Back
Home » വാർത്ത
മോഹന്‍ലാലിന്റെ ഊഴം കഴിഞ്ഞു, ഇനി മമ്മൂട്ടിയ്ക്ക്! മെഗാസ്റ്റാറിനെ നായകനാക്കി പൃഥ്വിയുടെ സിനിമ വരുന്നു?
Oneindia | 11th Sep, 2019 10:40 AM
 • മമ്മൂട്ടിയെ നായകനാക്കാന്‍ പൃഥ്വിരാജ്

  ന്യൂജനറേഷന്‍ സംവിധായകന്മാരെല്ലാം സിനിമകള്‍ ഹിറ്റാക്കി മാറ്റുന്ന കാഴ്ചയാണ് കഴിഞ്ഞ രണ്ട് വര്‍ഷമായി മലയാള സിനിമയില്‍ കണ്ട് വരുന്നത്. അങ്ങനെ പുതുമുഖങ്ങളായി വന്നവരെല്ലാം അതിവേഗം മുന്‍നിരയിലേക്ക് മാറി. ഇക്കൂട്ടത്തില്‍ പല നായക നടന്മാര്‍ കൂടി വന്നതോടെ കഥ മാറി. പൃഥ്വിരാജ് സുകുമാരന്‍ ആണ് സംവിധാനം ചെയ്ത സിനിമ വലിയൊരു റെക്കോര്‍ഡാക്കി മാറ്റിയത്. മുരളി ഗോപി തിരക്കഥ ഒരുക്കിയ ലൂസിഫറിലുടെ മറ്റ് സിനിമകള്‍ക്കൊന്നും എത്തിപിടിക്കാന്‍ പറ്റാത്ത ഉയരത്തിലേക്കാണ് പൃഥ്വിരാജ് വന്നത്.


 • മമ്മൂട്ടിയെ നായകനാക്കാന്‍ പൃഥ്വിരാജ്

  സംവിധാനത്തിലേക്കുള്ള ചുവടുമാറ്റം ഒരു പരീക്ഷണം മാത്രമാണെന്നും അത് പരാജയപ്പെട്ടാല്‍ പിന്നെ ഈ പണിക്ക് നില്‍ക്കില്ലെന്നും പൃഥ്വി പറഞ്ഞിരുന്നു. സിനിമ പ്രതീക്ഷിക്കാത്ത വിജയത്തിലേക്ക് മാറിയതോടെ അടുത്ത സിനിമയുമായി വരികയാണ് പൃഥ്വിരാജ്. ലൂസിഫറിന്റെ രണ്ടാം ഭാഗമായി എമ്പുരാന്‍ എന്ന പേരിലാണ് സിനിമ പ്രഖ്യാപിച്ചിരിക്കുന്നത്. അഭിനയിക്കാന്‍ ഏറ്റെടുത്ത ചിത്രങ്ങളുടെ തിരക്ക് കഴിഞ്ഞതിന് ശേഷമായിരിക്കും എമ്പുരാന്‍ ആരംഭിക്കുക. മോഹന്‍ലാലും സംവിധാനത്തിലേക്ക് ചുവടു വെക്കുന്നതിനാല്‍ അതിന് ശേഷമായിരിക്കും തുടങ്ങുക.


 • മമ്മൂട്ടിയെ നായകനാക്കാന്‍ പൃഥ്വിരാജ്

  മോഹന്‍ലാലിനെ നായകനാക്കിയതിന് പിന്നാലെ മമ്മൂട്ടിയ്‌ക്കൊപ്പം സിനിമ ചെയ്യുമോ എന്ന ചോദ്യം പൃഥ്വി പല ആവര്‍ത്തി കേള്‍ക്കേണ്ടി വന്നിരുന്നു. മമ്മൂട്ടിയ്ക്ക് വേണ്ടി ഒരു ചിത്രം തന്റെ മനസിലുണ്ടെന്ന് പറഞ്ഞിരിക്കുകയാണ് താരം. ഈ ചിത്രവുമായി മുന്നോട്ട് പോകാന്‍ മമ്മൂക്ക സമ്മതം മൂളിയാല്‍ എമ്പുരാന് ശേഷം ഇത് ആലോചിക്കുമെന്നാണ് താരം പറയുന്നത്. അതേ സമയം മമ്മൂക്ക വേണ്ടെന്ന് പറയുകയാണെങ്കില്‍ ഈ ചിത്രം ഉണ്ടാവില്ലെന്നും താരം പറയുന്നു. മമ്മൂട്ടിയുടെ സ്റ്റൈല്‍ ഏറ്റവും നന്നായി അവതരിപ്പിക്കാന്‍ ആകുന്ന സംവിധാന ശൈലിയാണ് പൃഥ്വിയ്ക്കുള്ളതെന്നാണ് ആരാധകര്‍ പറയുന്നത്.


