Back
Home » യാത്ര
ദേശീയപാത 766- അറിയേണ്ടതെല്ലാം
Native Planet | 4th Oct, 2019 04:43 PM
 • ദേശീയപാത 766

  കേരളത്തെയും കർണ്ണാടകയെയും തമ്മിൽ ബന്ധിപ്പിക്കുന്ന പ്രധാനപ്പെട്ട ദേശീയപാതയാണ് ദേശീയപാത 766. മുൻപ് ദേശീയ പാത 212 എന്നായിരുന്നു ഇത് അറിയപ്പെട്ടിരുന്നത്. കോഴിക്കോട് നിന്നും തുടങ്ങി കർണ്ണാടകയിലെ കൊല്ലെഗൽ വരെയാണ് ഇതുള്ളത്.
  കുന്ദമംഗലം, കൊടുവള്ളി, താമരശ്ശേരി കൽപ്പറ്റ, സുൽത്താൻ ബത്തേരി, കർണാടകത്തിലെ ഗുണ്ടൽപേട്ട്, നഞ്ചൻഗുഡ്, മൈസൂർ, റ്റി നർസിപൂർ തുടങ്ങിയവയാണ് ദേശീയപാത 766 കടന്നു പോകുന്ന പ്രധാന പട്ടണങ്ങൾ.പശ്ചിമഘട്ടവും മാനന്തവാടി ചുരവുമെല്ലാം ഇത് കടന്നു പോകുന്ന ഇടങ്ങളാണ്.

  PC:Kamaljith K V


 • തുടക്കം കാനന പാതയായി

  ദേശീയപാത 766ന്റെ ചരിത്രം തിരഞ്ഞാൽ അത് ചെന്നു നിൽക്കുക ടിപ്പു സുൽത്താനും മുന്നേയുള്ള കാലത്തിലാണ്. അക്കാലത്ത് കർണ്ണാടകയിൽ നിന്നും വയനാട്ടിലേക്ക് ഒരുപാട് ജൈന വിശ്വാസികൾ കുടിയേറിയിരുന്നു. അവർ ഗതാഗതാവശ്യങ്ങൾക്കായി ഉപയോഗിച്ചിരുന്ന പാതയായിരുന്നു ഈ ദേശീയ പാതയുടെ ആദ്യ രൂപം. പിന്നീട് ടിപ്പു സുൽത്താന്റെ കാലത്ത് ഈ പാത കൂടുതൽ വികസിപ്പിക്കുകയുണ്ടായി.

  PC:Sudharshan Solairaj


 • ഇന്ത്യയിലെ ഏറ്റവും പഴയത്

  ഇന്ത്യയിലെ ഏറ്റവും പഴയ പാതകളിലൊന്നാണ് ഇത് അറിയപ്പെടുന്നത്. ടിപ്പു സുൽത്താൻ വികസിപ്പിച്ചതിനു സ്വാതന്ത്ര്യം കിട്ടിക്കഴിഞ്ഞ് ഒരു ദേശീസ പാതയാക്കി മാറ്റുകയായിരുന്നു. വി.പി സിങിന്റെ ഭരണകാലത്ത് ഉപരിതല ഗതാഗത മന്ത്രിയായിരുന്ന കെ.പി ഉണ്ണിക്കൃഷ്ണൻ ആയിരുന്നു ഇതിന് ചുക്കാൻ പിടിച്ചത്. വയനാട് വന്യജീവി സങ്കേതത്തിലൂടെയും ബന്ദിപ്പൂർ ദേശീയോദ്യാനത്തിലൂടെയും കൂടി ഈ പാത കടന്നു പോകുന്നു.

  PC:Sudharshan Solairaj


 • കോഴിക്കോട് തുടങ്ങി കൊല്ലെഗൽ വരെ

  കോഴിക്കോട് നിന്നുമാണ് ദേശീയപാത 766ന്റെ തുടക്കം. കോഴിക്കോട്, കുന്ജമംഗലം, കൊടുവള്ളി, താമരശ്ശേരി,വൈത്തിരി, കൽപ്പറ്റ,മീനങ്ങാടി, സുൽത്താൻ ബത്തേരി, മുത്തങ്ങ എന്നിവയാണ് ഈ പാത കടന്നു പോകുന്ന കേരളത്തിലെ പ്രധാന ഇടങ്ങൾ.
  ഗുണ്ടൽപേട്ട്, ബേഗൂർ, നഞ്ചൻഗോഡ്,മൈസൂർ, ടി സർസിപൂർ, കൊല്ലെഗൽ എന്നിലയാണ് കർണ്ണാടകയിലെ ഇടങ്ങൾ.


