Back
Home » വാർത്ത
കൂടത്തായി കൊലപാതക പരമ്പര സിനിമയാവുന്നു! നായകനായി മോഹന്‍ലാല്‍! വില്ലത്തിയായി ആരെത്തും?
Oneindia | 9th Oct, 2019 12:21 PM
 • കൂടത്തായി സംഭവം സിനിമയാവുന്നു

  കേരളത്തെ ഒന്നടങ്കം ഞെട്ടിച്ച കൊലപാതക പരമ്പരയായി മാറിയിരിക്കുകയാണ് കൂടത്തായി സംഭവം. ഒന്നിന് പുറകെ ഒന്നൊന്നായുള്ള കൊലപാതകവും അതിന് പിന്നിലെ കാരണങ്ങളെക്കുറിച്ചുമൊക്കെയുള്ള നിര്‍ണ്ണായക വിവരങ്ങളാണ് പുറത്തുവന്നുകൊണ്ടിരിക്കുന്നത്. സമൂഹ മനസാക്ഷിയെ നടുക്കുന്ന തരത്തിലുള്ള സംഭവങ്ങളാണ് കൂടത്തായിയില്‍ അരങ്ങേറിയത്. ഈ സംഭവത്തെ അടിസ്ഥാനമാക്കി സിനിമയൊരുങ്ങുന്നുവെന്നുള്ള വിവരമാണ് കഴിഞ്ഞ ദിവസം പുറത്തുവന്നത്. സമൂഹ മാധ്യമങ്ങളിലൂടെ ഈ വാര്‍ത്ത ഇതിനകം തന്നെ ശ്രദ്ധേയമായി മാറിക്കഴിഞ്ഞിട്ടുമുണ്ട്.


 • നായകനായി മോഹന്‍ലാല്‍

  മലയാളത്തിന്റെ നടനവിസ്മയമായ മോഹന്‍ലാലാണ് ചിത്രത്തില്‍ നായകനായി എത്തുന്നത്. അന്വേഷണ ഉദ്യോഗസ്ഥനായി താരമെത്തുന്നുവെന്നുള്ള വിവരവും പുറത്തുവന്നിട്ടുണ്ട്. പോലീസ് വേഷത്തില്‍ മോഹന്‍ലാല്‍ എത്തിയപ്പോഴൊക്കെ പ്രേക്ഷകരും ആവേശത്തിലായിരുന്നു. അതിനാല്‍ത്തന്നെ ഇത്തവണത്തെ വരവ് എങ്ങനെയായിരിക്കുമെന്നറിയാനായുള്ള ആകാംക്ഷയിലാണ് ആരാധകലോകം.

  എന്‍റെ വേദിയല്ല അമ്മയുടെയാണ്! തൊണ്ടയിടറി വാക്കുകള്‍ കിട്ടാതെ നീരജ് മാധവ്! കുറിപ്പ് വൈറലാവുന്നു!


 • ക്രൈം ത്രില്ലര്‍ ചിത്രങ്ങളുടെ സ്വീകാര്യത

  കുറ്റാന്വേഷണ കഥയ്ക്ക് എന്നും മികച്ച സ്വീകാര്യതയാണ് ലഭിക്കാറുള്ളത്. മോഹന്‍ലാലും മമ്മൂട്ടിയും സുരേഷ് ഗോപിയുമൊക്കെ ഇത്തരത്തിലുള്ള കഥകളുമായി എത്തിയിട്ടുമുണ്ട്. അതിനാല്‍ത്തന്നെ ഈ സിനിമയ്ക്കും മികച്ച സ്വീകാര്യത ലഭിക്കുമെന്ന കാര്യത്തില്‍ സംശയമില്ല. പ്രേക്ഷകര്‍ക്ക് നേരത്തെയറിയാവുന്ന സംഭവമാണെങ്കില്‍ക്കൂടിയും സസ്‌പെന്‍സ് നിലനിര്‍ത്തി ചിത്രമൊരുക്കുകയെന്ന വലിയ വെല്ലുവിളിയാണ് അണിയറപ്രവര്‍ത്തകരെ കാത്തിരിക്കുന്നത്.

  പൂര്‍ണ്ണിമയ്ക്ക് പിന്നാലെ പേളി മാണിയും? വിശദീകരണവുമായി താരമെത്തി! മറുപടി വൈറലാവുന്നു!


