Back
Home » ലയം
തിരുവോണ ദിനം കേമമാക്കാൻ ഇതെല്ലാം വേണം
Boldsky | 11th Sep, 2019 09:01 AM
 • ആഘോഷങ്ങൾ ഇങ്ങനെ

  അത്തം മുതല്‍ പത്ത് ദിവസം നീണ്ട് നിൽക്കുന്ന ആഘോഷമാണ് ഓണത്തിന്. പൂക്കളമിടല്‍ മുതല്‍ സദ്യ ഉണ്ടു കഴിയുന്നതു വരേയും മലയാളി മനസ്സു തുറന്നു സന്തോഷിക്കുന്നു. മലയാളിയുടെ പത്തായവും മനസ്സും ഒരു പോലെ നിറയുന്ന മാസമാണ് ചിങ്ങം. അതുകൊണ്ടു തന്നെ വിളവെടുപ്പിന്റ ആഘോഷമാണ് ഓണം. എന്തെല്ലാം ചേരുവകളാണ് ഓണത്തിന് ചേരുന്നതെന്ന് നമുക്ക് നോക്കാം. ഇവയെല്ലാം ഉണ്ടെങ്കിൽ മാത്രമേ ഓണം പൂർത്തിയാവുകയുള്ളൂ.


 • പൂക്കളം

  ആദ്യം ശ്രദ്ധിക്കേണ്ടതും തയ്യാറാക്കേണ്ടതും പൂക്കളം തന്നെയാണ്. തിരുവാണ നാളിൽ താരതമ്യേന വലിയ പൂക്കളം തന്നെയാണ് തയ്യാറാക്കുന്നത്. ഓണപ്പൂക്കളമില്ലാതെ എന്ത് ഓണം. തിരുവോണ നാളില്‍ മുറ്റത്ത് വലിയ പൂക്കളമിട്ട് മഹാബലിയെ കാത്തിരിക്കുന്നത് ഒരു സുഖമുള്ള കാഴ്ച തന്നെയാണ്.


 • ഓണക്കോടിയുടുക്കാൻ

  കുട്ടികൾ മുതൽ പ്രായമായവർ വരെ ഓണക്കോടിയുടുത്ത് ഓണം ആഘോഷിക്കുന്നു. തിരുവോണ നാളിൽ രാവിലെ തന്നെ കുളിച്ച് പ്രായഭേദമന്യേ എല്ലാവരും ഓണക്കോടി ഉടുക്കുന്നു. ഓണക്കോടി ഉടുത്ത് എല്ലാ കേരളീയരും തങ്ങളുടെ നല്ല കാലത്തിലേക്ക് ഒരു തിരിച്ചു പോക്ക് നടത്തുന്നു. കസവുമുണ്ടും കസവുസാരിയും എല്ലാം നമ്മുടെ ഉള്ളിലെ ഗൃഹാതുരതയെ ഉണര്‍ത്തുന്നതാണ്.


 • ഓണസദ്യ കേമം

  എപ്പോഴും മുന്നിൽ നിൽക്കുന്നത് ഓണസദ്യ തന്നെയാണ്.ഇതാണ് കുടുംബത്തിലെ ഏറ്റവും വലിയ ആഘോഷവും. എല്ലാവരും ഒത്തൊരുമിച്ചിരുന്ന് ഓണസദ്യ കഴിക്കുന്നു. ഓണസദ്യയാണ് ഓണത്തിന്റെ ഏറ്റവും വലിയ ആഘോഷം. കൂടാതെ സദ്യ ഉണ്ടാക്കാന്‍ എല്ലാവരും പരസ്പരം മത്സരിക്കുന്നതും എല്ലാം ബഹു കേമം തന്നെ.