 • രാത്രി നിരോധനം

  ബന്ദിപ്പൂർ ദേശീയോദ്യാനം വഴി കടന്നു പോകുന്ന ഈ പാതയിൽ രാത്രി കാലങ്ങളിൽ ഗതാഗത നിരോധനമുണ്ട്. കർണ്ണാടക സർക്കാരാണ് ഇവിടെ രാത്രികാല ഗതാഗതം നിരോധിച്ചിരിക്കുന്നത്. രാത്രി 9.00 മുതൽ പുലർച്ചെ 6.00 മണി വരെ നടപ്പാക്കി വരുന്ന രാത്രികാല ഗതാഗത നിരോധനം രാത്രി പുറത്തിറങ്ങുന്ന വന്യജീവികളുടെ സംരക്ഷണത്തിനായാണ് വാദം. കർണ്ണാടക ഹൈക്കോടതിയും സുപ്രീം കോടതിയും ഈ യാത്ര നിരോനോധനത്തെ അനുകൂലിക്കുന്നു.
  എന്നാൽ രാത്രികാല യാത്രാ നിരോധനം നീക്കണമെന്നാവശ്യപ്പെട്ട് പ്രതിഷേധ പരിപാടികൾ കേരളത്തിൽ ഇപ്പോൾ നടന്നു കൊണ്ടിരിക്കുകയാണ്. അതിനിടെ രാത്രിയാത്രാ നിരോധനത്തിനെതിരെ കേരളം നല്കിയ ഹർജി പരിഗണിക്കുന്നതിനിടെ സുപ്രീംകോടതി മുഴുവൻ സമയവും ഗതാഗതം നിരോധിക്കുന്നതിനെക്കുറിച്ച് കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തോട് അഭിപ്രായം തേടിയിരുന്നു. ഇതിനെതിരെ വലിയ പ്രതിഷേധമാണ് കേരളത്തില്‍ ഉയരുന്നത്. 2010 മുതലാണ് രാത്രി യാത്രാ നിരോധനം ഏര്‍പ്പെടുത്തിയത്.

  PC:Sahad033


 • പകരം പോകുമ്പോൾ

  രാത്രി കാലങ്ങളിൽ ബന്ദിപ്പൂര്‍ വഴിയുള്ള പാത അടയ്ക്കുമ്പോൾ സുൽത്താൻ ബത്തേരി, ഗുണ്ടൽപേട്ട്, നഞ്ചൻഗുഡ് എന്നിവയെ പൂർണമായും ഒഴിവാക്കി മാത്രമേ മൈസൂരിൽ എത്തുവാൻ സാധിക്കു. കൽപ്പറ്റയിൽ നിന്നും മാനന്തവാടി, കുട്ടാ, ഗോണികപ്പാൽ, ഹുൻസൂർ വഴി മൈസൂരിലെത്തുവാൻ കഴിയുന്ന വഴിയാണിത്. എന്നാൽ ദേശീയ പാത 766നെ അപേക്ഷിച്ച് ഈ ബദൽപാതയുടെ ദൂരം 32 കിലോമീറ്ററാണ്.


 • പാത അടച്ചാൽ

  സാധാരണക്കാരുടെ, പ്രത്യേകിച്ച് ഈ പ്രദേശങ്ങളിൽ ജീവിക്കുന്നവരുടെ ജീവിതത്തെ തകർക്കുന്ന വിധത്തിലായിരിക്കും യാത്രാ നിരോധനം ബാധിക്കുക. ഇവിടുത്തെ കച്ചവടക്കാരെയും ചെറുകിട വ്യാപാരികളെയും മാത്രമല്ല, വിനോദ സഞ്ചാര രംഗത്തെയും ഇത് കാര്യമായി ബാധിക്കും. കർണ്ണാടകയിൽ നിന്നുള്ള പച്ചക്കറികളും മറ്റും കേരളത്തിലേക്കെത്തുന്ന വഴികൂടിയാണിത്. വയനാട്ടിൽ നിന്നും കർണ്ണാടകയിലേക്കും തിരിച്ചും വിനോദ സഞ്ചാരത്തിനായി ആളുകൾ തിരഞ്ഞെടുക്കുന്ന പ്രധാന പാത കൂടിയാണിത്.

