Back
Home » യാത്ര
ചെന്നെയിൽ നിന്നും പോകാൻ ഈ യാത്രകൾ
Native Planet | 5th Oct, 2019 03:32 PM
 • പോണ്ടിച്ചേരി

  ബീച്ചിന്റെ കാഴ്ചകളിലേക്കും രസത്തിലേക്കും ഒക്കെ ഇറങ്ങിച്ചെല്ലുവാൻ ആഗ്രഹിക്കുന്നവർക്കു പറ്റിയ ഇടമാണ് പോണ്ടിച്ചേരി. ഒരു കാലത്ത് ഈ നാടിന്റെ അധിപന്മാരായിരുന്ന ഫ്രഞ്ചുകാർ ബാക്കിവെച്ചതിന്റെ അടയാളങ്ങൾ പലതും ഇന്നും ഇവിടെ കാണാം. കടലിലേക്ക് ഇറങ്ങിച്ചെല്ലുവാൻ കൊതിപ്പിക്കുന്ന കടൽത്തീരങ്ങളും പുരാതനമായ കെട്ടിടങ്ങളും ആത്മാവിന് ശാന്തി നല്കുന്ന ഓറോവില്ല ആശ്രമവും ഒക്കെ ഇവിടെ കാണാം.


 • കൊടൈക്കനാൽ

  മലകളുടെ റാണി എന്നാണ് കൊടൈക്കനാൽ അറിയപ്പെടുന്നത്. വേനലിൽ ഏറ്റവും അധികം സഞ്ചാരികൾ എത്തിച്ചേരുന്ന ഇവിടം പക്ഷെ, ഹണിമൂണിന് വരുന്നവരുടെ കേന്ദ്രമാണ്. സാഹസിക യാത്രകൾ തേടിയും പ്രകൃതിയെ അറിയുവാനായും ഇവിടെ എത്തുന്നവരും കുറവല്ല. ഏതു ബജറ്റിലും ഇവിടം സന്ദർശിക്കാം എന്നതാൺണ് സഞ്ചാരികളെ ഇവിടേക്ക് കൂടുതൽ ആകർഷിക്കുന്നത്. സമുദ്ര നിരപ്പിൽ നിന്നും 7200 അടി മുകളിൽ സ്ഥിതി ചെയ്യുന്ന ഇവിടുത്തെ പ്രസന്നമായ കാലാവസ്ഥ മാത്രം മതി ഇവിടം സന്ദര്‍ശിക്കുവാൻ.

  PC:Arun17061995


 • ഊട്ടി

  ചെന്നൈയിൽ നിന്നും എളുപ്പത്തിൽ പോകുവാൻ പറ്റിയ മറ്റൊരു സ്ഥലമാണ് ഊട്ടി. കൊടൈക്കനാലിനൊപ്പം നിൽക്കുന്ന കാലാവസ്ഥയാണ് ഇവിടുത്തെ പ്രത്യേകത. മദ്രാസ് നാട്ടു രാജ്യത്തിന്‍റെ വേനൽക്കാല തലസ്ഥാനം എന്നൊരു പ്രത്യേകതയും ഊട്ടിയ്ക്കുണ്ടായിരുന്നു. ഊട്ടി ലേക്ക്, അവലാഞ്ചെ, ബൊട്ടാണിക്കൽ ഗാർഡൻ, ഇവിടുത്തെ ചെറുതും വലുതുമായ കുന്നുകൾ തുടങ്ങിയവയാണ് ഇവിടുത്തെ പ്രധാന കാഴ്ചകൾ.

  PC:Mega shah


 • തിരുപ്പതി

  വിശ്വാസത്തിന്റെ ഭാഗമായുളള യാത്രകളാണ് പ്ലാൻ ചെയ്യുന്നതെങ്കിൽ തിരുപ്പതി നോക്കാം. പുരാതന തീർഥാടന കേന്ദ്രങ്ങളിലൊന്നും പുണ്യ കേന്ദ്രവുമായാണ് തിരുപ്പതി അറിയപ്പെടുന്നത്. തിരുപ്പതിയിൽ നിന്നും വെറും 22 കിലോമീറ്റർ അകലെയാണ് പ്രസിദ്ധമായ തിരുപ്പതി വെങ്കിടേശ്വര ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നും വിശ്വാസികൾ ഇവിടെ എത്തിച്ചേരുന്നു.
  തിരുമല കുടാതെ, വരാഹ സ്വാമി ക്ഷേത്രം, പത്മാവതി ക്ഷേത്രം, ഗോവിന്ദരാജ ക്ഷേത്രം, ഇസ്കോൺ ക്ഷേത്രം, ചന്ദ്രഗിരി കോട്ട, തലകോന വെള്ളച്ചാട്ടം തുടങ്ങിയവയാണ് ഇവിടുത്തെ കാഴ്ചകൾ.

