Back
Home » Business
ഫ്ലിപ്കാർട്ടിൽ വീണ്ടും ഓഫർ പെരുമഴ; ദീപാവലി ഓഫർ സെയിൽ ഉടൻ, വമ്പൻ വിലക്കുറവ്
Good Returns | 8th Oct, 2019 03:59 PM
  • ആമസോണിലും ഓഫർ

    ഫ്ലിപ്കാർട്ടിൽ മാത്രമല്ല ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ സെലിബ്രേഷൻ സ്‌പെഷ്യൽ സെയിൽ ആമസോണിലും ലഭ്യമാണ്. ഒക്ടോബർ 12 ന് പ്രൈം സബ്‌സ്‌ക്രൈബർമാർക്കും ഒക്ടോബർ 13 ന് മറ്റ് ഉപഭോക്താക്കൾക്കുമുള്ള ഓഫർ വിൽപ്പന ആരംഭിക്കും. 'ബിഗ് ദീപാവലി സെയിൽ' ഫ്ലിപ്കാർട്ട് പ്ലസ് അംഗങ്ങൾക്ക് നേരത്തേ പ്രവേശനം ലഭിക്കും. എല്ലാ ഫ്ലിപ്പ്കാർട്ട് പ്ലസ് അംഗങ്ങൾക്കും ഒക്ടോബർ 11ന് രാത്രി 8 മുതൽ ഡീലുകൾ ആക്സസ് ചെയ്യാൻ കഴിയും. മറ്റുള്ളവർക്ക് ഒക്ടോബർ 12 അർദ്ധരാത്രി മുതൽ കിഴിവുകൾ ലഭിക്കും.


  • എസ്ബിഐ ക്രെഡിറ്റ് കാർഡ്

    ഫ്ലിപ്കാർട്ട് ബിഗ് ദീപാവലി സെയിലിൽ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) ബാങ്കിന്റെ ക്രെഡിറ്റ് കാർഡ് ഉപയോക്താക്കൾക്ക് 10 ശതമാനം തൽക്ഷണ കിഴിവ് നൽകും. നോ കോസ്റ്റ് ഇഎംഐ ഓപ്ഷനുകളും എക്സ്ചേഞ്ച് ഓഫറുകളും ദീപാവലിയിൽ സെയിലിൽ ഉൾപ്പെടും.

    ഫ്‌ലിപ്കാര്‍ട്ടുമായി സഹകരിച്ച് ആക്‌സിസ് ബാങ്ക് കോ-ബ്രാന്‍ഡഡ് ക്രെഡിറ്റ് കാര്‍ഡ് ആരംഭിച്ചു


  • സ്മാർട്ട്ഫോൺ ഓഫർ

    ഡിസ്‌കൗണ്ടിൽ വിൽക്കുന്ന സ്മാർട്ട്‌ഫോണുകളെക്കുറിച്ചുള്ള കൃത്യമായ വിവരങ്ങൾ ഫ്ലിപ്കാർട്ട് ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.
    എന്നാൽ മികച്ച ബ്രാൻഡുകളുടെ സ്മാർട്ട്‌ഫോണുകൾക്ക് വലിയ കിഴിവുകളും ബൈബാക്ക് ഗ്യാരണ്ടിയും പ്രതീക്ഷിക്കാമെന്ന് ഫ്ലിപ്കാർട്ട് അറിയിച്ചിട്ടുണ്ട്.

    ഉല്‍പ്പന്നങ്ങളില്‍ വ്യാപക കൃത്രിമം; ആമസോണിനും ഫ്‌ളിപ്കാര്‍ട്ടിനും സ്‌നാപ്ഡീലിനുമെതിരേ ഡല്‍ഹി ഹൈക്കോടതി


  • ടിവിയ്ക്ക് വമ്പൻ ഓഫർ

    ടിവിക്കും വീട്ടുപകരണങ്ങൾ തുടങ്ങിയ 50,000ലധികം ഉത്പന്നങ്ങൾക്ക് ഫ്ലിപ്പ്കാർട്ട് 75% വരെ കിഴിവാണ് വാ​ഗ്ദാനം ചെയ്തിരിക്കുന്നത്. സ്മാർട്ട് വാച്ച്, ലാപ്‌ടോപ്പ്, ഹെഡ്‌ഫോണുകൾ, ഡി‌എസ്‌എൽ‌ആർ തുടങ്ങിയ ഇലക്‌ട്രോണിക്‌സ് ഉപകരണങ്ങൾക്ക് ഫ്ലിപ്പ്കാർട്ട് 'ബിഗ് ദീപാവലി സെയിലിൽ' 90% വരെ കിഴിവ് ലഭിക്കും. ഫ്ലിപ്പ്കാർട്ട് ബ്രാൻഡുകൾക്കും 90% വരെ കിഴിവ് നൽകും.

    2020ല്‍ ഫ്ളിപ്പ്കാര്‍ട്ട് 40ശതമാനം ഇലക്ട്രിക് വാഹനങ്ങളെ നിരത്തിലിറക്കും


  • മറക്കരുത് ഈ സമയം

    ധമാക ഡീലുകൾ പ്രകാരം ഫ്ലിപ്പ്കാർട്ട്, മൊബൈൽ, ടിവി, ഇലക്‌ട്രോണിക്‌സ് എന്നിവ രാത്രി 12 മണി, രാവിലെ 8, വൈകുന്നേരം 4 മണി എന്നിങ്ങനെയുള്ള സമയങ്ങളിൽ ബുക്ക് ചെയ്താൽ അധിക കിഴിവുകളും നൽകും. രാത്രി 12 മുതൽ വെളുപ്പിനെ 2 വരെയുള്ള തിരക്കുള്ള സമയങ്ങളിലും ഫ്ലിപ്കാർട്ട് ഡിസ്കൗണ്ട് നൽകും.




ബിഗ് ബില്യൺ ഡെയ്‌സ് 2019 വിൽപ്പനയ്ക്ക് ശേഷം ഇ-കൊമേഴ്‌സ് കമ്പനിയായ ഫ്ലിപ്കാർട്ടിൽ വീണ്ടും ഓഫർ പെരുമഴ. 'ബിഗ് ദീപാവലി വിൽപ്പനയുമായാണ് ഫ്ലിപ്കാർട്ട് വീണ്ടും രം​ഗത്തെത്തിയിരിക്കുന്നത്. ഫ്ലിപ്കാർട്ടിന്റെ 'ബിഗ് ദീപാവലി സെയിൽ' ഒക്ടോബർ 12 ന് ആരംഭിക്കും. 5 ദിവസത്തെ ഈ ഓഫർ കാലയളവിൽ മൊബൈൽ ഫോണുകൾ, ടിവി, ആക്സസറികൾ, ഇലക്ട്രോണിക്സ്, ആക്സസറീസ്, ഫാഷൻ, ഫർണിച്ചർ തുടങ്ങി നിരവധി ഉത്പന്നങ്ങൾക്ക് വൻ ഡിസ്കൗണ്ടുകളും ഓഫറുകളുമാണുള്ളത്.

malayalam.goodreturns.in