Back
Home » ഏറ്റവും പുതിയ
വിമാനത്തിൽ നിന്നും വീണ ഐഫോൺ പ്രവർത്തിക്കുന്നു; ഇത് എങ്ങനെ സംഭവിച്ചു ?
Gizbot | 9th Oct, 2019 08:00 AM
 • ഫോട്ടോഗ്രാഫർ ഹൗകുര്‍ സ്നോറസോൺ

  നിറയെ പാറക്കെട്ടുകൾ നിറഞ്ഞ സ്ഥലത്തായിരുന്നു ഇത് വീണത്, അതുകൊണ്ടു തന്നെ ആ ഫോൺ ഇനി തിരിച്ചുകിട്ടാൻ പോകുന്നില്ല എന്ന് കരുതു. ആ പ്രദേശത്ത് താമസിക്കുന്ന കർഷകരോട് ഫോണ്‍ നഷ്ടപ്പെട്ട കാര്യം ഫോട്ടോഗ്രാഫർ ധരിപ്പിക്കുകയും ചെയ്തു. തുടർന്ന് അവിടം പരത്തിയ കർഷകർക്ക് ആ ഫോൺ കണ്ടെത്താൻ കഴിഞ്ഞില്ല. പിന്നെ 13 മാസത്തിനു ശേഷം ഹൗകുര്‍ സ്നോറസോണ് ലഭിച്ച വാർത്തയെന്നത് ഹൈക്കിങ്ങിനായി പോയ ഒരു സംഘത്തിന് അദ്ദേഹത്തിന്റെ കളഞ്ഞുപോയ ഐഫോൺ 6 എസ് പ്ലസ് കിട്ടി എന്നതായിരുന്നു. എന്നാൽ ഇതിൽ അത്ഭുതപ്പെടാനുള്ളത് ഈ ഫോൺ കണ്ടെത്തിയർക്ക് മനസിലായത് 13 മാസം വെള്ളത്തിൽ കിടന്നിട്ടും, വിമാനത്തിൽ നിന്നും താഴെ വീണിട്ടും ചാര്‍ജ് ചെയ്തതോടെ ഐഫോണ്‍ പ്രവര്‍ത്തിച്ചു എന്നതാണ്.


 • ഐഫോണ്‍ 6 എസ് പ്ലസ് വിമാനത്തിൽ നിന്നും വീണു

  വെള്ളത്തിലേക്ക് വീഴുന്നതിന് തൊട്ട് മുന്‍പ് ഷൂട്ട് ചെയ്ത ദൃശ്യങ്ങള്‍ വരെ ഫോണില്‍ സുരക്ഷിതം. ഐഫോൺ കമ്പ്യൂട്ടറിലേക്ക് കണക്ട് ചെയ്തപ്പോൾ സ്ക്രീനില്‍ ഫോട്ടോഗ്രാഫറുടെ ചിത്രം കണ്ടെത്തിയതോടെയാണ് യാത്രാസംഘം ഹൗകുറിനെ കുറിച്ചും അദ്ദേഹത്തെ ബന്ധപ്പെടാനുള്ള വിവരങ്ങളും മറ്റും ലഭിച്ചത്. ഇത്രയും പൊക്കത്തിൽ നിന്ന് നിലത്ത് വീണിട്ടും ഈ ഫോണ്‍ ഒരു വര്‍ഷം കഴിഞ്ഞും പ്രവര്‍ത്തിക്കുന്നു എന്നതാണ് ഏവരെയും ഞെട്ടിക്കുന്നതും ആകാംഷയിലാഴ്ത്തുന്നതും. നദിയിലെ കട്ടിയേറിയ പായലില്‍ വന്ന് വീണതുകൊണ്ടാവാം തന്‍റെ ഫോണിനെ രക്ഷപ്പെടുത്തിയതെന്നാണ് ഹൗകുര്‍ അഭിപ്രായപ്പെടുന്നത്.