 • മോഹന്‍ലാലിന്റരെ തിരക്ക്

  സിദ്ദിഖ് സംവിധാനം ചെയ്യുന്ന ബ്രദേഴ്‌സ് ഡേയിലാണ് മോഹന്‍ലാല്‍ ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. സ്വന്തം സിനിമയുള്‍പ്പടെ നിരവധി ചിത്രങ്ങളാണ് അദ്ദേഹത്തിന്റേതായി പുറത്തിറങ്ങാനുള്ളത്. ഫെബ്രുവരിയിലായിരിക്കും ഈ സിനിമയുടെ ചിത്രീകരണമെന്ന തരത്തിലുള്ള വിവരങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്. നാല് പതിറ്റാണ്ട് നീണ്ടുനില്‍ക്കുന്ന സിനിമാജീവിതത്തില്‍ ഇതാദ്യമായി സംവിധായകനായും എത്തുന്നുണ്ട് അദ്ദേഹം. ബറോസ് എന്ന ത്രീോഡി ചിത്രവുമായാണ് അദ്ദേഹത്തിന്റെ വരവ്. പ്രിയദര്‍ശന്റെ ബ്രഹ്മാണ്ഡ ചരിത്ര സിനിമയായ മരക്കാര്‍ അറബിക്കടലിന്റെ സിംഹത്തിലെ നായകനും മോഹന്‍ലാലാണ്.

  10 വര്‍ഷത്തെ വിലക്കിന് ശേഷമുള്ള പോരാട്ടം! ആകാശഗംഗ 2ന് ശേഷം മോഹന്‍ലാല്‍ ചിത്രമെന്ന് വിനയന്‍!


 • മറ്റ് താരങ്ങള്‍

  ചിത്രത്തില്‍ അണിനിരക്കുന്ന മറ്റ് താരങ്ങള്‍ ആരൊക്കെയായിരിക്കും എന്ന തരത്തിലുള്ള ചര്‍ച്ചകളും സിനിമാ ഗ്രൂപ്പുകളില്‍ നടക്കുന്നുണ്ട്. മോഹന്‍ലാല്‍ നായകനായി എത്തുമ്പോള്‍ വില്ലത്തിയായി ആരായിരിക്കും എത്തുന്നതെന്നാണ് കൂടുതല്‍ പേരും ചോദിക്കുന്നത്. അത്ര പരിചിതമല്ലാത്ത അഭിനേത്രികളിലൊരാള്‍ ആ കഥാപാത്രത്തെ അവതരിപ്പിക്കുന്നത് നന്നായിരിക്കുമെന്ന തരത്തിലുള്ള വിലയിരുത്തലുകളും പുറത്തുവന്നിട്ടുണ്ട്. സിനിമയെക്കുറിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനത്തിനായി കാത്തിരിക്കുകയാണ് എല്ലാവരും.
കേരളജനതയെ ഒന്നടങ്കം ഞെട്ടിച്ച കൊലപാതക പരമ്പരയായ കൂടത്തായി ഇനി വെള്ളിത്തിരയിലും. സംഭവത്തെ അടിസ്ഥാനമാക്കി സിനിമയൊരുക്കുമെന്ന വിവരങ്ങളാണ് കഴിഞ്ഞ ദിവസം പുറത്തുവന്നിട്ടുള്ളത്. യഥാര്‍ത്ഥ സംഭവത്തെ അടിസ്ഥാനമാക്കിയൊരുക്കുന്ന സിനിമകള്‍ക്ക് എക്കാലവും മികച്ച സ്വീകാര്യതയാണ് ലഭിക്കാറുള്ളത്. ക്രൈം ത്രില്ലര്‍ ചിത്രങ്ങളോട് മലയാളികള്‍ക്ക് എന്നും പ്രത്യേക താല്‍പര്യമാണ്. അത്തരത്തില്‍ പുറത്തിറങ്ങിയ സിനിമകള്‍ക്കെല്ലാം ശക്തമായ പിന്തുണയാണ് സിനിമാപ്രേമികള്‍ നല്‍കിയത്. മോഹന്‍ലാലായിരിക്കും ഈ ചിത്രത്തില്‍ നായകവേഷത്തില്‍ എത്തുന്നതെന്നുള്ള വിവരങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്.

അന്വേഷണ ഉദ്യോഗസ്ഥന്റെ വേഷത്തിലാണ് മോഹന്‍ലാല്‍ എത്തുക. നേരത്തെ തയ്യാറാക്കിയ കുറ്റാന്വേഷണ കഥയ്ക്ക് പകരമായാണ് കൂടത്തായി കൊലപാതക പരമ്പര സിനിമയാക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. നേരത്തെ തയ്യാറാക്കിയ ഭാഗങ്ങളും കൂടത്തായി സംഭവത്തിനൊപ്പം ചേര്‍ക്കും. ഫെബ്രുവരിയിലായിരിക്കും സിനിമയുടെ ചിത്രീകരണം ആരംഭിക്കുന്നതെന്നും അദ്ദേഹം പറഞ്ഞിരുന്നു. സിനിമയുടെ കഥ, തിരക്കഥ, സംവിധാനം തുടങ്ങിയ കാര്യങ്ങളെക്കുറിച്ചുള്ള വിവരങ്ങളൊന്നും ഇതുവരെ പുറത്തുവന്നിട്ടില്ല. സിനിമയുടെ ഔദ്യോഗിക പ്രഖ്യാപനത്തിനായി കാത്തിരിക്കുകയാണ് ആരാധകര്‍.