Back
Home » വാര്ത്ത
‘ബിജെപി നേതാവ് സ്വാമി ചിന്‍മയാനന്ദ പീഡിപ്പിച്ചതിന് തെളിവുണ്ട്; ദൃശ്യങ്ങള്‍ കണ്ണട‍യിലെ കാമറയില്‍ പകര്‍ത്തി’
Anweshanam | 11th Sep, 2019 08:12 PM
ന്യൂഡല്‍ഹി: മുന്‍ കേന്ദ്രമന്ത്രിയും ബി.ജെ.പി നേതാവുമായ സ്വാമി ചിന്‍മയാനന്ദിനെതിരായ ബലാത്സംഗ ആരോപണത്തിൽ കുരുക്ക് മുറുകുന്നു. തന്നെ ബലാസംഗം ചെയ്‌തതിന്‌ തെളിവുണ്ടെന്ന് 23കാരിയായ നിയമ വിദ്യാര്‍ഥിനി പറഞ്ഞു. ചിന്‍മയാനന്ദക്കെതിരായ വിഡിയോ ദൃശ്യങ്ങള്‍ പെന്‍ഡ്രൈവില്‍ സൂക്ഷിച്ചിട്ടുണ്ട്. ഈ തെളിവുകള്‍ പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറിയിട്ടുണ്ടെന്നും നിയമ വിദ്യാര്‍ഥിനി വ്യക്തമാക്കി.

കണ്ണട‍യില്‍ ഘടിപ്പിച്ച കാമറ ഉപയോഗിച്ച്‌ ബി.ജെ.പി നേതാവ്  ചിന്‍മയാനന്ദ് തന്നെ പീഡിപ്പിക്കുന്നത്തിന്റെ ദൃശ്യങ്ങൾ വിദ്യാർത്ഥിനി എടുത്തിരുന്നു. ഇതിന്റെ കോപ്പിയാണ് അന്വേഷണ സംഘത്തിന് കൈമാറിയത്. സ്വാമി ചിന്‍മയാനന്ദ വിഡിയോ ദൃശ്യങ്ങള്‍ ഉപയോഗിച്ച്‌ ഭീഷണിപ്പെടുത്തി ഒരു വര്‍ഷത്തോളമാണ് വിദ്യാർത്ഥിനിയെ പീഡിപ്പിച്ചത്. 

ലോ കോളജ് പ്രവേശത്തിനായാണ് കോളജ് മാനേജ്മെന്‍റ് പ്രസിഡന്‍റായ സ്വാമി ചിന്‍മയാനന്ദ കാണാന്‍ പോയത്. കോളജില്‍ പ്രവേശനം ലഭിക്കുകയും അവിടത്തെ ലൈബ്രറിയില്‍ ജോലി നല്‍കുകയും ചെയ്തു. കൂടാതെ താമസം ഹോസ്റ്റലിലേക്ക് മാറാന്‍ നിര്‍ദേശിക്കുകയും ഉണ്ടായി.

ദിവസങ്ങള്‍ക്ക് ശേഷം സ്വാമി ചിന്‍മയാനന്ദ വിളിപ്പിക്കുകയും ഹോസ്റ്റലിലെ ബാത്ത് റൂമില്‍ താന്‍ കുളിക്കുന്ന നഗ്ന ദൃശ്യങ്ങള്‍ കാണിക്കുകയും ചെയ്തു. ദൃശ്യങ്ങള്‍ പകര്‍ത്തി ഇത് ഉപയോഗിച്ച്‌ നിരന്തരം ഭീഷണിപ്പെടുത്തുകയും പീഡനത്തിന് ഇരയാക്കുകയും ചെയ്തു. ഇതേതുടര്‍ന്ന് ചിന്‍മയാനന്ദന്‍റെ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ തീരുമാനിക്കുകയും കണ്ണടയില്‍ കാമറ പിടിപ്പിക്കുകയും ചെയ്തെന്നും വിദ്യാര്‍ഥിനി പറയുന്നു.

2011ലും ​ചി​ന്മ​യാ​ന​ന്ദ​ക്കെ​തി​രി​ല്‍ സ​മാ​ന പീ​ഡ​നാ​രോ​പ​ണം ഉ​യ​ര്‍​ന്നി​രു​ന്നു. ഇ​യാ​ളു​ടെ ആ​ശ്ര​മ​ത്തി​ല്‍ താ​മ​സി​ച്ച ​യു​വ​തി​യെ ബ​ലാ​ത്സം​ഗം ചെ​യ്​​തു​വെ​ന്നാ​യി​രു​ന്നു അ​ത്.