 • ഓണക്കളികള്‍ ധാരാളം‌

  ഇന്നത്തെ തലമുറക്ക് ഇതത്ര പരിചയം ഉണ്ടാവണം എന്നില്ല. എന്നിരുന്നാലും ഓണക്കളികൾ പങ്കു കൊള്ളാൻ എല്ലാവർക്കും താൽപ്പര്യം തന്നെയാണ്. ഇന്ന് അന്യം നിന്നുകൊണ്ടിരിക്കുന്ന ഒരേ ഒരു കാര്യമാണ് ഓണക്കളികൾ എല്ലാം തന്നെ. നിരവധി ഓണക്കളികളാണ് നമ്മുടെ നാട്ടില്‍ ഉണ്ടായിരുന്നത്. എന്നാല്‍ ഇന്ന് അവയില്‍ പലതും കാണാനില്ല എന്നതാണ് ഏറ്റവും വലിയ സങ്കടം.


 • തുടികൊട്ടിപ്പാട്ട്

  ഓണക്കളികളുടെ പോലെ തന്നെ വിസ്മൃതിയിലാണ്ടു പോയ മറ്റൊന്നാണ് തുടികൊട്ടിപ്പാട്ട്. എന്നാല്‍ ഇന്ന് വള്ളുവനാടന്‍ മേഖലകളില്‍ പോലും ഇത്തരം കലാരൂപം കാണാനില്ല എന്നതാണ് ഏറ്റവും വലിയ പ്രത്യേകത. വള്ളുവനാട്ടിലാണ് തുടികൊട്ടിപ്പാട് ഓണക്കാലങ്ങളിൽ കണ്ട് വന്നിരുന്നത്.


 • ഓണം കഴിഞ്ഞാല്‍ പുലിയിറങ്ങും

  ഓണം കഴിഞ്ഞാല്‍ പുലിക്കളിക്കും ഇപ്പോഴും നമ്മുടെ നാട് പ്രാധാന്യം നല്‍കുന്നുണ്ട്. തൃശ്ശൂര്‍ വടക്കും നാഥന്റെ മണ്ണിലെ പുലികളി ലോകപ്രശസ്തമാണ്.ഇത് കാണുന്നതിന് വേണ്ടി വിദേശത്ത് നിന്ന് വരെ ആളുകൾ എത്തുന്നുണ്ട്.




ഇന്ന് തിരുവോണം,ഐശ്വര്യത്തിന്റേയും സമൃദ്ധിയുടേയും ആ ദിവസത്തിന് തുടക്കം കുറിക്കുന്ന നല്ലൊരു ദിനമാണ് തിരുവോണ ദിനം. തൻറെ പ്രജകളുടെ ക്ഷേമമന്വേഷിക്കുന്നതിന് വേണ്ടി പാതാളത്തിൽ നിന്ന് ഓരോ പൊന്നിൻ ചിങ്ങമാസത്തിലും മാവേലിത്തമ്പുരാൻ കേരളത്തിലെത്തുന്നു. തന്റെ പ്രജകൾ സന്തോഷത്തിലും ആനന്ദത്തിലുമാണ് കഴിയുന്നത് എന്ന് കണ്ട് സംതൃപ്തിയോടെ പാതാളത്തിലേക്ക് മടങ്ങുന്നു എന്നാണ് വിശ്വാസം.

Most read: ഓണം 2019: ഓരോ വര്‍ഷവും മാറിക്കൊണ്ടിരിക്കും ഓണം

ഓണത്തിന്റെ നിറമുള്ള കാഴ്ചകള്‍ പലതാണ്. എത്രയൊക്കെ ആയാലും എന്തൊക്കെ സംഭവിച്ചാലും ഓണം എന്നുള്ളത് മലയാളിയ്ക്ക് എന്നും ഗൃഹാതുരതയുടെ കാലമാണ്. എവിടെ മലയാളിയുണ്ടോ അവിടെയെല്ലാം ജാതിമതഭേദമന്യേ ആഘോഷിക്കപ്പെടുന്ന മഹോത്സവം. എത്രയൊക്കെ മാറിയെന്ന് പറഞ്ഞാലും മലയാളിക്ക് എന്നും മനസ്സു നിറക്കുന്ന ഗൃഹാതുരമായ ഓർമ്മകളിലേക്ക് കൂട്ടിക്കൊണ്ട് പോവുന്ന ദിവസം തന്നെയാണ് തിരുവോണ ദിനം. കൂടുതൽ തിരുവോണ ദിന ചടങ്ങുകളിലേക്ക് പോവാം.