Back
Home » വാര്ത്ത
ഇന്ത്യാ-പാക് അതിർത്തിയിൽ നിന്ന് പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ ബിഎസ്എഫ് പിടികൂടി
Anweshanam | 11th Sep, 2019 09:35 PM
ബാർമർ: ഇന്ത്യാ-പാക് അതിർത്തിയിൽ നിന്ന് പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ ബിഎസ്എഫ് പിടികൂടി. രാജസ്ഥാനിലെ അതിർത്തിയിൽ നിന്നാണ്  ബിഎസ്എഫ് ജവാന്മാർ ഈ കുട്ടിയെ കണ്ടെത്തിയത്. കുട്ടിയെ പിന്നീട് ബാർമർ പൊലീസിന് കൈമാറി.

കുട്ടിയുടെ പക്കൽ നിന്നും പാക്കിസ്ഥാനിലെ കറൻസി നോട്ടുകൾ കണ്ടെത്തി. രാജസ്ഥാൻ മേഖലയിലെ പ്രാചീന ഗോത്രവിഭാഗമായ കോലി സമുദായാംഗമാണ് കുട്ടിയെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. പാക്കിസ്ഥാൻ സ്വദേശിയാണെന്ന നിഗമനത്തിലാണ് പൊലീസ്