Back
Home » വിനോദം
ആനക്കൊമ്പ് കേസ്: മോഹന്‍ലാലിനെ ഒന്നാംപ്രതിയാക്കി കുറ്റപത്രം
Anweshanam | 4th Oct, 2019 10:50 PM
കൊച്ചി : ആനക്കൊമ്പ് അനധികൃതമായി കൈവശം വച്ചെന്ന കേസില്‍ നടന്‍ മോഹന്‍ലാലിനെ ഒന്നാം പ്രതിയാക്കി പെരുമ്ബാവൂര്‍ ജുഡിഷ്യല്‍ ഫസ്റ്റ് ക്ളാസ് മജിസ്ട്രേറ്റ് കോടതിയില്‍ കുറ്റപത്രം നല്‍കിയതായി സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു.

ആനക്കൊമ്ബുകള്‍ കൈവശം വയ്ക്കാന്‍ നടന്‍ മോഹന്‍ലാലിന് വനം വകുപ്പ് അനുമതി നല്‍കിയതു ചോദ്യം ചെയ്ത് ആലുവ ഉദ്യോഗമണ്ഡല്‍ സ്വദേശി പൗലോസ് ഉള്‍പ്പെടെ നല്‍കിയ ഹര്‍ജികളിലാണ് ഇക്കാര്യം അറിയിച്ചത്. ഹര്‍ജി​ ഒക്ടോബര്‍ 15 ന് വീണ്ടും പരി​ഗണി​ക്കും. 

2011 ന് മോഹന്‍ലാലി​ന്റെ വസതി​യി​ല്‍ റെയ്ഡ് നടത്തി​യ ആദായ നി​കുതി​ വകുപ്പ് അധി​കൃതരാണ് ആനക്കൊമ്ബുകള്‍ കണ്ടെത്തി​യത്.