 • മമ്മൂട്ടിയെ നായകനാക്കാന്‍ പൃഥ്വിരാജ്

  മമ്മൂട്ടിയെ നായകനാക്കി ഒരു സിനിമ പൃഥ്വിയുടേതായി വരികയാണെങ്കില്‍ മറ്റ് ചില റെക്കോര്‍ഡുകള്‍ കൂടി താരത്തിന് സ്വന്തമാക്കം. രണ്ട് സൂപ്പര്‍താരങ്ങളെ നായകനാക്കി സംവിധാനം ചെയ്ത ഏക പുതുമുഖ സംവിധായകന്‍ എന്ന പേര് പൃഥ്വിയുടെ പേരിലെത്തും. മാത്രമല്ല മലയാളത്തിലെ മറ്റൊരു പണം വാരി ചിത്രമായി അത് മാറുമെന്നും ആരാധകര്‍ പറഞ്ഞിരിക്കുകയാണ്. എന്തായാലും മമ്മൂട്ടി ഈ കഥ കേട്ടിട്ട് സമ്മതം മൂളട്ടെ എന്നാണ് എല്ലാവര്‍ക്കും പറയാനുള്ളത്.


 • മമ്മൂട്ടിയെ നായകനാക്കാന്‍ പൃഥ്വിരാജ്

  നേരത്തെ പോക്കിരി രാജയില്‍ മമ്മൂട്ടിയുടെ സഹോദരനായി പൃഥ്വിരാജ് അഭിനയിച്ചിരുന്നു. സൂപ്പര്‍ ഹിറ്റായ ഈ സിനിമയുടെ രണ്ടാം ഭാഗം ഈ വര്‍ഷമാണ് പിറന്നത്. പിന്നീട് വണ്‍വേ ടിക്കറ്റ് എന്ന ചിത്രത്തിലും ഇരുവരും ഒന്നിച്ചു. ചിത്രത്തില്‍ മമ്മൂട്ടിയുടെ വലിയ ആരാധകനായിട്ടായിരുന്നു പൃഥ്വി എത്തിയത്. ഈ വര്‍ഷം റിലീസിനെത്തിയ പതിനെട്ടാം പടി എന്ന ചിത്രത്തിലും ഇരുവരും ഉണ്ടായിരുന്നു.
മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്ത ചിത്രമാണ് ലൂസിഫര്‍. നായകനായി തിളങ്ങി നിന്നതിനൊപ്പമായിരുന്നു പൃഥ്വിരാജ് സംവിധാനത്തിലേക്ക് കൂടി ചുവടുമാറിയത്. സംവിധാന രംഗത്തേക്ക് എത്തിയ മലയാളത്തിലെ മറ്റ് നവാഗതരെക്കാള്‍ അതിശയിപ്പിക്കുന്ന പ്രകടനമായിരുന്നു പൃഥ്വിയുടെ സിനിമ കാഴ്ച വെച്ചത്. ഇരുന്നൂറ് കോടിയ്ക്ക് മുകളില്‍ സ്വന്തമാക്കിയിട്ടാണ് ലൂസിഫര്‍ പ്രദര്‍ശനം അവസാനിപ്പിച്ചത്.

മലയാളത്തിലെ സകലകാല റെക്കോര്‍ഡും ലൂസിഫറിലൂടെ പൃഥ്വിരാജ് തിരുത്തി കുറിച്ചു. മോഹന്‍ലാലിനെ നായകനാക്കി തന്നെ ലൂസിഫറിന് രണ്ടാം ഭാഗം പൃഥ്വിയുടെ സംവിധാനത്തിലെത്തും. അതിന് ശേഷം മെഗാസ്റ്റാര്‍ മമ്മൂട്ടിയ്‌ക്കൊപ്പം ഒരു സിനിമ ചെയ്യണമെന്ന ആഗ്രഹം താരം പ്രകടിപ്പിച്ചിരിക്കുകയാണ്. സോഷ്യല്‍ മീഡിയയില്‍ നിറയെ ഇക്കാര്യമാണ് ചര്‍ച്ചയായി കൊണ്ടിരിക്കുന്നത്.

പൂക്കളം പോലെ മനോഹരം, സ്വന്തമാക്കൂ കല്യാൺ ജ്വല്ലേഴ്സിലെ പുതുപുത്തൻ നെക്ലേസ് സെറ്റുകൾ, ഓണം സുന്ദരമാകട്ടെ