  PC:gsnewid


 • മൈസൂർ

  ജീവിതത്തിൽ ഒരിക്കലെങ്കിലും പോയിരിക്കേണ്ട ഇടങ്ങളിൽ ഒന്നാണ് കൊട്ടാരങ്ങളുടെ നാടായ മൈസൂർ. ചരിത്രവും ആഢ്യത്വവും സംസ്കാരവും എല്ലാം ഒരേപോലെ ചേർന്നു കിടക്കുന്ന ഇവിടം ലോക പൈതൃക സ്ഥാനങ്ങളിലൊന്നു കൂടിയാണ്. ഇന്ത്യയിൽ ഏറ്റവും അധികം സഞ്ചാരികൽ തിരഞ്ഞെത്തുന്ന ഇടം കൂടിയാണ് മൈസൂർ. കൊട്ടാരം, ക്ഷേത്രങ്ങൾ, ചാമുണ്ഡി ഹിൽസ് തുടങ്ങിയവയാണ് ഇവിടുത്തെ പ്രധാന കാഴ്ചകൾ.

  PC:Rahul Zota


 • യേർക്കാട്

  ഒരു തടാകത്തിനു ചുറ്റുമായി രൂപപ്പെട്ടു വന്ന നാടാണ് യേർക്കാണ്. അതുകൊണ്ടു തന്നെ ഇവിടുത്തെ പ്രധാന ആകർഷണം ഇവിടുത്തെ തടാകം തന്നെയാണ്. യേരി എന്നാൽ തടാകവും കാട് എന്നാൽ കാട് എന്നുതന്നെയുമാണ് അർഥം.
  എമറാൾഡ് തടാകം, അണ്ണാ പാർക്ക്. ലേഡീസ് സീറ്റ്, ബെയേള്ഡസ് പോയന്‍റ്, പഗോഡ പോയന്റ് തുടങ്ങിയവയാണ് ഇവിടെ കാണുവാനുള്ളത്.

  PC:Jai Kumara Yesappa


 • തരംഗംബാടി

  തീർത്തും സമാധാനപരമായ ഒരു അന്തരീക്ഷത്തിൽ ഒരു യാത്രയാണെങ്കിൽ തരംഗംബാടി നോക്കാം. തിരമാലകൾ പാടുന്ന തീരം എന്നാണ് തരംഗംബാടിയുടെ അർഥം. തമിഴ്നാട്ടിലെ തന്നെ നാഗപട്ടിണം ജില്ലയിലാണ് തരംഗംബാടി സ്ഥിതി ചെയ്യുന്നത്. ഈ പ്രദേശത്തിന്റെ യഥാർഥ പേര് ട്രാൻക്യുബാർ എന്നാണ്. പണ്ടു കാലത്ത് ഒരു തുറമുഖമായിരുന്ന ഇവിടം ബ്രിട്ടീഷുകാരുടെയും ഡച്ചുകാരുടെയും കേന്ദ്രം കൂടിയായിരുന്നു. ഇന്ന് തമിഴ്നാട്ടിൽ ഏറ്റവും അധികം സഞ്ചാരികൾ എത്തുന്ന ഇടം കൂടിയാണിത്.

  അവധി യാത്രകളിൽ കൺഫ്യൂഷൻ വേണ്ട!

  ട്രെയിൻ വൈകിയാൽ യാത്രക്കാർക്ക് പണം റെയിൽവേ അങ്ങോട്ട് നല്കും -സ്വകാര്യ ട്രെയിൻ വിശേഷങ്ങളിതാ

  PC:Eagersnap
ഫിൽട്ടർ കോഫിക്കും അടിപൊളി മസാല ദോശയ്ക്കും പിന്നെ അറ്റമില്ലാതെ നീണ്ടു കിടക്കുന്ന ബീച്ചുകൾക്കും ഒക്കെ പേരുകേട്ട ഇടമാണ് നമ്മുടെ ചെന്നൈ. അവധിയുടെ മൂഡിൽ കുറച്ചധികം ദിവസങ്ങൾ ചിലവഴിക്കുവാൻ പറ്റുന്ന ഈ നാട് കാഴ്ചകൾ കൊണ്ടും ഏറെ സമ്പന്നമാണ്. കടൽത്തീരങ്ങളും കുന്നുകളുമായി ഇവിടെ നിന്നും പോയിക്കാണുവാൻ ഇടങ്ങള്‍ ഒരുപാടുണ്ട്. ഇതാ ചെന്നൈയിൽ നിന്നും എളുപ്പത്തിൽ പോകുവാന്‍ സാധിക്കുന്ന കുറച്ചിടങ്ങൾ നോക്കാം...