 • വീഴ്ചയില്‍ ഫോണിന് കാര്യമായി തകരാറൊന്നുമില്ല

  വിമാനത്തില്‍ നിന്നുള്ള വീഴ്ചയില്‍ ഫോണിന് കാര്യമായി തകരാറൊന്നും പറ്റിയിട്ടില്ലെന്ന് ഫോണില്‍ നിന്ന് ലഭിച്ച അവസാന വിഡിയോയിൽ കാണാന്‍ സാധിക്കും. തനിക്ക് ഐഫോൺ 6 എസ് ഉപയോഗിച്ച് ഇന്റർനെറ്റ് പ്രവർത്തിപ്പിക്കാനും ഫയലുകളും മറ്റും സെന്‍ഡ് ചെയ്യാനാകുന്നുവെന്നും ഹൗകുര്‍ പറഞ്ഞു. എന്നാല്‍ ഫോണിന്റെ മൈക്രോഫോണിന് മാത്രമായി എന്തോ പ്രശ്നമുണ്ട് എന്ന് അദ്ദേഹം വ്യക്തമാക്കി. വിളിക്കുന്നവരുടെ ശബ്ദം തനിക്കു കേള്‍ക്കാനാവുന്നില്ല എന്നാണ് അദ്ദേഹം പറഞ്ഞത്.


 • 13 മാസം ഐഫോൺ കേടുപറ്റാതെ കിടന്നു

  ഐഫോൺ 6 എസ്‌ പ്ലസ് നോക്കിയ 3310 യുടെ റെക്കോർഡ് തകർക്കുമോ എന്നാണ് ഇപ്പോൾ ഇന്റർനെറ്റ് ലോകത്തെ സംസാരം. എന്തെന്നാൽ, ഏറ്റവും കൂടുതൽ ഉറപ്പുള്ള ഫോണാണ് നോക്കിയ 3310. എന്നാല്‍ ഈ ഫോട്ടോഗ്രാഫറുടെ വാദം പൊഴിയാണെന്ന് പറഞ്ഞു വിമർശനവുമായി ഒട്ടേറെ പേർ അഭിപ്രായപ്പെട്ടു. മഴയത്ത് ഐഫോണ്‍ 6 എസ് പ്ലസുമായി ബൈക്കിൽ സഞ്ചരിച്ചപ്പോൾ പോലും ഫോൺ കേടായെന്ന് റിപ്പോർട്ടുകൾ ഉണ്ട്. ഐഫോണ്‍ 7 പതിപ്പ് മുതലാണ് വാട്ടര്‍ റെസിസ്റ്റന്‍സ് ഫോണുകൾ വിപണിയിലെത്താൻ ആരംഭിച്ചത്.
ഐഫോണുകൾ അത്ഭുതം സൃഷ്ട്ടിക്കാൻ തുടങ്ങിയിരിക്കുന്നു എന്ന് പറഞ്ഞാൽ ചിലപ്പോൾ വിശ്വസിക്കാൻ കഴിയില്ല. എന്നാൽ സംഗതി സത്യമാണ്. ഐഫോൺ പ്രേമികളെ അത്ഭുതപ്പെടുത്തുന്ന ഒരു കഥയാണ് ഇപ്പോൾ ഐസ്‌ലാന്റിൽ നിന്നും പറയുന്നത്. കഴിഞ്ഞ വർഷം ആഗസ്റ്റ് 4-നാണ് പ്രശസ്തനായ ഫോട്ടോഗ്രാഫർ ഹൗകുര്‍ സ്നോറസോൺ തെക്കൻ ഐസ്‌ലാന്റിലെ സ്കാഫ്റ്റ നദിക്ക് മുകളിലൂടെ വെള്ളപ്പൊക്കം ഷൂട്ട് ചെയ്യാനായി വിമാനത്തിൽ പറന്നത്. ചിത്രമെടുക്കുന്നതിൻറെ ഇടയിൽ ശക്തമായ കാറ്റ് മൂലം ഹൗകുറിന്‍റെ ഐഫോണ്‍ 6 എസ് പ്ലസ് കയ്യിൽ നിന്നും തെറിച്ച് താഴെ നദിയിലേക്ക് വീണു. ഇത്ര മുകളില്‍ നിന്ന് താഴേക്കു വീണതുകൊണ്ടുതന്നെ തന്റെ ഐഫോണ്‍ 6 എസ് പ്ലസ് തവിടുപൊടിയായി കാണുമെന്ന് ഹൗകുര്‍ കരുതി.