  PC:Lokeshlakshmipathy


 • ബന്ദിപ്പൂർ ദേശീയോദ്യാനം

  ബന്ദിപ്പൂർ ദേശീയോദ്യാനത്തിലൂടെ കടന്നു പോകുന്ന പാതയിലാണ് നിലവിൽ രാത്രികാല യാത്രാ നിരോധനമുള്ളത്. കർണ്ണാടക-തമിഴ്നാട് അതിർത്തിയിലായി ചാമരാജ നഗർ ജില്ലയിലാണിതുള്ളത്. കടുവ സംരക്ഷണ കേന്ദമെന്ന നിലയിലാണ് ഇവിടം ഇവിടം കൂടുതൽ പ്രശസ്തമായിരിക്കുന്നത്.
  PC:K.G.Suriya Prakash


 • സുൽത്താൻ ബത്തേരി

  വയനാടിൻറെ ചരിത്രത്തിൽ ഏറ്റവും പ്രധാന ഇടങ്ങളിലൊന്നാണ് സുൽത്താൻ ബത്തേരി. വയനാട്ടിലാദ്യം ജൈന കുടിയേറ്റം നടന്ന ഇടങ്ങളിലൊന്നായ ഇവിടം കർണ്ണാടകയും തമിഴ്നാടും കേരളവും തമ്മിൽ സംഗമിക്കുന്ന ഇടം കൂടിയാണ്.

  PC:Nijusby


 • നഞ്ചൻഗുഡ്

  ദക്ഷിണ കാശി എന്നറിയപ്പെടുന്ന ഇടങ്ങളിലൊന്നാണ് നഞ്ചൻഗുഡ്. മൈസൂർ ജില്ലയിൽ സ്ഥിതി ചെയ്യുന്ന ഇവിടുത്തെ ശ്രീകണ്ഠേശ്വര ക്ഷേത്രം ഏറെ പ്രസിദ്ധമാണ്. മൈസൂരിൽ നിന്നും 29 കിലോമീറ്റർ അകലെയാണിത്.താമരശ്ശേരി ചുരം മാത്രമല്ല:

  വയനാട്ടില്‍ നിന്നും പുറത്തു കടക്കാൻ അഞ്ച് വഴികൾ

  വയനാടിന്റെ ചരിത്രമുറങ്ങുന്ന മണ്ണിലൂടെ ഒറ്റദിന യാത്ര!
കേരളത്തെയും കർണ്ണാടകയെയും തമ്മിൽ ബന്ധിപ്പിക്കുന്ന ദേശീയപാത 766ലെ രാത്രി യാത്ര നിരോധന തർക്കം ഇന്നോ ഇന്നലയോ തുടങ്ങിയതല്ല. വർഷങ്ങളായുള്ള തർക്കം ഇന്ന് പൂർണ്ണമായും യാത്ര നിരോധനം ഏർപ്പെടുത്തുവാനുള്ള തീരുമാനത്തിലേക്ക് വരെ എത്തിയിരിക്കുകയാണ്. ദേശീയപാത കടന്നു പോകുന്ന ബന്ദിപ്പൂർ നാഷണൽ പാർക്കിലൂടെയുള്ള രാത്രി ഗതാഗതം നിരോധിച്ചതും പാത പൂർണമായി അടച്ചിടാനുള്ള സർക്കാരിന്റെ തീരുമാനത്തിനെതിരെ വയനാട്ടിൽ പ്രതിഷേധം നടക്കുകയാണ്. ഈ അവസരത്തിൽ ദേശീയപാത 766നെക്കുറിച്ചും എന്തുകൊണ്ട് രാത്രിയാത്ര നിരോധനം എന്നതിനെക്കുറിച്ചും വായിക്കാം...