‍ക്കാന്‍ കടമയുണ്ടെന്നും മൊഗാസ്റ്റാര്‍ പറഞ്ഞിരുന്നു.


 • മാമാങ്കം ഗ്രാഫിക്കല്‍ ടീസര്‍

  രാജ്യം കണ്ട ഏറ്റവും വലിയ ഉത്സവമായിരുന്നു മാമാങ്കം. കുടിപകയുടെ ചരിത്രം രേഖപ്പെടുത്തിയ 12 വര്‍ഷത്തിലൊരിക്കല്‍ തിരുന്നാവായ മണപ്പുറത്ത് നടക്കുന്ന മാമാങ്കം പ്രമേയമാക്കിയാണ് സിനിമ ഒരുക്കിയത്. പെറ്റമ്മയേക്കാള്‍ ജന്മനാടിന്റെ മാനത്തിന് വിലകല്‍പ്പിച്ച ധീരന്മാരായ ചാവേറുകളായിട്ടാണ് മമ്മൂട്ടി അടക്കമുള്ള താരങ്ങള്‍ അഭിനയിക്കുന്നത്. ലോക രാജ്യങ്ങള്‍ നമ്മുടെ മണ്ണില്‍ ആശ്ചര്യത്തോടെ കാലുകുത്തിയ മഹത്തായ മാമാങ്ക കാലത്തിന്റെ ഓര്‍മ്മകള്‍ നല്‍കുന്ന സിനിമ തിയറ്ററുകളില്‍ നിന്നും പ്രേക്ഷകരെ കോരിത്തരിപ്പിക്കുമെന്ന കാര്യത്തില്‍ സംശയമില്ല.


 • മാമാങ്കം ഗ്രാഫിക്കല്‍ ടീസര്‍

  ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം കിട്ടുന്നതിന് മുന്‍പ് ചെറിയ കാര്യങ്ങളുടെ പേരില്‍ നാട്ടുരാജാക്കന്മാര്‍ തമ്മിലുള്ള യുദ്ധങ്ങള്‍ സിനിമയിലൂടെ കാണിക്കും. കോഴിക്കോടുണ്ടായിരുന്ന സാമൂതിരിയെ വധിക്കാനായി പുറപ്പെടുന്ന ചാവേറുകളാണ് സിനിമയിലെ കേന്ദ്രകഥാപാത്രങ്ങള്‍. മമ്മൂട്ടി ഉണ്ണി മുകുന്ദന്‍ അടക്കമുള്ള താരങ്ങള്‍ ചാവേറുകളായിട്ടാണ് അഭിനയിക്കുന്നത്, സജീവ് പിള്ള തിരിക്കഥ എഴുതിയ ചിത്രം എം പത്മകുമാറാണ് സംവിധാനം ചെയ്യുന്നത്. 50 കോടിയോളം മുതല്‍ മുടക്ക് ആവശ്യമായി വരുന്ന മാമാങ്കം മലയാളത്തില്‍ ഇതുവരെ നിര്‍മ്മിച്ചതില്‍ ഏറ്റവും ചെലവേറിയ സിനിമയാണ്. കാവ്യ ഫിലിംസിന്റെ ബാനറില്‍ വേണു കുന്നപ്പിള്ളിയാണ് നിര്‍മാണം.
മലയാളത്തില്‍ ഒത്തിരി ബിഗ് ബജറ്റ് ചിത്രങ്ങള്‍ വരാന്‍ ഇരിക്കുന്നുണ്ടെങ്കിലും മമ്മൂട്ടി ചിത്രം മാമാങ്കത്തിന് വേണ്ടി ആവേശത്തോടെ കാത്തിരിക്കുകയാണ് പ്രേക്ഷകര്‍. അധികം വൈകാതെ മാമാങ്കം തിയറ്ററുകളിലേക്ക് എത്തുമെന്ന കാര്യം അടുത്തിടെ മമ്മൂട്ടി തന്നെ പറഞ്ഞിരുന്നു. ഒക്ടോബര്‍ മുപ്പത്തി ഒന്നിനോ മറ്റോ ആയി മാമാങ്കം റിലീസ് ചെയ്യുമെന്നാണ് ഇതുവരെ അറിയാന്‍ കഴിയുന്നത്. ഔദ്യോഗികമായി റിലീസ് തീയ്യതി പ്രഖ്യാപിച്ചിട്ടില്ല.

ഈ വര്‍ഷം തന്നെ റിലീസ് തീരുമാനിച്ചിരിക്കുന്നതിനാല്‍ മാമാങ്കത്തിന്റെ പ്രമോഷന്‍ ഒരു സൈഡില്‍ നിന്നും ആരംഭിച്ചിരിക്കുകയാണ്. ഇതിന് മുന്നോടിയായി പോസ്റ്ററുകളും ടീസറുമെല്ലാം പുറത്ത് വന്ന് കൊണ്ടിരിക്കുകയാണ്. സെപ്റ്റംബര്‍ ഏഴിന് മമ്മൂട്ടിയുടെ പിറന്നാള്‍ ദിവസം സിനിമയില്‍ നിന്നും ഫസ്റ്റ് ലുക്ക് പുറത്ത് വിട്ടിരുന്നു. ഇപ്പോഴിതാ മാമാങ്കത്തിന്റെ ഒഫീഷ്യല്‍ ഗ്രാഫിക്കല്‍ ടീസര്‍ പുറത്തിറക്കിയിരിക്കുകയാണ്.

അറിയാം ഓണത്തിനെത്തിയ പുതിയ നെക്‌ലൈസ് ട്രെന്‍ഡുകള്‍