Back
Home » വാർത്ത
10 വര്‍ഷത്തെ വിലക്കിന് ശേഷമുള്ള പോരാട്ടം! ആകാശഗംഗ 2ന് ശേഷം മോഹന്‍ലാല്‍ ചിത്രമെന്ന് വിനയന്‍!
Oneindia | 9th Oct, 2019 09:02 AM
 • ആകാശഗംഗയ്ക്ക് ശേഷം

  ആകാശഗംഗ 2" നവംബർ ഒന്നിന് റിലീസിന് ഒരുങ്ങുകയാണ്.. അറ്റ്മോസ് സൗണ്ട് മിക്സിങ്ങിൻെറയും ഗ്രാഫിക്സിൻെറയും ജോലികൾ അവസാനഘട്ടത്തിലാണ്..സിനിമാരംഗത്ത് പത്തുവർഷം നീണ്ടു നിന്ന നീചമായ വിലക്കു കാലത്തിനു ശേഷം സ്വയം പോരാടി തിരിച്ചു വന്നപ്പോഴും രാജാമണി എന്ന ഒരു പുതുമുഖ നടനെ ചാലക്കുടിക്കാരൻ ചങ്ങാതിയിലൂടെ അവതരിപ്പിച്ച് വിജയം നേടാനായത് സത്യസന്ധതക്കും നിലപാടുകൾക്കും ലഭിച്ച അംഗീകാരം കൂടിയായി ഞാൻ കാണുന്നു.


 • നങ്ങേലിയും മോഹന്‍ലാല്‍ ചിത്രവും

  ജയസൂര്യയെ നായകനാക്കി ഒരു ചിത്രവും മോഹൻലാൽ നായകനായ ഒരു സിനിമയും "നങ്ങേലി"യും ആണ് പ്ലാനിംഗിലുള്ള പ്രോജക്ടുകൾ. ഇതിനിടയിൽ ത്രീഡി ചിത്രത്തിൻെറ സംവിധാനം കൂടി ശ്രീ മോഹൻലാലിനു നിർവ്വഹിക്കാനുള്ളതുകൊണ്ടു തന്നെ ആ സംരംഭം അടുത്തവർഷം അവസാനമേ നടക്കാൻ ഇടയുള്ളു എന്നാണു തോന്നുന്നത്. ഏതായാലും സിനിമയോടുള്ള എൻെറ വൈകാരികമായ ബന്ധവും അതുതരുന്ന സന്തോഷവും പഴയതിലും ഊർജ്ജ്സ്വലമായി ഇന്നും നിലനിൽക്കുന്നു എന്നതാണു സത്യം.

  പൂര്‍ണ്ണിമയ്ക്ക് പിന്നാലെ പേളി മാണിയും? വിശദീകരണവുമായി താരമെത്തി! മറുപടി വൈറലാവുന്നു!


 • പുതുമകള്‍ക്കായുള്ള ശ്രമം

  അതുകൊണ്ടുതന്നെ തികച്ചും പുതുമയാർന്ന ചില സബ്ജക്ടുകൾക്കായി ഞാൻ ശ്രമിക്കുന്നുണ്ട്.. കേരളപ്പിറവി ദിവസം റിലീസു ചെയ്യുന്ന "ആകാശഗംഗ2" വിലും നിരവധി പ്രമുഖ നടൻമാരോടൊപ്പം പുതുമുഖങ്ങളെയും പരീക്ഷിക്കുന്നുണ്ട്.. ചിത്രത്തിൻെറ ആദ്യഭാഗം പോലെ തന്നെ ഈ രണ്ടാം ഭാഗവും പ്രേക്ഷകർക്ക് രസകരവും ഉദ്വേഗ ജനകവും ആയിരിക്കും എന്നു പ്രതീക്ഷിക്കുന്നു.

  എന്‍റെ വേദിയല്ല അമ്മയുടെയാണ്! തൊണ്ടയിടറി വാക്കുകള്‍ കിട്ടാതെ നീരജ് മാധവ്! കുറിപ്പ് വൈറലാവുന്നു!


 • പിന്തുണയ്ക്ക് നന്ദി

  നല്ലൊരു എൻറർടൈനർ നിങ്ങൾക്കായി കാഴ്ചവയ്കാൻ
  ശ്രമിക്കുന്നു എന്നതിനപ്പുറം വിനയനെന്ന ചലച്ചിത്രകാരന് എല്ലാ വിഷമഘട്ടങ്ങളിലും കേരളജനത തന്ന സ്നേഹത്തിനും പിന്തുണയ്കും ഒരായിരം നന്ദി പ്രകാശിപ്പിക്കുന്നുവെന്നും അദ്ദേഹം കുറിച്ചിരുന്നു. വിലക്കുകള്‍ നേരിട്ടപ്പോഴും ശക്തമായ തിരിച്ചുവരവുമായെത്തിയപ്പോഴും ആരാധകര്‍ അദ്ദേഹത്തിനൊപ്പമായിരുന്നു.
വ്യത്യസ്തമാര്‍ന്ന സിനിമകളുമായെത്തുന്ന സംവിധായകരിലൊരാളാണ് വിനയന്‍. മോഹന്‍ലാലിനൊപ്പമുള്ള ചിത്രത്തെക്കുറിച്ച് നേരത്തെ അദ്ദേഹം പ്രഖ്യാപിച്ചിരുന്നു. എന്നായിരിക്കും ആ സിനിമ ഇറങ്ങുന്നതെന്നായിരുന്നു ആരാധകരുടെ ചോദ്യം. മോഹന്‍ലാലുമായി സംസാരിച്ചതിനെക്കുറിച്ചൊക്കെ അദ്ദേഹം ഫേസ്ബുക്കിലൂടെ വ്യക്തമാക്കിയിരുന്നു. പുതിയ സിനിമയായ ആകാംശഗംഗ 2 റിലീസ് ചെയ്തതിന് പിന്നാലെയായി മോഹന്‍ലാല്‍ ചിത്രത്തിലേക്ക് കടക്കാനുള്ള തയ്യാറെടുപ്പിലാണ് താനെന്ന് അദ്ദേഹം പറയുന്നു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഇത്തവണയും അദ്ദേഹം വിശേഷങ്ങള്‍ പങ്കുവെച്ചത്.

ഇവര്‍ക്കിടയിലെ മഞ്ഞുരുകയാണെന്നും അധികം വൈകാതെ ഇരുവരും ഒരുമിച്ചെത്തുന്ന സിനിമ സംഭവിക്കുമെന്നായിരുന്നു നേരത്തെ വന്ന റിപ്പോര്‍ട്ടുകള്‍. സംവിധായകന്‍ തന്നെ ഇക്കാര്യം സ്ഥിരീകരിച്ചതോടെ ആരാധകരും സന്തോഷത്തിലായിരുന്നു. മൂന്ന് പ്രമേയങ്ങളാണ് അദ്ദേഹത്തിനായി പരിഗണിക്കുന്നതെന്നും അതില്‍ ഏതാണ് തിരഞ്ഞെടുക്കുന്നതെന്നതിനെ അടിസ്ഥാനമാക്കിയായിരിക്കും ബാക്കിയുള്ള കാര്യങ്ങളെന്നുമായിരുന്നു അദ്ദേഹം പറഞ്ഞത്. ജയസൂര്യയെ നായകനാക്കിയുള്ള സിനിമയും മനസ്സിലുണ്ടെന്നും അദ്ദേഹം കുറിച്ചിട്ടുണ്ട്. ഫേസ്ബുക്ക് പോസ്റ്റിലൂടെ തുടര്‍ന്നുവായിക്കാം.