Back
Home » Business
സംസ്ഥാനത്ത് സ്വർണ വിലയിൽ ഇടിവ്; ഇന്നത്തെ സ്വർണ വില ഇതാ
Good Returns | 8th Oct, 2019 01:07 PM
  • ഒക്ടോബറിലെ സ്വർണ വില

    ഒക്ടോബർ ആദ്യം സ്വർണ വില കഴിഞ്ഞ മാസത്തെ അപേക്ഷിച്ച് കുറഞ്ഞിരുന്നെങ്കിലും പിന്നീട് വില കുത്തനെ ഉയരുകയായിരുന്നു. വീണ്ടും വില 28000ന് മുകളിലേയ്ക്ക് ഉയർന്നു. ഒക്ടാബറിലെ ഏറ്റവും കുറഞ്ഞ വില ഒക്ടോബർ ഒന്നിന് രേഖപ്പെടുത്തിയ പവന് 27520 രൂപയാണ്.


  • കഴിഞ്ഞ മാസത്തെ വില

    സെപ്റ്റംബറിലെ ഏറ്റവും കുറഞ്ഞ വില പവന് 27680 രൂപയായിരുന്നു. കൂടാതെ കഴിഞ്ഞ മാസം സ്വർണത്തിന് ചരിത്രത്തിലെ തന്നെ ഏറ്റവും ഉയർന്ന റെക്കോർഡ് വിലയും രേഖപ്പെടുത്തിയിരുന്നു. സെപ്റ്റംബർ നാലിനാണ് റെക്കോർഡ് വിലയായ 29120 രൂപയായി സ്വർണ വില ഉയർന്നത്.

    പൊന്നിന് വീണ്ടും പൊന്നും വില; സ്വർണ വില കുത്തനെ ഉയർന്നു


  • ആഗോള വിപണി

    ആഗോള വിപണിയിൽ, സ്വർണ വില മൂന്നാം ദിവസവും ഇടിവ് രേഖപ്പെടുത്തി. സ്‌പോട്ട് സ്വർണം 0.2 ശതമാനം ഇടിഞ്ഞ് 1,489.80 ഡോളറിലെത്തി. ഈ ആഴ്ച അവസാനം ആരംഭിക്കാൻ പോകുന്ന യുഎസ്-ചൈന വ്യാപാര ചർച്ചകളിലാണ് സ്വർണ്ണ വ്യാപാരികൾ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.

    സ്വർണ വില: ഒക്ടോബറിലും പ്രതീക്ഷ വേണ്ട, വില വീണ്ടും മുകളിലേയ്ക്ക്


  • സ്വർണ്ണ ഫ്യൂച്ചർ വില

    ഇന്ത്യയിൽ സ്വർണ ഫ്യൂച്ചർ വിലയും കുത്തനെ ഇടിഞ്ഞു. തിങ്കളാഴ്ച എംസിഎക്‌സിൽ 38,060 രൂപയിലാണ് ക്ലോസ് ചെയ്തത്. ഇന്ന് പൊതു അവധിയായതിനാൽ ഉച്ചയ്ക്ക് ശേഷം മാത്രമേ വ്യാപാരം ആരംഭിക്കൂ. ആദ്യ പകുതിയിൽ മാർക്കറ്റ് പ്രവർത്തിക്കില്ല. ഉച്ചയ്ക്ക് ശേഷം സ്വർണ്ണ വില വീണ്ടും കുറയാൻ സാധ്യതയുണ്ട്. എം‌സി‌എക്‌സിലെ സിൽവർ ഫ്യൂച്ചേഴ്സ് വിലയും തിങ്കളാഴ്ച 0.48 ശതമാനം കുറഞ്ഞ് 45,160 രൂപയിലെത്തിയിരുന്നു.

    സ്വർണം വാങ്ങാതെ തന്നെ സ്വർണത്തിൽ നിന്ന് കാശുണ്ടാക്കാം; നിങ്ങൾ ചെയ്യേണ്ടത് ഇത്രമാത്രം




കേരളത്തിലെ സ്വര്‍ണവിലയില്‍ ഇന്ന് നേരിയ കുറവ് രേഖപ്പെടുത്തി. ഗ്രാമിന് 3,520 രൂപയും പവന് 28,160 രൂപയുമാണ് ഇന്നത്തെ നിരക്ക്. ഗ്രാമിന് 20 രൂപയും പവന് 160 രൂപയുമാണ് ഇന്ന് കുറഞ്ഞത്. ഇന്നലെ ഗ്രാമിന് 3,540 രൂപയും പവന് 28,320 രൂപയുമായിരുന്നു സ്വർണ വില. കഴിഞ്ഞ മൂന്ന് ദിവസമായി ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിലാണ് വിൽപ്പന നടന്നത്.

malayalam.goodreturns.in